യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാഡ കനാൽചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തനൂർ പൊന്നംകുളം പരേതനായ മണികണ്ഠന്റെ മകൻ പ്രവീണിന്റെ (22) മൃതദേഹമാണ് വീട്ടിൽ നിന്ന് 400 മീറ്റർ അകലെയുള്ള പൊന്നംകുളത്തിനു സമീപത്തെ ചാലിൽ കണ്ടത്. രാവിലെ അതുവഴി ചായക്കടയിലേക്കു പോയവരാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഇടതു കയ്യിൽ ഷോക്കേറ്റ പാടും നെറ്റിയിൽ മുറിവുമുണ്ട്. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനുമായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സ്റ്റീൽ ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. അമ്മ: പാർവതി, സഹോദരങ്ങൾ: പവിത്രൻ, പ്രിൻസ്. കുഴൽമന്ദം ∙ രാവിലെ ചായകുടിക്കാൻ പോയവർ കണ്ടത് ഒരു ചെറുപ്പക്കാരൻ റോഡരികിൽ കമിഴ്ന്നു കിടക്കുന്ന കാഴ്ച. മദ്യപിച്ചു കിടക്കുകയാണോ എന്നു സംശയിച്ചവർ അടുത്തു ചെന്നതോടെ ഞെട്ടി. പിന്നീടാണ് കുത്തനൂർ പൊന്നംകുളത്ത് പരേതനായ മണികണ്ഠന്റെ മകൻ പ്രവീണിന്റെ (22) മൃതദേഹമാണെന്നു തിരിച്ചറിഞ്ഞത്. വീട്ടിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയുള്ള റോഡരികിലെ ചാലിൽ കണ്ട ശരീരത്തിന്റെ ഇടതു കയ്യിലും കാലിലും ഷോക്കേറ്റ പാടും നെറ്റിയിൽ മുറിവുമുണ്ട്. ഡിവൈഎസ്പി കെ.എം. ദേവസ്യ, കുഴൽമന്ദം ഇൻസ്പെക്ടർ ഇ.പി. രാമദാസ്, ഡോഗ് സ്ക്വാഡിലെ പൊലീസ് നായ റോക്കിയോടൊപ്പം എ.വി. രാജീവ്, പി.ആർ. അരുൺപ്രകാശ് എന്നിവരും എത്തി. റോക്കി മൃതദേഹത്തിനു സമീപത്തു നിന്നു പാടവരമ്പിലൂടെ രണ്ടു കിലോമീറ്റർ പോയി തിരികെ വന്നു. സ്റ്റീൽ ഫാബ്രിക്കേഷൻ ജോലി കഴിഞ്ഞു രാത്രി വീട്ടിലെത്തിയ പ്രവീൺ 9 മണി വരെ അവിടെയുണ്ടായിരുന്നു. രാവിലെയാണ് വീട്ടുകാർ കാണാതായ വിവരം അറിയുന്നത്. പ്രവീണിന് ഒരു പെൺകുട്ടിയുമായി ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....