കര്‍ണ്ണാടകയില്‍ പിടിയിലായ ലഹരി കടത്തു സംഘത്തിന് മലയാളത്തിലെ മുന്‍തിരയുവ സൂപ്പര്‍ താരങ്ങളുമായി ബന്ധം. കേസില്‍ ഇപ്പോള്‍ പിടിക്കപ്പെട്ട കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ സൗഹൃദവലയത്തിലുള്ള ചില സിനിമാപ്രവര്‍ത്തകരുടെ പേരുകള്‍ തന്നെയാണ് 2015 ല്‍ കൊച്ചിയില്‍ പിടിയിലായ ഒക്കാവോയും വെളിപ്പെടുത്തിയത്. 2015 മുതലാണു ലഹരിമരുന്ന് ഇടപാടു തുടങ്ങിയതെന്നാണ് അനൂപിന്റെ കൂട്ടുപ്രതി റിജേഷിന്റെ മൊഴി. ആ വര്‍ഷം ഗോവയില്‍ നടന്ന സംഗീതപരിപാടിയിലാണ് അനൂപിനെ പരിചയപ്പെട്ടതെന്നും റിജേഷ് മൊഴി നല്‍കി. ഗോവയിലെ സംഗീത പരിപാടിക്കിടയിലാണു കൊച്ചിയിലെത്തിക്കാനുള്ള കൊക്കെയ്ന്‍ പാക്കറ്റുകള്‍ ഫ്രാങ്കോ തനിക്കു കൈമാറിയതെന്നായിരുന്നു ഒക്കാവോയുടെയും മൊഴി. ബെംഗളൂരുവില്‍ പിടിക്കപ്പെട്ട ലഹരിമരുന്നു റാക്കറ്റിനു 2015 മുതല്‍ മലയാള സിനിമാമേഖലയുമായുള്ള ബന്ധത്തിന്റെ സൂചനയാകാം ഇതെന്ന് അന്വേഷണ സംഘം കരുതുന്നു. കൊച്ചിയിലെ 4 ന്യൂജെന്‍ സൂപ്പര്‍ നടന്മാരും 2 സംവിധായകരും 2 നിര്‍മാതാക്കളും തന്റെ ഇടപാടുകാരാണെന്ന് ഒക്കാവോ കോളിന്‍സ് പൊലീസിനോടു വെളിപ്പെടുത്തിയിരുന്നെങ്കിലും അന്വേഷണം ഇവരിലേക്ക് എത്തിയില്ല. ബി ജെ പി ബന്ധമുള്ള കൊച്ചിക്കാരന്‍ കായലില്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയിലേക്കും അന്ന് അന്വേഷണം നീണ്ടിരുന്നില്ല. ബെംഗളൂരു ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ കന്നഡ സീരിയല്‍ നടി ഡി.അനിഖയുടെ ഭര്‍ത്താവും കൊച്ചി ലഹരിമരുന്നു കേസിലെ വിചാരണത്തടവുകാരനായ നൈജീരിയക്കാരന്‍ ഒക്കാവോ കോളിന്‍സും അടുത്ത സുഹൃത്തുക്കള്‍. കടവന്ത്രയിലെ സ്വകാര്യ ഫ്‌ലാറ്റിലെ നിശാപാര്‍ട്ടിക്കിടയില്‍ 2015 ജനുവരി 31നാണു നടന്‍ ഷൈന്‍ ടോം ചാക്കോ, രേഷ്മ രംഗസ്വാമി, ബ്ലസി സില്‍വസ്റ്റര്‍, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവര്‍ പൊലീസിന്റെ പിടിയിലാവുന്നത്. രേഷ്മയുടെ മൊഴിയെ തുടര്‍ന്നാണു ഒക്കാവോയെ അറസ്റ്റ് ചെയ്തത്. ഗോവയിലുള്ള ഫ്രാങ്കോയാണു ലഹരി നല്‍കിയതെന്നായിരുന്നു മൊഴി. എന്നാല്‍ ഫ്രാങ്കോയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....