കോവിഡിന്റെ ആശങ്കയ്ക്കിടയിലും ചവറ, കുട്ടനാട് മണ്ഡലങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക്. നവംബര്‍ 29 ന് മുന്‍പ് സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ തീരുമാനം. കേരളത്തില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ആരംഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ ടിക്കാറാം മീണയും അറിയിച്ചു. ചവറ, കുട്ടനാട് മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. എന്‍സിപിയിലെ തോമസ് ചാണ്ടിയുടെയും സിപിഐ എമ്മിലെ എന്‍ വിജയന്‍പിള്ളയുടെയും നിര്യാണത്തെതുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഒഴിവുവന്നത്. നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന് ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളാകും പുതിയ എംഎല്‍എമാര്‍ക്ക് പ്രവര്‍ത്തനത്തിന് ലഭിക്കുക. മാര്‍ച്ചോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. ഇരു മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ രാഷ്ട്രീയ പാര്‍ടികള്‍ ആരംഭിച്ചപ്പോഴാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായത്. രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കെ ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചനയാണുണ്ടായിരുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറയില്‍ സിഎംപി സ്ഥാനാര്‍ഥിയായിരുന്ന എന്‍ വിജയന്‍പിള്ള 6189 വോട്ടിനാണ് ആര്‍എസ്പിയിലെ ഷിബു ബേബിജോണിനെ തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പിനുശേഷം സിഎംപി സിപിഐ എമ്മില്‍ ലയിച്ചു. കുട്ടനാട്ടില്‍ തോമസ് ചാണ്ടി 4891 വോട്ടിനാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ അഡ്വ. ജേക്കബ് എബ്രഹാമിനെ തോല്‍പ്പിച്ചത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി ഇടതുമുന്നണി നീങ്ങുമ്പോള്‍ സ്വര്‍ണകടത്തു മുതല്‍ മാധ്യമങ്ങള്‍ വിവാദമാക്കിയ വിഷയങ്ങളായിരിക്കും പ്്രതിപക്ഷം ഉയര്‍ത്തുക. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ രണ്ടു മണ്ഡലങ്ങളിലും അവര്‍ക്ക് തലവേദനയുണ്ട്. പക്ഷയ സര്‍ക്കാരുമായി അകന്നു നില്‍ക്കുന്ന വന്‍കിട മാധ്യമങ്ങളുടെ പൂര്‍ണപിന്‍തുണ ഇത്തവണ യു ഡി എഫിനുണ്ട്. ചവറിയില്‍ ഷിബുജോബിജോണ്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. കുട്ടനാട്ടില്‍ ജോസഫ് വാഴയ്ക്കന്‍, എം ലിജു എന്നിവര്‍ രംഗത്തുണ്ട്. പി ജെ ജോസഫ് സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമോ എന്നും കണ്ടറിയണം. ജോസഫ് ഗ്രൂപ്പിന് നല്ല വേരോട്ടമുള്ള മണ്ഡലമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....