News Beyond Headlines

30 Saturday
November

ബ്‌ളേഡ് മാഫിയയ്ക്ക് പണം ഇറക്കാന്‍ കോണ്‍ഗ്രസ് ഉന്നതന്‍

കണ്ണൂരില്‍ ബ്‌ളേഡ്മാഫിയ്ക്ക് വേണ്ടി പണം ഇറക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളും. ജില്ലയില്‍ പല ഭാഗത്തും ബളേഡ് മാഫിയ ഭീഷണി കൂടിയതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. കഴി. ദിവസം യുവതിയുടെ മരണത്തെ തുടര്‍ന്നാണ് ജില്ലയില്‍ ബ്‌ളേഡ് മാഫിയയെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഇതിനിടെ പൊന്നുംപറമ്പില്‍ മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കിയ യുവതി എഴുതിവച്ച കുറിപ്പും ഡയറിയും രണ്ട് മൊബൈല്‍ ഫോണും കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കണ്ടെടുത്തു. ആത്മഹത്യാക്കുറിപ്പില്‍ പയ്യാവൂര്‍ മേഖലയിലെ ബ്ലേഡ് സംഘങ്ങളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്. പൊന്നുംപറമ്പിലെ ചുണ്ടക്കാട്ട് അനീഷിന്റെ ഭാര്യ സ്വപ്നയാണ് മക്കളായ അന്‍സീല(രണ്ടര), അന്‍സീന (11) എന്നിവര്‍ക്ക് വിഷം നല്‍കിയശേഷം ജീവനൊടുക്കിയത്. അന്‍സീന ഗുരുതരനിലയില്‍ ചികിത്സയിലാണ്. ബ്ലേഡ് മാഫിയാ സമശയങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സ്വപ്നയുടെ പൊന്നുംപറമ്പിലെ വീട്ടില്‍ പരിശോധന നടത്തിയാണ് ആത്മഹത്യാക്കുറിപ്പും ഡയറിയും മൊബൈല്‍ ഫോണുകളും കണ്ടെടുത്തത്. പരിസരവാസികളില്‍നിന്നും മൊഴിയെടുത്തു. സ്വപ്നയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.തറവാട്ടുവീടായ പടിയൂര്‍ തിരൂരില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം കാഞ്ഞിരക്കൊല്ലി വിമലാംബിക ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കുറിപ്പിന്റെ ഉള്ളടക്കം 20,000 രൂപ മുതല്‍ 40,000വരെ കൊള്ളപ്പലിശ വാങ്ങിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ അവര്‍ക്ക് പണം നല്‍കുന്ന വീടുകളിലെ അടുപ്പ് പുകയുന്നുണ്ടോയെന്ന്. 12 ലക്ഷം രൂപ തരാനുള്ള പയ്യാവൂരിലെ ഒരാളുടെ പേര് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അത് വാങ്ങി കൊടുക്കാനുള്ളവര്‍ക്ക് കൊടുക്കണം. ശ്രീകണ്ഠപുരം ബാങ്കില്‍ പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കണം. തന്റെ ഉടമസ്ഥതയിലുള്ള അക്കു കളക്ഷന്‍സിന്റെ കടമുറിക്ക് എട്ടു ലക്ഷം രൂപ ഡിപ്പോസിറ്റ് നല്‍കിയിട്ടുണ്ട്. അതും തിരിച്ചുവാങ്ങിക്കണം. കുട്ടിയെ പരിചരിക്കാന്‍നിന്ന സ്ത്രീയില്‍നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. മൂന്നര ലക്ഷം രൂപ അവര്‍ക്ക് നല്‍കണം. ഒരു ബ്യൂട്ടി പാര്‍ലറുകാരിക്ക് ഒരു ലക്ഷം രൂപ നല്‍കാനുണ്ട്. അതും നല്‍കണം. ബ്ലേഡുകാര്‍ക്ക് ഒരുരൂപപോലും ഇനി നല്‍കരുത്. മുതലിനേക്കാള്‍ കൂടുതല്‍ അവര്‍ വാങ്ങിക്കഴിഞ്ഞു. ഇസ്രായേലില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് നാട്ടിലേക്ക് ഇനി വരരുത്. വന്നാല്‍ ബ്ലേഡുകാര്‍ ശല്യംചെയ്യും. മക്കളെ താന്‍ കൊണ്ടുപോവുകയാണെന്നും കത്തിലുണ്ട്. തന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ നന്നായി നോക്കണമെന്ന് സഹോദര ഭാര്യയോടുള്ള വാക്കുകളായി കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2018 മുതല്‍ പലരോടും വാങ്ങിയ പണവും നല്‍കിയ പലിശയും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരുടെയും പേരുകള്‍ വ്യക്തമല്ലെങ്കിലും സ്ത്രീകളുടേത് ഉള്‍പ്പെടെയുള്ള ബ്ലേഡുകാരുടെ പേര് ഡയറിയിലുണ്ട്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണുകള്‍ വിരലടയാള വിദഗ്ധര്‍ പരിശോധിക്കും. ഇവ മറ്റ് ശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയമാക്കും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....