News Beyond Headlines

27 Wednesday
November

ഇന്ത്യയിലേക്ക് മതഗ്രന്ഥം കൊണ്ടുവരാം

മന്ത്രി ജലീലിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ ഒരു നുണകൂടി പൊളിയുകയാണ്. യു എ ഇ കോണ്‍സുലേക്ക് കേരളത്തില്‍ വിതരണം ചെയ്ത റംസാന്‍ റിലീഫ് കിറ്റിനൊപ്പം മതഗ്രന്ഥം നല്‍കിയത് നിയമവിരുദ്ധമാണെന്നായിരുന്ന ആരോപണം. എന്നാല്‍ അത് തെറ്റാണന്ന് തെളിയുകാണിപ്പോള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് മറ്റൊരു രാജ്യത്ത് നിന്നും മതഗ്രന്ഥം കൊണ്ടുവരാം. എന്നാല്‍ ഒരു നയതന്ത്ര പ്രതിനിധിക്കോ ഉദ്യോഗസ്ഥനോ ഇന്ത്യയിലേക്ക് പ്രവേശിക്കണമെങ്കില്‍ എന്തൊക്കെ കൊണ്ടു വരുന്നു എന്നതു സംബന്ധിച്ച സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണം. കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഈ സത്യവാങ്മൂലത്തില്‍ പറയുന്നത് ഇങ്ങനെ; 'മതപരവും വിദ്യാഭ്യാസപരവുമായ പുസ്തകങ്ങള്‍, മാഗസിനുകള്‍, ടൂറിസം ഉള്‍പ്പെടെയുള്ളവയുടെ പ്രോത്സാഹനത്തിനായി അച്ചടിച്ച വസ്തുക്കള്‍ എന്നിവ ഔദ്യോഗിക ആവശ്യത്തിനോ നയതന്ത്ര പ്രതിനിധികളുടെയോ ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ സ്വകാര്യ ആവശ്യത്തിനോ കൊണ്ടു വരാം. ഫോം 7 എ എന്ന ഈ സത്യവാങ്മൂലം ഇന്ത്യയിലെത്തുന്ന നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ഹാജരാക്കണമെന്നതാണ് നിയമം. സത്യവാങ്മൂലത്തിന്റെ 4(iii) ല്‍ ആണ് മതഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൊണ്ടു വരുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. എണ്ണം കൃത്യമായി അറിയിക്കണം, അതിന്റെ ഉത്തരവാദിത്വം എത്തിക്കുന്ന വിദേശകാര്യ മന്ത്രാലയത്തിനാണ്. കേരളത്തിലെ യു എ ഇ കോണ്‍സുലേറ്റ് ഔദ്യോഗികമായി വിതരണം ചെയ്ത റംസാന്‍ കിറ്റിനൊപ്പമാണ ഖുറാനും കൊടുത്തത്. അത് അവരുടെ ഔദ്യോഗിക ചടങ്ങ് ആയതിനാല്‍ അവര്‍ ഉത്തരവാദിത്വപൂര്‍വം ചെയ്തു എന്നു വേണം മനസിലാക്കാന്‍. മന്ത്രിയോ സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ആവശ്യപ്പെട്ടിട്ടല്ല ഇത് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. അതിനാല്‍ ഇവിടുത്തെ സര്‍ക്കാരുകള്‍ക്ക് അതില്‍ കാര്യമായി ക്കന്നും ചെയ്യാന്‍ സാധിക്കില്ല.  

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....