ആലപ്പുഴ ഇനി ഇന്ത്യയുടെ അഭിമാനം
ആഗോള സൂചികയുടെ ചുവട് പിടിച്ചുള്ള ദേശീയ സൂചികയിൽ ഇതിന് സമാനമായ പ്രകടനമാണ് കേരളം കാഴ്ചവച്ചത്. കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് വിവര സാങ്കേതിക വിദ്യയിൽ മുൻപന്തിയിലുള്ളത്. നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലും ഇവർ തന്നെയായിരുന്നു മുന്നിൽ. ആ നിരയിലേക്ക് കേരളം കടന്നുവരികയും നിക്ഷേപ സാധ്യതകളിൽ തമിഴ്നാടിനെ മറികടക്കുകയും ചെയ്തിരിക്കുകയാണ്.
കൊവിഡ് അനന്തരകാലത്തെ ആശയ വിനിമയങ്ങൾക്കും ബിസിനസ് മീറ്റിങ്ങുകൾക്കും ഓൺലൈൻ ക്ലാസുകൾക്കും കൂട്ടായ്മകൾക്കുമെല്ലാം ആവശ്യമായി വരുന്നതാണ് സുരക്ഷിതമായ വിഡിയോ കോൺഫറൻസിങ് ആപ്. വലിയ തോതിൽ ഡേറ്റ കൈകാര്യം ചെയ്യാനുള്ളതിനാൽ തദ്ദേശീയമായ ആപ് വികസിപ്പിക്കുന്നതാകും ഉചിതമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഗൂഗിൾ, സൂം, ജിയോ തുടങ്ങിയ വമ്പന്മാരുമായി മത്സരിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോയ് സെബാസ്റ്റ്യൻ നയിക്കുന്ന ടെക്ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് എന്ന കമ്പനി രണ്ടായിരത്തോളം മത്സരാർഥികൾ പങ്കെടുത്ത ദേശീയ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയെന്നത് അഭിമാനം പകരുന്നതാണ്.
ഇന്നവേഷൻസിന്റെ മേഖലയിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് രാജ്യവും സംസ്ഥാനങ്ങളും ചുവടു മാറ്റിയിട്ട് അധിക വർഷങ്ങളായിട്ടില്ല. നൂതന സാങ്കേതികവിദ്യയുടെ കുതിപ്പും യുവസംരംഭകരുടെ ഊർജവും ഒന്നുചേർന്നപ്പോൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി ചിന്തിക്കുന്നവരുടെ വിജയഗാഥകൾ ഉയർന്നു കേൾക്കാൻ തുടങ്ങി.>
ആഗോള സൂചികയുടെ ചുവട് പിടിച്ചുള്ള ദേശീയ സൂചികയിൽ ഇതിന് സമാനമായ പ്രകടനമാണ് കേരളം കാഴ്ചവച്ചത്. കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് വിവര സാങ്കേതിക വിദ്യയിൽ മുൻപന്തിയിലുള്ളത്. നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലും ഇവർ തന്നെയായിരുന്നു മുന്നിൽ. ആ നിരയിലേക്ക് കേരളം കടന്നുവരികയും നിക്ഷേപ സാധ്യതകളിൽ തമിഴ്നാടിനെ മറികടക്കുകയും ചെയ്തിരിക്കുകയാണ്. ടെക്നോപാർക്കിൽ തുടങ്ങി ഐടി മിഷനിലൂടെയും സ്റ്റാർട്ടപ് മിഷനിലൂടെയും വളർന്ന് ഡിജിറ്റൽ സാങ്കേതിക സർവകലാശാലയിലേക്ക് എത്തിനിൽക്കുന്ന കേരളത്തിന്റെ വളർച്ച ലോകം ശ്രദ്ധിക്കുന്നുണ്ട്. ദേശീയ റാങ്കിങ്ങിൽ കേരള സ്റ്റാർട്ട് അപ് മിഷൻ ഒന്നാം സ്ഥാനം നേടിയതും ഓർമിക്കേണ്ടതാണ്.
കൊവിഡ് കാലത്തെ നിയാമകങ്ങൾ പാലിക്കാൻ കേരളത്തിലെ യുവാക്കൾ കണ്ടുപിടിച്ച് അവതരിപ്പിച്ച വിസ്മയങ്ങൾ പലതുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായി ടെക് ജെൻഷ്യയുടെ വി-കൺസോൾ സോഫ്റ്റ് വെയർ മാറുകയാണ്. ആലപ്പുഴയിലെ ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ ജോയ് സെബാസ്റ്റ്യൻ വർഷങ്ങളുടെ പരിശ്രമത്തിലൂടെ പടിപടിയായാണ് ഈ നേട്ടത്തിലേക്കെത്തിയത്. പത്ത് വർഷം മുൻപ് കമ്പനി സ്ഥാപിക്കുമ്പോൾ കൊണ്ടുനടന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്.
ജോയ് സെബാസ്റ്റ്യനെയും ടോണി തോമസിനെയും പോലുള്ളവരിൽ നിന്ന് ആവേശമുൾക്കൊണ്ട് ഈ രംഗത്തേക്ക് ധാരാളം യുവാക്കൾ കടന്നു വരും. അവർക്ക് വളരാനാവശ്യമായ സാമ്പത്തിക പിൻബലവും അനുഗുണമായ ഇക്കോ സിസ്റ്റവും ഉറപ്പുവരുത്താൻ കഴിയണം. കഴിഞ്ഞ ആറുമാസം കൊണ്ട് മലയാളി മനസിലാക്കിയ ഒരു കാര്യം ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് മെച്ചപ്പെട്ട ഗുണനിലവാരം ഉണ്ടായിരിക്കണമെന്നതാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ റോഡ് പോലെയും പാലം പോലെയും ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള ഇന്റർനെറ്റ് ശൃംഖലയും ഉൾപ്പെടണമെന്ന് സാധാരണക്കാർ വരെയും അഭിപ്രായപ്പെട്ടു തുടങ്ങി.