News Beyond Headlines

27 Wednesday
November

പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് രണ്ടുദിവസം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ ആരോഗ്യവകുപ്പ് പച്ചക്കൊടി കാട്ടിയെങ്കിലും പുതിയ ആലോചനകളിലേക്ക് കമ്മീഷന്‍. ഒരു ബൂത്തില്‍ എത്തുന്ന എല്ലാവര്‍ക്കും സാമൂഹിക അകലം പാലിച്ച് പൊളിങ്ങ് നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് സമയം കൂട്ടാനും , ചിലപ്പോള്‍ ഒരു പഞ്ചായത്തില്‍ രണ്ടു ദിവസം തിരഞ്ഞെടുപ്പ് എന്ന രീതിയില്‍ മാറ്റിയേക്കും. . പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരം നല്‍കിയാല്‍ പോലും ബൂത്തുകളില്‍ എത്തുന്നവര്‍ രാത്രി വൈകുവോളം കാത്തിരിക്കേണ്ടി വരും അതിനാല്‍ ബുക്കുകള്‍ ഇരട്ടിയാക്കി രണ്ടു ദിവസം കൊണ്ട് ഒരു പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് നടത്തുന്ന രീതിയാണ് ആലോചന. ഒരു ബൂത്തില്‍ ശരാശരി 800 മുതല്‍ 1100 വരെ വോട്ടര്‍മാരാണുള്ളത്. നഗരസഭകളിലും കോര്‍പറേഷനുകളിലും ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. എന്നാല്‍, പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി 3 വോട്ട് ചെയ്യണം. ഒരാള്‍ക്കു പോളിങ് പൂര്‍ത്തിയാക്കാന്‍ 10 മിനിറ്റ് എന്ന കണക്കാക്കിയാല്‍ പോലും സാമൂഹിക അകലം പാലിച്ചു ക്യൂ നിര്‍ത്തി ഇത്രയും പേര്‍ വോട്ട് ചെയ്യണമെങ്കില്‍ മണിക്കൂറുകള്‍ വേണം. നിലവില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണു പോളിങ് സമയം. ഇതു നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ മാതൃകയില്‍ വൈകിട്ട് 6 മണി വരെയായി വര്‍ധിപ്പിക്കുന്നതിനു പഞ്ചായത്തീരാജ്, നഗരസഭാ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. എങ്കിലും മുഴുവന്‍ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെങ്കില്‍ പോളിങ് നടപടികള്‍ രാത്രി വൈകിയും നീളും. പോളിങ് സമയം അവസാനിക്കും മുന്‍പ് ബൂത്തില്‍ എത്തുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണു വ്യവസ്ഥ. ഇതു പരിഹരിക്കാന്‍ ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ക്രമസമാധാനത്തിനും പോളിങ്ങിനും ഉള്‍പ്പെടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും ആവശ്യമായി വരും. അതേസമയം, കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തപാല്‍ അല്ലെങ്കില്‍ പ്രോക്‌സി വോട്ട് (ഒരാള്‍ക്കു വേണ്ടി മറ്റൊരാള്‍ വോട്ട് ചെയ്യുക) എന്നീ സംവിധാനങ്ങള്‍ ഒരുക്കാനായുള്ള നിയമ ഭേദഗതികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിന് ഒരു മാസം മുന്‍പ് കത്തു നല്‍കിയിരുന്നു. ഇതു പ്രാബല്യത്തില്‍ വരാന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയോ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയോചെയ്യും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....