കോവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് കേരളം. നിലവില്‍ ക്ലസ്റ്ററുകളിലും രോഗികളുമായി സമ്പര്‍ക്കം ഉറപ്പുള്ള സേവന വിഭാഗങ്ങളിലും നിര്‍ബന്ധമാക്കിയ കോവിഡ് പരിശോധന ചെറിയ ലക്ഷണങ്ങള്‍പോലുമുള്ള എല്ലാവരിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ജലദോഷപ്പനി, ചുമ, ശ്വസനപ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്ളവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. ഏതുതരം ടെസ്റ്റ് വേണമെന്ന് ലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് നിര്‍ണയിക്കും. ഇതുവരെ ആവിഷ്‌കരിച്ചു നടപ്പാക്കിയ പ്രതിരോധ നടപടികള്‍ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെ പിടിച്ചുനിര്‍ത്താന്‍ സഹായകമായി. ലോകത്ത് കോവിഡ് മരണനിരക്ക് 3.54 ശതമാനമാണ്. ഇന്ത്യയില്‍ മൂന്നിനടുത്തും. കേരളത്തിലാകട്ടെ ഇത് 0.4ല്‍ ഇപ്പോഴും പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നു. രോഗം കുതിച്ചുയര്‍ന്ന ഡല്‍ഹിയിലെ നിരക്കിലായിരുന്നെങ്കില്‍ ഇവിടെ എണ്ണായിരത്തിലേറെ മരണം സംഭവിക്കണമായിരുന്നു. രോഗമുക്തിയില്‍ വികസിത രാജ്യങ്ങളുടെ നിരക്കിലാണ് കേരളമെങ്കില്‍ ദേശീയ കണക്കുകള്‍ അതില്‍ താഴെയാണ്. ഇതെല്ലാം കാണിക്കുന്നത് അതിശീഘ്രമുള്ള രോഗവ്യാപനത്തെ തടുത്തുനിര്‍ത്താന്‍ എല്ലാ ഘട്ടത്തിലും കേരളത്തിന് സാധിച്ചു എന്നാണ്. മുഖാവരണം, കൈകള്‍ വൃത്തിയാക്കല്‍, സാമൂഹ്യ അകലം തുടങ്ങിയവ പൊതുബോധമായി മാറിയിട്ടുണ്ടെങ്കിലും പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. പൊതുവായ പരിശോധനകളുടെ എണ്ണവും പടിപടിയായി വര്‍ധിപ്പിച്ചു. ഇപ്പോഴിത് ദിനംപ്രതി മുപ്പതിനായിരത്തിനു മുകളിലാണ്. നിലവിലുള്ള രോഗികളുടെ എണ്ണത്തിന്റെ മൂന്നിരട്ടി കിടക്കകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെ ഡോക്ടര്‍മാര്‍മുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍വരെ ഉള്‍പ്പെടുന്ന കോവിഡ് ബ്രിഗേഡിനെ ഒരുക്കിനിര്‍ത്തുന്നതിനുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്. ഈ തയ്യാറെടുപ്പുകളെല്ലാം ആത്മവിശ്വാസം പകരുന്നതാണെങ്കിലും വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് ആശങ്ക ഉളവാക്കുന്നതാണ്. പ്രതിദിനം ഇരുപതിനായിരംവരെ രോഗികള്‍ എന്ന നിലയിലേക്ക് കേരളത്തില്‍ സ്ഥിതി മാറാമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ നമുക്ക് ഇന്നുള്ള സംവിധാനങ്ങള്‍ തീര്‍ത്തും അപര്യാപ്തമാകും. ഐസിയുവും വെന്റിലേറ്ററും മാത്രമല്ല, സാധാരണ കിടക്കകള്‍പോലും തികയാതെ വരും. അതിനാല്‍ സൂഷ്മതയോടെ വേണം നീങ്ങാന്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....