News Beyond Headlines

27 Wednesday
November

മറഞ്ഞിരിക്കുന്ന നാട്

ജീവിതത്തിലെ തിരക്കുകളില്‍ നിന്നും രക്ഷപെട്ട് കുറച്ച് ദിവസങ്ങള്‍ പ്രക‍ൃതിയോ‌ട് ചേര്‍ന്നു ചെലവഴിക്കാൻ പറ്റിയ ഒരിടം. മൂന്നാറില്‍ നിന്നും ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലുള്ള മറയൂരിനെ വിസ്മയിപ്പിക്കുന്ന കഥകള്‍ ഒരുപാടുണ്ട്. മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന നാട് എന്നാണ് അര്‍ഥം. എങ്ങനെ ഈ ഇടത്തിന് ഈ പേരു കിട്ടിയെന്നുള്ളത് തികച്ചും വിസ്മയിപ്പിക്കുന്ന ഒന്നാണ്. പാണ്ഡ്യരാജാക്കന്‍മാരുടെ സേനയിലെ മറവര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ കാടുകളില്‍ മറഞ്ഞിരുന്ന വഴിപോക്കരെ കൊള്ളയടിക്കുമായിരുന്നു. അവരുടെ ആധിപത്യ പ്രദേശമായിരുന്നുവത്രെ ഇവിടം. അങ്ങനെ മറവരുടെ ഊരില്‍ നിന്നോ മറഞ്ഞിരിക്കുന്നവരുടെ ഊരില്‍ നിന്നോ ആണ് മറയൂരിന് ഈ പേരു ലഭിക്കുന്നത് എന്നാണ് ഒരു കഥ. അങ്ങനെയല്ല, പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് ഇവി‌ടുത്തെ കഥ എന്നു വിശ്വസിക്കുന്നവരും ഉണ്ട്. പാണ്ഡവര്‍ വനവാസക്കാലത്ത് ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നു എന്നും അങ്ങനെയാണ് മറയൂരിന് ഈ പേര് ലഭിച്ചതെന്നും പറയുന്നുണ്ട്. മൂന്നാര്‍ പോലെ   മൂന്നാറില്‍ നിന്നും 42 കിലോമീറ്റര്‍ അകലെയാണെങ്കിലും ഇവിടുത്തെ കാലാവസ്ഥ മൂന്നാറുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. മൂന്നാറിന്‍റെ അതേ കുളിര്‍മയും പച്ചപ്പും മഞ്ഞുമെല്ലാം അനുഭവിക്കുവാന്‍ എന്തുകൊണ്ടും അനുയോജ്യമായ ഇടമാണിത്. അഞ്ചു നാട് ചരിത്രത്തില്‍ ഇന്നും മറയൂര്‍ അറിയപ്പെടുന്നത് അ‍ഞ്ചു നാട് എന്നാണ്. ടിപ്പു സുല്‍ത്താനും മധുരയിലെ രാജാവായ തിരുമല നായ്ക്കരുമായി ബന്ധപ്പെട്ട ചരിത്രമാണ് ഇതിനുള്ളത്. പതിനെട്ടാം നൂറ്റാണ്ടില്‍ മതിരുമലനായ്ക്കരെ ടിപ്പു സുല്‍ത്താന്‍ ആക്രമിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ നിന്ന് ധാരാളംപേര്‍ ഇവിടേക്ക് കുടിയേറിയത്രെ. ഇവിടെ കുടിയേറിയ ഇവര്‍ നിർമിച്ച ഗ്രാമങ്ങളാണ് കാന്തല്ലൂര്‍, കീഴാന്തൂര്‍, കരയൂര്‍, മറയൂര്‍, കൊട്ടകുടി എന്നിവ. ഈ അഞ്ച് ഗ്രാമങ്ങളെ ചേര്‍ത്ത് അഞ്ചു നാട് എന്നാണ് വിളിക്കുന്നത്. തികച്ചും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും പിന്തു‌‌ടരുന്നവരാണ് ഈ അഞ്ച് ഗ്രാമക്കാരും. മലകള്‍ക്കു നടുവില്‍ 'മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇടമെന്ന പ്രത്യേകതയും മറയൂരിനുണ്ട്. കാന്തല്ലൂര്‍ മലയാണ് ഇവിടുത്തെ പ്രധാന മലകളിലൊന്ന്. ഇവിടുത്തെ മലകളോട് ചേര്‍ന്നും അതിന്‍റെ താഴ്വാരങ്ങളിലുമായാണ് മുകളില്‍ പറഞ്ഞ അഞ്ച് ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. മറയൂര്‍ ചന്ദനക്കാട്   മറയൂരെന്നു കേട്ടാല്‍ ഏതൊരാള്‍ക്കും ആദ്യം ഓര്‍മ്മ വരിക ചന്ദനക്കാടുകള്‍ തന്നെയായിരിക്കും. വഴിയുടെ ഇരുവശവും നിറഞ്ഞ് നില്‍ക്കുന്ന ചന്ദന തോട്ടങ്ങള്‍ നൽകുന്ന തണലും കുളിര്‍മയും തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയാണ്. മറ്റി‌ടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന നിലവാരത്തിലുള്ള ചന്ദന തടികള്‍ തന്നെയാണ് മറയൂരിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹെക്ടർ കണക്കിന് സ്ഥലത്തായി കിടക്കുന്ന മറയൂരിലെ ചന്ദനക്കാടുകള്‍ പ്രത്യേക കാഴ്ച തന്നെയാണ്. ഇവിടെ ആകെ 65,000ത്തിലധികം ചന്ദന മരങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് ഇവിടെയത്തി കാണാനും ചന്ദനത്തോട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു പരിചയപ്പെടാനുമുള്ള അവസരം ഇവിടെയുണ്ട്. മറയൂര്‍ ശര്‍ക്കര   മറയൂരെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിനോട് ചേര്‍ന്നു നില്‍ക്കുന്ന മണം മറയൂര്‍ ശര്‍ക്കരയുടേതാണ്. മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതകളും രുചിയും എടുത്തു പറയേണ്ടതു തന്നെയാണ്. ഇവി‌‌ടെ നടത്തുന്ന 150 ഏക്കറോളം കരിമ്പ് കൃഷിയില്‍ നിന്നുമാണ് മറയൂര്‍ ശര്‍ക്കരയ്ക്കു വേണ്ടുന്ന കരിമ്പ് ഉപയോഗിക്കുന്നത്. കരിമ്പ് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണാണ് മറയൂരിലേത്. ഇവിടെ എത്തിയാല്‍ പ്രാദേശികമായി ഈ ശര്‍ക്കര ഉണ്ടാക്കുന്ന നിരവധി ആളുകളെ കാണാം. കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീരാക്കുന്നു. തെളിഞ്ഞ നീര് അതിൽനിന്ന് മാറ്റിയെടുത്ത് തിളപ്പിക്കുന്നു, 1000 ലിറ്റർ വരെ തിളപ്പിക്കാൻ കഴിയുന്ന പാത്രങ്ങൾ ഇവിടെ കാണാം. ചൂടായി വരുമ്പോൾ കുമ്മായം ചേർക്കുന്നു, തിളച്ച് വെള്ളത്തിന്‍റെ അംശം മാറുമ്പോൾ ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നു. ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു. ഇങ്ങനെയാണ് ശർക്കര നിർമാണം. കടുത്ത തവിട്ട് നിറത്തില്‍ നല്ല മധുരത്തോട് കൂടിയതാണ് മറയൂർ ശർക്കര. മൊട്ടക്കുന്നിലെ മുനിയറകള്‍   എഡി 200നും ബിസി ആയിരത്തിനും മധ്യേ മറയൂരിലെ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്‍റെ അവശേഷിപ്പാണ് മുനിയറകളും ഗുഹാചിത്രങ്ങളും. ചരിത്രപ്രേമികളെ മറയൂരിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാരണം കൂടിയാണ് ചരിത്രാതീത കാലത്തെ മുനിയറകള്‍. മറയൂരിലെ മൊട്ടക്കുന്നുകളുടെ മുകളില്‍ കാണപ്പെടുന്ന മുനിയറകള്‍ ശവക്കല്ലറകള്‍ ആയിരുന്നു എന്നും ഇവിടെ മുനിമാര്‍ തപസ് ചെയ്തിരുന്ന ഇടം ആയിരുന്നു എന്നും പറയപ്പെടുന്നു. വനം വകുപ്പാണ് ഇവ സംരക്ഷിക്കുന്നത്. അഞ്ച് മുനിയറകൾ കേടുകൂടാതെ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....