News Beyond Headlines

28 Thursday
November

കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് തുടക്കമാവുന്നു

പുതുവര്‍ഷ ദിനമായ ഇന്നുമുതല്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കിലും കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ രൂപീകരിക്കും. ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാനകേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍?ലൈനായി നിര്‍വഹിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്പിന്റെയും വെബ് പോര്‍ട്ടലിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.രാജ്യത്ത് ആദ്യമായാണു കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നു കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക്തലത്തില്‍ സ്ഥിരം സംവിധാനം ആരംഭിക്കുന്നത്. കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലും കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും സംസ്ഥാനതല കര്‍ഷകദിനത്തിന്റെയും ഉദ്ഘാടന ചടങ്ങുകള്‍ തൃശൂര്‍ ഒല്ലൂക്കര ബ്ലോക്കിലാണ് സംഘടിപ്പിക്കുന്നത്. ജില്ലാതലത്തില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങളും തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ കൃഷി ഭവനുകളുമാണ് നിലവിലുള്ളത്. ഇതു കൂടുതല്‍ ശക്തിപ്പെടുത്താനാണ് ബ്ലോക്ക്തല കാര്‍ഷികവിജ്ഞാന കേന്ദ്രങ്ങളെന്ന ആശയം കൃഷി വകുപ്പ് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. വിവിധ കാര്‍ഷികോത്പാദനത്തിനുള്ള പദ്ധതികള്‍, വിളകളുടെ ഉത്പാദനത്തിനുള്ള ശാസ്ത്രീയ മുറകള്‍ എന്നിവ കാര്‍ഷിക കാലാവസ്ഥാ മേഖലകളുടെ പ്രത്യേകതകള്‍ അനുസരിച്ച് തയാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുകയാണ് കാര്‍ഷിക വിജ്ഞാന വ്യാപന കേന്ദ്രങ്ങളുടെ ലക്ഷ്യം. ഭക്ഷ്യ ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, ജൈവ ഉത്പാദന ഉപാധികള്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിനായി വിത്ത് ഗ്രാമങ്ങളും വിത്ത് ഉത്പാദന ക്ലസ്റ്ററുകളും സ്ഥാപിക്കുന്നതിനു സഹായിക്കും. കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായിരിക്കും ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ നോഡല്‍ ഓഫീസര്‍. ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കണ്‍?വീനറാകും. ബ്ലോക്കിനു കീഴിലുള്ള കൃഷി അനുബന്ധ മേഖലകളിലെ നിര്‍വഹണ ഉദ്യോഗസ്ഥരും കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും. സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി, പ്രകൃതി ക്ഷോഭ ദുരിതാശ്വാസം എന്നിവയ്ക്കുള്ള വെബ്‌പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വഴി കര്‍ഷകര്‍ക്ക് നേരിട്ടു വിള ഇന്‍ഷ്വറന്‍സ് ചെയ്തു പോളിസി കരസ്ഥമാക്കാനും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യാനുമാകും. എഐഎംഎസ് എന്ന മൊബൈല്‍ ആപ്പും എഐഎംഎസ് വെബ്‌പോര്‍ട്ടലിലെ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്കായുള്ള സേവനവുമാണ് കര്‍ഷകദിനത്തില്‍ ലോഞ്ചിംഗ് നടത്തുന്നത്. www. aims.kerala. gov.inഎന്ന പോര്‍ട്ടലിലൂടെ കര്‍ഷകര്‍ക്ക് സേവനം ലഭ്യമാകുമെന്നും കൃഷി മന്ത്രി അറിയിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....