News Beyond Headlines

27 Wednesday
November

കോവിഡില്‍ കരുതലായി നമ്മുടെ ആനവണ്ടി

നഷ്ടത്തിന്റെ കണക്കില്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിയപ്പോള്‍ ഗ്രാമീണ കേരളത്തിന് താങ്ങാവുകയാണ് മലയാളിയുടെ പ്രീയപ്പെട്ട ആനവണ്ടി. ശമ്പളം പോലും മുറയ്ക്ക് ലഭിക്കാത്തതിന്റെ സങ്കടമുണ്ടെങ്കിലും കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി സേവനസന്നദ്ധരായി രംഗത്തുണ്ട് കെ എസ് ആര്‍ ടി സി . സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ അനുസരണമാണ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നഷ്ടം സഹിച്ചും, യാത്രക്കാരെ പെരുവഴിയില്‍ നിര്‍ത്താതെ മലയാളിയുടെ പ്രിയപ്പെട്ട ആനവണ്ടി യാത്ര തുടരുകയാണ്. ഒരു ഡിപ്പോയുടെ കാര്യമെടുത്താല്‍ കഴിഞ്ഞ മാസം ഇന്ധനച്ചെലവു കഴിഞ്ഞാല്‍ ഏകദേശം 36,000 രൂപ മാത്രമാണ് സമ്പാദ്യം. 16.35 ലക്ഷം രൂപ വരുമാനം കിട്ടിയപ്പോള്‍ ഇന്ധനച്ചെലവ് 15.99 ലക്ഷം രൂപയായി. 312 ജീവനക്കാരുടെ ശമ്പളവും ബസുകളുടെ അറ്റകുറ്റപ്പണികളും കൂടി പരിഗണിച്ചാല്‍ നഷ്ടക്കണക്ക് കൂടും. പ്രതിദിനം 6 ലക്ഷത്തോളം രൂപ വരുമാനവുമായി ടോപ് ഗിയറില്‍ കുതിക്കുമ്പോഴാണ് പല ഡിപ്പോകളിലും കോവിഡും ലോക് ഡൗണും വന്നത്. അതോടെ റിവേഴ്‌സ് ഗിയറിലായി ഡിപ്പോയുടെ ഓട്ടം. നിയന്ത്രണങ്ങളില്‍ ഇളവുവന്ന് സര്‍വീസ് തുടങ്ങിയപ്പോഴാകട്ടെ യാത്രക്കാര്‍ തീരെയില്ല. കോവിഡ് ഭീതി ഭൂരിഭാഗം യാത്രക്കാരെ അകറ്റിനിര്‍ത്തിയപ്പോഴും കാത്തുനില്‍ക്കുന്ന ഒരു യാത്രക്കാരനെങ്കിലും ഉണ്ടെങ്കില്‍ യാത്ര തുടരാനായിരുന്നു കെഎസ്ആര്‍ടിസി തീരുമാനം. യാത്രക്കാരുടെ ഡിമാന്‍ഡ് അനുസരിച്ച് ഓരോ ദിവസവുമുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ മാറ്റം വരും. യാത്രക്കാര്‍ കൂടുതലുള്ള സമയം തിരഞ്ഞെടുത്തും സര്‍വീസുകള്‍ നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കുള്ള സര്‍വീസുകള്‍ക്കു പുറമേ പ്രവാസികളെ വീടുകളിലെത്തിക്കാനായി ബസുകള്‍ വിമാനത്താവളങ്ങളില്‍നിന്നും കെഎസ്ആര്‍ടിസി ഓടിക്കുന്നു. നഷ്ടം താങ്ങാനാകാതെ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നിര്‍ത്തിവച്ചിട്ടും കോവിഡ് ഭീഷണിക്കിടയിലും യാത്രക്കാരെ കൈവിടാതെ മാതൃകാസേവനം കാഴ്ചവയ്ക്കുകയാണ് ആനവണ്ടിയും അതിലെ ജീവനക്കാരും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....