എല്ലാ ഇന്ത്യക്കാർക്കും പ്രത്യേക ആരോഗ്യ തിരിച്ചറിയൽ കാർഡ് അടക്കം സംവിധാനങ്ങളുള്ള ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഈ പദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലെ രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ ഓരോ വ്യക്തിയുടെയും മുഴുവൻ ആരോഗ്യ റെക്കോഡുകളും എളുപ്പം ലഭ്യമാകും. ആരോഗ്യസ്ഥിതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും തിരിച്ചറിയൽ കാർഡിൽ നിന്നു ലഭ്യമാകും. സാങ്കേതിക വിദ്യയുടെ മുന്നേറ്റം ആരോഗ്യ മേഖലയിൽ പരമാവധി ഉപയോഗിക്കാനാണു ശ്രമമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്നു വാക്സിനുകൾ ഇന്ത്യയിൽ പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. എത്രയും വേഗം ഇന്ത്യയ്ക്ക് കൊവിഡ് വാക്സിനുണ്ടാവും. മുഴുവൻ ഇന്ത്യക്കാർക്കും വാക്സിൻ ലഭ്യമാകും. ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ വൻ തോതിൽ വാക്സിൻ നിർമിക്കാൻ തുടങ്ങും. അതിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുകയാണു സർക്കാരിന്‍റെ ലക്ഷ്യം- അദ്ദേഹം വ്യക്തമാക്കി. രാവിലെ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലിയർപ്പിച്ച ശേഷമാണ് മോദി ചെങ്കോട്ടയിൽ പതാക ഉയർത്താനെത്തിയത്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സേനാനികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചതും. കൊവിഡിനെതിരേ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കും മോദി ആദരവ് അർപ്പിച്ചു. അവരുടെ മഹത്തായ സേവനം സ്മരിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും ഈ മഹാമാരിയെ നാം ഒന്നിച്ചു നേരിടുമെന്നും മോദി പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായാണു കൊവിഡിനെതിരേ പൊരുതുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. രാജ്യത്തിന്റെ 74 -മത് സ്വാതന്ത്ര്യദിനത്തില്‍ സ്വാശ്രയ വികസനത്തിന് ഊന്നല്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം. ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി കോവിഡ് കാലത്ത് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്. രാജ്യത്തെ 130 കോടി ജനങ്ങളും സ്വാശ്രയ രാജ്യത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനം ഒരു പ്രതിജ്ഞയായി മാറിയിരിക്കയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്നത് ജനങ്ങളുടെ ഒരു തീരുമാനമാണ്. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ രാജ്യം അത് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനമെടുത്താല്‍ അത് നേടുന്നതുവരെ ഇന്ത്യക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ എന്‍ 95 മാസ്‌കുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്‌തത്. ഇപ്പോള്‍ നമുക്ക് ആവശ്യമായ ഈ ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുവെന്നത് മാത്രമല്ല, മറ്റു രാജ്യങ്ങളെ സഹായിക്കാനും കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ രാജ്യത്തെ ഉത്പാദനം മെച്ചപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....