News Beyond Headlines

27 Wednesday
November

വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് കരിപ്പൂരിലെ റണ്‍വേയോ, പകടം കഴിഞ്ഞ് 15 മണിക്കൂര്‍ പിന്നിടുമ്പോള്‍ പുറത്തുവരുന്ന പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുന്ന സൂചനയാണിത്. റണ്‍വേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ വിശദീകരണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയുടെ പ്രവര്‍ത്തന മികവാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നു വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഡി.വി. സാഠെ മുന്‍ വ്യോമസേനാംഗമാണ്. സേനയില്‍ യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) നിന്നു പാസായ അദ്ദേഹം 1981 ജൂണ്‍ 11നു സേനയില്‍ ചേര്‍ന്നു. 1992 ല്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആയി. 2003 ജൂണ്‍ 30നു വിങ് കമാന്‍ഡര്‍ റാങ്കിലാണു വിരമിച്ചത്. എന്‍ഡിഎ കോഴ്‌സിലെ മികവിനു സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. സേനയിലെ പരിശീലന കാലയളവിലെ മികവിന് സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും ലഭിച്ചു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിലും (എച്ച്എഎല്‍) ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ഠിച്ചു. മുംബൈയിലായിരുന്നു താമസം. ഡി.വി. സാഠെ ഇതിനു മുമ്പും പലതവണ ഇതിനേക്കാള്‍ മോശം കാലാവസ്ഥകളില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തിട്ടുള്ളതാണ്. അതാണ് വിമാന താവളത്തിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ കാരണം. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് ഒരുവര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നു. റണ്‍വേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാന്‍ഡിങ്ങിനിടെ അപകടസാധ്യതയുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷനാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. ഇതിന്റെ തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ നടന്നെങ്കിലും അതു ഫലപ്രദമായില്ലെന്നാണ് ഇന്നലത്തെ അപകടത്തില്‍ നിന്നു വ്യക്തമാകുന്നത്. റണ്‍വേയുടെ പ്രതലത്തില്‍ റബറിന്റെ സാന്നിധ്യം കൂടുതലാണെന്നായിരുന്നു ഡിജിസിഎയുടെ കണ്ടെത്തല്‍. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ റണ്‍വേയിലെ ഘര്‍ഷണത്തോത് മറ്റു വിമാനത്താവളങ്ങളേക്കാള്‍ കൂടുതലായി നിലനിര്‍ത്തണമെന്നായിരുന്നു അവരുടെ നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് റബര്‍ നീക്കം ചെയ്യാനുള്ള മെഷീനുകള്‍ വാങ്ങിയാണ് അറ്റകുറ്റപ്പണി നടത്തിയത്. റണ്‍വേയില്‍ മഴവെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളിലും പോരായ്മകളുണ്ടായിരുന്നുവെന്നാണ് സൂചന. ചില ഭാഗങ്ങളില്‍ അനുവദിനീയമായതിലും കൂടുതല്‍ ചെരിവുണ്ടായിരുന്നു. കാറ്റിന്റെ ഗതി അറിയാനുള്ള ഡിസ്റ്റന്റ് ഇന്‍ഡിക്കേഷന്‍ വിന്‍ഡ് എക്വിപ്‌മെന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്നും ഡിജിസിഎ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും പ്രധാന പ്രശ്‌നമായി ഉന്നയിച്ച റണ്‍വേ വീതി കൂട്ടാനുള്ള നടപടി എങ്ങുമെത്തിയില്ല. ക്രിട്ടിക്കല്‍ വിമാനത്താവളങ്ങള്‍ എന്ന വിഭാഗത്തിലാണ് കോഴിക്കോടിനെ ഉള്‍പ്പെടുത്തിയിരുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....