യുഎഇയിൽനിന്ന് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന് കസ്‌റ്റംസ് രേഖ. 2020 മാർച്ച് ആറിന് മണക്കാടുള്ള യുഎഇ കോൺസുലേറ്റ് ജനറലിന്റെ പേരിൽ 250 പാക്കറ്റിലായി ഖുർആൻ എത്തിച്ചെന്ന് വ്യക്തമാക്കുന്ന കസ്‌റ്റംസിന്റെ ബിൽ ഓഫ് എൻട്രി പുറത്തുവന്നു. നയതന്ത്ര ബാഗേജിലാണ് മതഗ്രന്ഥം എത്തിയതെന്നും ബില്ലിലുണ്ട്.മതഗ്രന്ഥം അയക്കുന്നത് യുഎഇ നയമല്ലെന്ന ചില മാധ്യമങ്ങളുടെ വാർത്ത ബിൽ പുറത്ത് വന്നതോടെ പൊളിഞ്ഞു. യുഎഇയിൽനിന്ന് ഖുർആൻ എത്തിച്ചതിനെ ചൊല്ലി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളും ചീറ്റി.കോൺസുലേറ്റ് വാഹനത്തിൽ സി ആപ്‌റ്റിലേക്കും ഇവിടെനിന്ന് മലപ്പുറം ജില്ലയിലേക്കും ഖുർആൻ എത്തിച്ചതാണ് രാഷ്ടീയ ആയുധമാക്കിയത്. കോൺസുലേറ്റിൽനിന്നു പാഴ്‌സൽ സിആപ്‌റ്റിൽ എത്തിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്‌റ്റംസ് ഇവിടെ പരിശോധിക്കുകയും ജീവനക്കാരിൽനിന്ന് മൊഴി എടുക്കുകയും ചെയ്‌തിരുന്നു. കോൺസുലേറ്റിൽ വന്ന പാഴ്‌സൽ ബോക്‌സുകളിൽ ഒന്ന് പൊട്ടിച്ച് നോക്കിയപ്പോൾ അതിലുണ്ടായിരുന്നത് ഖുർആർ ആണെന്ന് സി ആപ്‌റ്റ് ജീവനക്കാർ കസ്‌റ്റംസിന് മൊഴി നൽകി. സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളും കസ്‌റ്റംസ് പരിശോധിക്കുന്നുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധത്തില്‍ സംശയം വിട്ടുമാറാതെ കസ്റ്റംസ് നീങ്ങുകയാണന്നായിരുന്നു വാര്‍ത്ത. ഇതിന്റെ അടിസ്ഥാനത്തില്‍് ജലീലിനെതിരെ കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചു. ജലീല്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ വിശദീകരണം അടക്കം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിനാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത് ഖുറാന്‍ ആണെന്നാണ് ജലീല്‍ പറഞ്ഞിരുന്നത്. മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുകയെന്നത് യു.എ.ഇ. സര്‍ക്കാരിന്റെ നയമല്ലന്നായിരുന്നു മാധ്യമ വാര്‍ത്ത . യു.എ.ഇ. കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പായ്ക്കറ്റുകള്‍ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....