കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയത്തില്‍ കേരളത്തില്‍ വീണ്ടും പ്രളയ ഭീതി. രണ്ടു ദിവസം കൊണ്ട് വീണ്ടും മലയാളിയെ പ്രളയഭീതിയില്‍ ആഴ്ത്തിയിരിക്കുയാണ് ന്യൂനമര്‍ദം. സാധാരണ ലഭിക്കുന്ന മഴയിലും താഴ്ന്നിരുന്ന കള്ളകര്‍ക്കിടകം വലിയ ഭീതി ഉയത്തിയിരിക്കുകയാണ്. കൊവിഡ് ക്‌ളസ്റ്ററുകള്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പല മേഖലകളിലും മഴതകര്‍ത്തു പെയ്യുകയാണ്. മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും മൂലമാണ് പല നദികളിലും ജലനിരപ്പ് ഉയരുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിലേക്ക് കേരളത്തിനു മുകളിലൂടെ കടന്നുപോകുന്ന കനത്ത കാര്‍മേഘം പെയ്തിറങ്ങുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തിപ്പോള്‍. 2018, 2019 വര്‍ഷങ്ങളിലെ അതേ രീതിയിലാണ് ഇത്തവണയും ഇടുക്കി ജില്ലയിലാണ് ഇത്തവണ ആദ്യം ദുരന്തം റിപ്പോര്‍ട്ട് ചെയ്തിരികകുന്നത്. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 83 പേര്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നു. രാജമല ദുരന്തത്തില്‍ മരണം 11 ആയി. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. മൂന്നര കിലോ മീറ്റര്‍ മുകളില്‍ നിന്ന് കുന്നിടിഞ്ഞ് വന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍. ആ ഭാഗം പൊട്ടി പുഴ പോലെയായി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരന്നു. നിലയ്ക്കാതെ തുടരുന്ന കനത്ത മഴയില്‍ കല്‍പറ്റ മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി. 2 വീടുകള്‍ തകര്‍ന്നു. ആളപായമില്ല. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുള്‍പൊട്ടിയത്. അപകടഭീഷണി ഉള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇന്ന് രാവിലെ വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ്. പീരുമേട്ടില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ഓട്ടമാറ്റിക് മഴമാപിനിയില്‍ ഏകദേശം 30 സെന്റീമീറ്റര്‍ (300 മില്ലീമീറ്റര്‍) മഴ രേഖപ്പെടുത്തി. ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലുണ്ടാക്കിയത് ഈ കനത്ത മഴയെന്നു കാലാവസ്ഥാ കണക്കുകളില്‍നിന്നു വ്യക്തം. മൂന്നാറില്‍ 23 സെ.മീ.യാണ് ഒറ്റരാത്രി കൊണ്ടു പെയ്തിറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു രാവിലെ വരെ ലഭിച്ച മഴയുടെ ഏകദേശ കണക്ക്: വയനാട്ടിലെ കുപ്പാടി 17.5 സെ.മീ., കോട്ടയത്തെ പൂഞ്ഞാര്‍ ഓട്ടമാറ്റിക് മഴമാപിനി- 15 സെ.മീ., പാലക്കാട് 14 സെ.മീ., പെരുമ്പാവൂര്‍ 13 സെ.മീ., ഒറ്റപ്പാലം 12 സെ.മീ., ആലത്തൂര്‍ 11.7 സെ.മീ., വടക്കഞ്ചേരി 11.5 സെ.മീ., കൊച്ചി നെടുമ്പാശേരി സിയാല്‍ വിമാനത്താവളം -11 സെ.മീ., കൊല്ലത്തെ ആര്യങ്കാവിലും കോട്ടയത്തെ കുറവിലങ്ങാട് കോഴായിലും പാലക്കാട്ടെ മണ്ണാര്‍ക്കാട്ടും - 10 സെ.മീ. വീതം, പാലക്കാട്ടെ കൊല്ലങ്കോട്- 9.8 സെ.മീ., പട്ടാമ്പി 9.4 സെ.മീ., കോഴിക്കോട് കക്കയത്ത് ആരംഭിച്ച ഓട്ടമാറ്റിക് മഴമാപിനി- 9.3 സെ.മീ., വെള്ളാനിക്കര -9.2 സെ.മീ., പൊന്നാനി -9 സെ.മീ., എറണാകുളം ജില്ലയിലെ പിറവം -8.9 സെ.മീ., തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് -8.9 സെ.മീ., ഇടുക്കിയിലെ തൊടുപുഴ -8.9 സെ.മീ., കണ്ണൂരിലെ ഇരിക്കൂര്‍ -8.3 സെ.മീ., തൃശൂരിലെ ചാലക്കുടി -8.2 സെ.മീ., പാലക്കാട്ടെ മങ്കര, അടയ്ക്കാപുത്തൂര്‍ -8 സെ.മീ. വീതം, പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഓട്ടമാറ്റിക് മഴമാപിനി - 7.7 സെ.മീ., തൃശൂരിലെ കുന്നംകുളം 7.5 സെ.മീ., മലപ്പുറത്തെ നിലമ്പൂര്‍ - 7 സെ.മീ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....