തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കള്ളക്കടത്ത് സംബന്ധിച്ച ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോഴും ഭയമില്ലാതെ മുന്നോട്ടു നീങ്ങുകയാണ് ഇടതു മുന്നണിയയും സി പി എമ്മും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട പ്രിന്‍സിപ്പില്‍ സെക്രട്ടറിയുമായുള്ള അടുപ്പത്തിലൂടെ സ്വപനയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധമുണ്ടായിരുന്നു എന്ന് കഴിഞ്ഞ ദിവസം അസിസ്റ്റന്റ് സോളിസിറ്ററി ജനറല്‍ എന്‍ ഐ എ കോടതിയെ ബോധിപ്പിച്ചു. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ശിവശങ്കറിനപ്പുറത്തേക്ക് ഒരു ബന്ധവും കണ്ടത്തിയതായി ഇവര്‍ പറഞ്ഞിട്ടില്ല. പന്നാല്‍ കേരളത്തില്‍ എല്ലാ മാധ്യമങ്ങളും സ്വപനയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്നാക്കി ആ വാര്‍ത്തയെ മാറ്റി. ഇതേ എന്‍ ഐ എ മുഖ്യമന്ത്രി അന്വേഷണത്തിന് നല്കുന്ന പിന്തുണ സംബന്ധിച്ച് വിശദീകരിച്ചപ്പോള്‍ അത് കേട്ടഭാവം പോലും നടത്തിയിട്ടില്ല. ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങിയ ആദ്യദിവസം ഈ കേസിന്റെ അന്വേഷണം എന്‍ഐഎക്കു കൈമാറാന്‍ കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടായിരുന്നു അസി. സോളിസിറ്റര്‍ ജനറലിന്റെ പ്രോസിക്യൂഷന് വാദങ്ങളുടെ തുടക്കം. ഇതാണ് മലയാളി അറിയാതെ പോയ വാര്‍ത്ത ഇന്നലത്തെ മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് പ്രതിപക്ഷവും ബിജെപിയും ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ എം. ശിവശങ്കര്‍ വഴിവിട്ട ഇടപെടലിനു മുതിര്‍ന്നില്ലെന്ന എന്‍ഐഎ കണ്ടത്തിയതും അവര്‍ പറഞ്ഞിട്ടുണ്ട്. അതും വാര്‍ത്തകളില്‍ ഇല്ല. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം എന്നായിരുന്നു ആദ്യത്തെ ചാനല്‍ ബ്രേക്ക്. കുറച്ചു കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം എന്നായി, അല്‍പ്പം കഴിഞ്ഞപ്പോള്‍ 'വലിയ സ്വാധീനം' എന്നായിമാറി. മുഖ്യമന്ത്രിയുമായി കാഷ്വല്‍ അസോസിയേഷന് (സാധാരണ ബന്ധം) -മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് സ്വപ്ന സമര്‍പ്പിച്ച പ്രസ്താവനയെ ഉദ്ധരിച്ച് എന്‍ഐഎ കോടതിയില്‍ പറഞ്ഞത്. അത് വ്യക്തമായിരുന്നിട്ടും അടുത്ത ബന്ധം എന്ന നിലയില്‍ത്തന്നെ ചാനല്‍ വാര്‍ത്തകള്‍ ആവര്‍ത്തിച്ചു. പിന്നീട് എന്‍ഐഎയുടെ അഭിഭാഷകനും ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. യുഎഇ കോണ്‍സുലേറ്റിന്റെ പ്രതിനിധി എന്ന നിലയില്‍ മുഖ്യമന്ത്രിയെ അറിയാമായിരുന്നെന്നാണ് സ്വപ്ന പറഞ്ഞിട്ടുള്ളത്. യുഎഇയിലെ ഗതാഗത പരിഷ്കരണത്തിനുള്ള പരിശീലന പരിപാടിയുടെ ഭാഗമായി സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പരിചയമുള്ള കാര്യം അവര്‍ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....