News Beyond Headlines

29 Friday
November

നേപ്പാളുവഴിയും സ്വര്‍ണകടത്ത് ലീഗിനു യു ഡി എഫിനു വെല്ലുവിളി

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തുവന്നതിന്റെ മാനക്കേട് മാറുന്നതിന് മുന്‍പ് നേപ്പാള്‍ ഴിയുള്ള കള്ളക്കടത്തില്‍ ലീഗ് നേതാവിന് ബനധമുണ്ടെന്ന വാര്‍ത്ത പുതിയ തലവേദനയാകുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രാദേശിക മുസ്ലിംലീഗ് നേതാവിനെ പ്രതിക്കൂട്ടിലാക്കി നേപ്പാളിലെ കാഠ്മണ്ഠു ജയിലില്‍ കഴിയുന്നവരുടെ കത്താണ് പുറത്തുവന്നിരിക്കുന്നത്. തിരൂരങ്ങാടി പഞ്ചായത്ത് മുന്‍ അംഗവും ലീഗ് നേതാവുമായ അബ്ദുള്‍ റസാഖ് ഹാജിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജയിലില്‍ കഴിയുന്ന വൈപ്പിന്‍പാടത്ത് ജലാലുദ്ദീന്‍, മലപ്പുറം എടവണ്ണ ചോലയില്‍ അര്‍ഷാദ് എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. റസാഖ് ഹാജിക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് കത്തില്‍ പറയുന്നു. നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ട്. ഹാജിയുടെ മകന്റെ പേരില്‍ ഗള്‍ഫിലുള്ള ഫ്‌ലാറ്റില്‍നിന്നാണ് സ്വര്‍ണം ലഭിച്ചത്. ആദ്യതവണ ഹാജിയുടെ വീട്ടിലാണ് സ്വര്‍ണമെത്തിച്ചത്. പിന്നീട് ഇയാളുടെ ഹോട്ടലിലുമെത്തിച്ചു. കാഠ്മണ്ഠുവില്‍ പിടിക്കപ്പെട്ടപ്പോള്‍ രക്ഷിക്കാമെന്ന് ഹാജി ഉറപ്പുനല്‍കി. വീട്ടുകാരെയും ഇക്കാര്യം അറിയിച്ചു. ജയിലില്‍നിന്ന് നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍, പിന്നീട് തിരിഞ്ഞുനോക്കിയില്ല. അബ്ദുള്‍ റസാഖ് ഹാജിയുടെ സിം കാര്‍ഡ് വിവരങ്ങളടക്കം തങ്ങളുടെ കൈവശമുണ്ടെന്നും കത്തിലുണ്ട്. സ്വര്‍ണം കടത്തിയവരുടെ പേരുവിവരങ്ങളും കത്തിലുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരവധി തവണ ഇതില്‍ പലരും പിടിക്കപ്പെട്ടെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കുകയായിരുന്നു. നേപ്പാള്‍ ജയിലില്‍നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാള്‍ മുഖേനയാണ് മുഖ്യമന്ത്രിക്കുള്ള കത്ത് പ്രതികള്‍ വീട്ടിലേക്കെത്തിച്ചത്. എന്നാല്‍ സമ്മര്‍ദത്തിനു വഴങ്ങി പ്രതികളുടെ വീട്ടുകാര്‍ കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നില്ല. ഈ കത്താണ് ഇപ്പോള്‍ പുറത്തായത്. ദേശാഭിമാനിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുത്തുവിട്ടിരിക്കുന്നത്. ഇതുവരെ ലീഗ് നേതൃത്വമോ, യു ഡി എഫോ ഇത് നിഷേധിച്ചിട്ടില്ല. സ്വര്‍ണക്കടത്തില്‍ തനിക്ക് ബന്ധമില്ലെന്നും ജോലിക്കുവേണ്ടിയാണ് ഇവരെ കൊണ്ടുപോയതെന്നും അബ്ദുള്‍ റസാഖ് ഹാജി പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....