ഓക്സ്ഫഡ് സർവകലാശാലയുടെ സാധ്യതാ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നതു 18 വയസ്സിനു മുകളിലുള്ളവർക്കു മാത്രം. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസ് ആണ് നൽകുക. ആദ്യ ഡോസ് നൽകി, അടുത്തത് 29–ാം ദിവസം. ഇന്ത്യയിൽ ഇതിനു നിർമാണക്കരാറുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് മനുഷ്യരിലെ പരീക്ഷണത്തിനായി സമർപ്പിച്ച ട്രയൽ നടപടിക്രമങ്ങളിലാണ് ഇക്കാര്യമുള്ളത്. തുടർന്നു നിശ്ചിത ഇടവേളയിൽ വാക്സിന്റെ സുരക്ഷയെക്കുറിച്ചും പ്രതിരോധശക്തിയെക്കുറിച്ചും വിശദമായ പഠനം നടത്തും. അതേസമയം, ആദ്യ രണ്ടു ഘട്ട പരീക്ഷണത്തിലുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, 14 ദിവസത്തെ ഇടവേളയിലാണു വൊളന്റിയർമാരിൽ പരീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തിൽ 12നും 65നും ഇടയിൽ പ്രായമുള്ള 750 പേരാണ് കോവാക്സിൻ സ്വീകരിക്കുക. നേരത്തെ, വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ടു സിറം ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ച റിപ്പോർട്ടിൽ മാറ്റങ്ങൾക്കു സയന്റിഫിക് എക്സ്പെർട് കമ്മിറ്റി നിർദേശിച്ചിരുന്നു. പരിഷ്കരിച്ചു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2, 3 ഘട്ട ട്രയലുകൾ രാജ്യത്തു നടത്താൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയത്. ഇന്ത്യയിലെ 17 ആശുപത്രികളിലായി 1600 പേരിലാണു ഓക്സ്ഫഡ് വാക്സിൻ നൽകുക. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....