അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന നിര്‍ദേശം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചെങ്കിലും രണ്ടാംമൂഴം ട്രംപിന് വിഷമകരമാണെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. . കോവിഡ്--19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തപാല്‍ വഴിയുള്ള വോട്ടിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ അമേരിക്കയിലെ 50 സംസ്ഥാനവും തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം പ്രസിഡന്റ് മുന്നോട്ടുവച്ചത്. കഴിഞ്ഞദിവസം തന്റെ ഇഷ്ട മാധ്യമമായ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രസിഡന്റ് അറിയിച്ചത്. തപാല്‍ വോട്ടിങ് കൃത്യതയില്ലാത്തതും കൃത്രിമം നിറഞ്ഞതുമാണെന്നും അതിനാല്‍ ജനങ്ങള്‍ക്ക് വ്യക്തമായി സുരക്ഷിതമായി വോട്ട് ചെയ്യാന്‍ കഴിയുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നുമാണ് ട്രംപ് നിര്‍ദേശിച്ചത്. എന്നാല്‍, പ്രതിപക്ഷം മാത്രമല്ല ട്രംപിന്റെ സ്വന്തം പാര്‍ടിക്കാര്‍ പോലും ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല, ഇതോടെ പതിയ പിന്നോട്ടു നീങ്ങി. തപാല്‍ വോട്ടിങ് കൃത്രിമത്തിന് വഴിയൊരുക്കുമെന്ന ട്രംപിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് വിവിധ തെരഞ്ഞെടുപ്പ് ഏജന്‍സികളും മാധ്യമങ്ങളും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തലസ്ഥാനമായ വാഷിങ്ടണില്‍ ഉള്‍പ്പെടെ തപാല്‍ വോട്ട് ഉപയോഗിച്ചാണ് ഭൂരിപക്ഷം പേരും വോട്ട് ചെയ്തതെന്നും അതില്‍ തിരിമറിക്കുള്ള സാധ്യത വിരളമാണെന്നുമാണ് ഇവര്‍ പറയുന്നത്. മാത്രമല്ല, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷംപേരും ഇക്കുറി 'മെയില്‍ ഇന്‍ വോട്ട്' തന്നെയാണ് തെരഞ്ഞെടുക്കാന്‍ സാധ്യത. തപാല്‍ വോട്ട് വിപുലപ്പെടുത്തണമെന്ന സമ്മര്‍ദം ജനങ്ങള്‍ സംസ്ഥാന അധികൃതരില്‍ ചെലുത്തുന്നുമുണ്ട്. ട്രംപിന്റെ പാര്‍ടിക്കാരായ റിപ്പബ്ലിക്കന്മാരില്‍ 49 ശതമാനവും തപാല്‍ വോട്ടിനെ അനുകൂലിക്കുകയാണെന്ന് അടുത്തിടെ ഒരു സര്‍വേ വ്യക്തമാക്കുകയുണ്ടായി. ഡെമോക്രാറ്റിക് പാര്‍ടി പൊതുവെ തപാല്‍ വോട്ടിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നവംബര്‍ മൂന്നിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ആ തീയതി മാറ്റാന്‍ ഭരണഘടന അനുസരിച്ച് പ്രസിഡന്റിന് കഴിയില്ല. കാരണം ഫെഡറല്‍ നിയമം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തീയതിയില്‍ മാറ്റംവരുത്തണമെങ്കില്‍ അതിനുള്ള അധികാരം പാര്‍ലമെന്റായ കോണ്‍ഗ്രസിനാണ്. 1845 ജനുവരി 25ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ച ഫെഡറല്‍ നിയമം അനുസരിച്ചാണ് ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ്. നാലുവര്‍ഷം കൂടുമ്പോള്‍ നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കേണ്ടത്. ഇതനുസരിച്ച് ഈവര്‍ഷം നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്. നീട്ടിവയ്ക്കണമെങ്കില്‍ കോണ്‍ഗ്രസ് പുതിയ നിയമ നിര്‍മാണം നടത്തണം. എന്നാല്‍, ട്രംപിന് അതിനു കഴിയില്ല. കാരണം അധോസഭയായ കോണ്‍ഗ്രസില്‍ പ്രതിപക്ഷ പാര്‍ടിയായ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. ഉപരിസഭയായ സെനറ്റില്‍ മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് മേല്‍ക്കൈയുള്ളത്. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിനെ ഡെമോക്രാറ്റുകള്‍ എതിര്‍ക്കുന്നതുകൊണ്ടുതന്നെ പുതിയ നിയമനിര്‍മാണത്തിന് സാധ്യത വിരളമാണ്. തെരഞ്ഞെടുപ്പുതീയതി നീട്ടുക അസാധ്യമാണെന്ന് അറിയാമായിരുന്നിട്ടും ട്രംപ് അത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ചത് എന്തിനാണ്? പ്രധാനമായും രണ്ടു കാരണമാണ് ഇതിനു പിന്നിലുള്ളത്. ഒന്നാമതായി അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത വിരളമാണെന്ന് ട്രംപിന് അറിയാം. അടുത്തിടെ പുറത്തിറങ്ങിയ അഭിപ്രായ സര്‍വേയിലെല്ലാം ട്രംപിനേക്കാള്‍ ഏറെ മുന്നിലാണ് ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍. ജനപിന്തുണയില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം 10 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. കോവിഡ് --19 എന്ന മഹാമാരിയെ തടയുന്നതില്‍ സമ്പൂര്‍ണ പരാജയമാണ് ട്രംപിന്റെ ഭരണം. മാത്രമല്ല, സമ്പദ്വ്യവസ്ഥയും തകര്‍ന്നടിഞ്ഞു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള നാലുമാസം സമ്പദ്വ്യവസ്ഥ രണ്ടാം ലോക യുദ്ധാനന്തര കാലത്തെന്നതുപോലെ, 32.9 ശതമാനം തകര്‍ച്ചയാണ് അനുഭവപ്പെട്ടത്. ബ്യൂറോ ഓഫ് ഇക്കോണമിക് അനലിസിസ് ഈ കണക്ക് പുറത്തുവിട്ടതിനു തൊട്ടുപിറകെയാണ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം ട്വിറ്ററിലൂടെ ട്രംപ് പങ്കുവച്ചത്. പരാജയഭീതിയാണ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള ആലോചനയിലേക്ക് ട്രംപിനെ നയിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു. തന്നേക്കാള്‍ ജനപിന്തുണ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ആന്തണി ഫൗച്ചിക്കാണെന്ന ട്രംപിന്റെ പരാമര്‍ശം പരാജയഭീതി ട്രംപിനെ കാര്യമായി അലട്ടാന്‍ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന നിര്‍ദേശത്തിനു പിന്നിലുള്ള രണ്ടാമത്തെ കാര്യം പരാജയപ്പെട്ടാലും ജയിക്കുന്ന സ്ഥാനാര്‍ഥി ബൈഡന്റെ വിജയത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയെന്നതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....