News Beyond Headlines

29 Friday
November

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരിശീലനം ഓണ്‍ലൈനില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് തീരുമാനമായെങ്കിലും കടക്കാനുള്ളത് വന്‍ കടമ്പകള്‍. ഒന്നര ലക്ഷം ഉദ്യോഗസ്ഥരെ എങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി വരും. ഇവരില്‍ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ നേരിട്ടു പങ്കാളികളാകുന്നവരുടെ പരിശീലനം എങ്ങനെ നടത്തും എന്നതും പ്രശ്‌നമാണ്.     വരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ പരിശീലനത്തിന്റെ ഷെഡ്യൂള്‍ മുന്‍പു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ഇത് മാറ്റി. സമയബന്ധിതമായി തിരഞ്ഞെടുപ്പു നടത്തണമെങ്കില്‍ പരിശീലനം ഈ മാസം ആരംഭിക്കണം. തിരഞ്ഞെടുപ്പ് ചട്ടങ്ങളെയും മാര്‍ഗനിര്‍ദേശങ്ങളെയും സംബന്ധിക്കുന്നതാണു പരിശീലനം. ആദ്യമായി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കാണ് ഇതു നല്‍കേണ്ടത്. ഇവരാണു മറ്റുള്ളവര്‍ക്കു പരിശീലനം നല്‍കുന്നത്. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ഓണ്‍ലൈന്‍ വഴി നടത്താനാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ഭാഗമായി, വരണാധികാരികളെയും മറ്റ് ഉദ്യോഗസ്ഥരെയും ചെറുസംഘങ്ങളായി തിരിച്ചു പല ദിവസങ്ങളിലായി പരിശീലനം സജ്ജീകരിക്കാനാണു പരിപാടി. തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായതിനാല്‍ ഇപ്പോള്‍ പരിശീലനത്തിനു വിളിക്കുന്നതും എങ്ങനെ എന്ന് സംശയമാണ്. അതേസമയം, തിരഞ്ഞെടുപ്പ് ആവശ്യത്തിനായുള്ള വിവിധ അപേക്ഷ ഫോമുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ തുടങ്ങിവയുടെ അച്ചടിക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓര്‍ഡര്‍ നല്‍കി. സര്‍ക്കാര്‍ പ്രസുകളിലാണ് അച്ചടിയുടെ ഭൂരിഭാഗവും നിര്‍വഹിക്കുക. കോവിഡ് കാലമായതിനാല്‍, പ്രസുകളില്‍ ജീവനക്കാരുടെ കുറവു മൂലം അച്ചടി വൈകാതിരിക്കാനുള്ള നടപടി തുടങ്ങി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....