എംപ്‌ളോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ സജീവം ആയിരങ്ങള്‍ക്ക് തൊഴിലായി
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടച്ചു പൂട്ടന്‍ ആലോചിച്ച എംപ്‌ളോയിമെന്റ് എക്‌സചേഞ്ചുകള്‍ കേരളത്തിലെ തൊഴില്‍ രഹിതര്‍ക്ക് ആശ്രയമാകുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് ആയിരകണക്കിന് ചെറുപ്പക്കാര്‍ക്കാണ് ഇതിലൂടെ ജോലി ലഭിച്ചത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമാനുസൃതമായി ജോലി നല്‍കുന്നതിനെ പിന്‍വാതിനെ യു ഡി എഫ് എതിര്‍ക്കുന്നത് സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ക്ക് വേണ്ടി.
ഇപ്പോള്‍ സംസ്ഥാനത്തെ വമ്പന്‍ സ്വകാര്യ കമ്പനികള്‍ക്കും കേരള സര്‍ക്കാരിന്റെ ഈ സംവിധാനത്തില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് വഴി സ്ഥിരനിയമനം തന്നെ നല്‍കുന്നുണ്ട് എന്ന വസ്തുത അറിയില്ലെന്ന് നടിച്ചാണ് യു ഡി എഫിന്റെ കുപ്രചാരണം. സ്ഥിരനിയമനം സാധ്യമല്ലാത്ത തസ്തികയിലേക്ക് നാലുവര്‍ഷത്തിനിടെ നടത്തിയ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ്. ജനുവരിവരെ 43,842 പേര്‍ക്ക് ഇത്തരത്തില്‍ ജോലി നല്‍കി.
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റുമുതല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസുവരെയും പൊതുമേഖലാ സ്ഥാപനങ്ങള്‍/ കമ്പനി/ ബോര്‍ഡ്, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെയും കേഡര്‍ശേഷിക്കുള്ളില്‍ വരുന്ന തസ്തികകളിലേക്കാണ് പിഎസ്സിവഴി സ്ഥിരനിയമനം.
ഇതില്‍പ്പെടാത്ത തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി സ്ഥിരനിയമനവും താല്‍ക്കാലിക നിയമനവുമുണ്ട്. വിവിധ വകുപ്പുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍, ഫുള്‍ടൈം സ്വീപ്പര്‍, മെഡിക്കല്‍ കോളേജുകളിലെ അറ്റന്‍ഡര്‍ ഗ്രേഡ് 2, അതിഥിമന്ദിരങ്ങളിലെ വാച്ചര്‍, സ്റ്റൂര്‍ഡ് തുടങ്ങിയ തസ്തികകളില്‍ സ്ഥിരനിയമനങ്ങളാണ്. വര്‍ഷങ്ങളായി രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കുന്നവരുടെ പട്ടിക സീനിയോറിറ്റി അടിസ്ഥാനത്തില്‍ തയ്യാറാക്കി അഭിമുഖം നടത്തിയാണ് സ്ഥിരനിയമനം. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമിക്കാന്‍ കഴിയില്ലെന്ന് വ്യക്തം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി അനുഭാവികള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കി പിന്നീട് സ്ഥിരപ്പെടുത്തുന്നു എന്ന ആരോപണമാണ് ചെന്നിത്തല ഉന്നയിക്കുന്നത്. പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടക്കുന്നതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പരമാവധി 179 ദിവസത്തേക്കാണ് താല്‍ക്കാലിക നിയമനം. ഇതിനിടയ്ക്ക് പിഎസ്സി നിയമനം നേടിയ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചാല്‍ താല്‍ക്കാലികക്കാരെ സ്വാഭാവികമായും പിരിച്ചുവിടും. താല്‍ക്കാലിക നിയമനത്തിലും സീനിയോറിറ്റിതന്നെയാണ് മാനദണ്ഡം.
ആശ്രിത, ഭിന്നശേഷി നിയമനം കാരണം പിഎസ്സി റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടക്കുന്നില്ലെന്നാണ് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം. സര്‍ക്കാര്‍വകുപ്പുകളില്‍ ഒരുവര്‍ഷം ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ച് ശതമാനമേ ആശ്രിത നിയമനം നല്‍കാനാകൂ. ഇത് നിയമപ്രകാരം പാലിച്ചേ മതിയാകൂ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ 179 ദിവസം ജോലിചെയ്ത ഭിന്നശേഷിക്കാര്‍ക്കുമാത്രം വര്‍ഷങ്ങള്‍ക്കുശേഷം ചിലപ്പോള്‍ സ്ഥിരനിയമനം നല്‍കാറുണ്ട്.
ഇത് കേഡര്‍ശേഷിക്കുള്ളില്‍ വരുന്നതല്ല. പിഎസ്സി നിയമനങ്ങള്‍ക്ക് മാറ്റിവച്ച ഒഴിവുകളെ ബാധിക്കാത്തതരത്തില്‍ സൂപ്പര്‍ന്യൂമററി ആയാണ് ഇത്തരം നിയമനം. നിയമനം നേടുന്നവര്‍ വിരമിക്കുന്നതോടെ ആ തസ്തിക ഇല്ലാതാകും.