News Beyond Headlines

27 Wednesday
November

ബാബറി മസ് ജിദ് ജിലെ വിഗ്രഹപ്രതിഷ്ടയും രാജീവ് ഗാന്ധിയും

രാമക്ഷേത്രതിന് തറക്കില്ലിടാന്‍ സംഘപരിവാര്‍ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ നാശത്തിനും ബിജെപി യുടെ വിജയത്തിനു കാരണമായ ബാബറി ബാബറി മസ്ജിദ്ജ് തകര്‍ക്കല്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി ആകുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള വഴി കേന്ദ്രമന്ത്രി മുന്നോട്ടുവച്ചിട്ടും രാജീവ് ഗാന്ധി അത് നടപ്പിലാക്കിയില്ലന്ന രഹസ്യമാണ്് ഇപ്പോള്‍ കെണിയാരിക്കുന്നത്. 1992ല്‍ സംഘപരിവാര്‍ തീവ്രവാദികള്‍ ബാബ്റി മസ്ജിദ് പൊളിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായരിന്നു മാധവ് ഗൊഡ്ബൊളെയുടെ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. 1993 മാര്‍ച്ചില്‍, 18 മാസം സര്‍വീസ് ശേഷിക്കെ അദ്ദേഹം ജോലി രാജിവച്ചിരുന്നു. അദേഹം എഴുതിയ 'രാംമന്ദിര്‍-- ബാബറി മസ്ജിദ് ഡിലെമ: ആന്‍ ആസിഡ് ടെസ്റ്റ് ഫോര്‍ ഇന്ത്യാസ് കോണ്‍സ്റ്റിറ്റിയൂഷന്‍' എന്ന പുസ്തകത്തിലാ്ണ് മാധവ് ഗൊഡ്ബൊളെ കരടുതല്‍ രഹസ്യങ്ങള്‍ പുറത്തുവിടുന്നത്. രാജീവ് ഗാന്ധിയുടെ നിഗൂഢമായ പ്രവര്‍ത്തനത്തെ മാധവ് ഗൊഡ്ബൊളെ തെളിവ് സഹിതം ഇതില്‍ വിവരിക്കുന്നു: 1984- - 1989 കാലഘട്ടത്തില്‍ പ്രശ്‌നം രാഷ്ട്രീയവിവാദമായി മാറിയിരുന്നില്ല. നിരവധി പരിഹാരനിര്‍ദേശം ഉയര്‍ന്നു. പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രത്യേക നിയമത്തിലൂടെ പൗരാണിക സ്മാരകമായി നിലനിര്‍ത്തുക, പള്ളിയോട് ചേര്‍ന്നുള്ള സ്ഥലത്ത് ക്ഷേത്രം പണിയുക എന്ന നിര്‍ദേശംവച്ചത് ബാബ്റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി അംഗം സയ്യിദ് ഷഹാബുദ്ദീന്‍. സമാനനിര്‍ദേശം അന്ന് കേന്ദ്രമന്ത്രിയായിരുന്നൂ കരണ്‍ സിങ്ങും വച്ചു. പ്രശ്നപരിഹാരത്തിന് രാജീവ് ഗാന്ധി മെനക്കെട്ടില്ല. 1989ല്‍ പള്ളി തുറന്ന് അമ്പലം പണിക്കുള്ള ശിലാന്യാസത്തിന് രാജീവ് അനുമതി നല്‍കി. 1989ലെ തെരഞ്ഞെടുപ്പ് പ്രചാരണം രാജീവ് ആരംഭിച്ചത് അയോധ്യയില്‍നിന്നാണ്. ഹിന്ദു പ്രീണനമായിരുന്നു ലക്ഷ്യമെന്നും ഗൊഡ്ബൊളെ അടിവരയിടുന്നു. അദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ച് ബാബറിമസ്ദിജ് കേസിലെ ഒന്നാം കര്‍സേവകന്‍ 1949ല്‍ പള്ളിയില്‍ രാമവിഗ്രഹം ഒളിച്ചുകടത്താന്‍ സഹായിച്ച ഫൈസാബാദ് ജില്ലാ മജിസ്ട്രേട്ട് കെ കെ നായര്‍. രാജീവ് ഗാന്ധിയാണ് രണ്ടാം കര്‍സേവകന്‍. മൂന്നാമന്‍ ഒടുവില്‍ പള്ളി പൊളിച്ചപ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങ്. നാലാം സ്ഥാനത്ത് ആരെന്ന് പറയുക എളുപ്പമല്ല. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു അടക്കം നിരവധി പേര്‍ക്ക് അര്‍ഹതയുണ്ട്ന്ന് അദ്ദേത്തം പറയുന്നു. രാമക്ഷേത്രം പണി തുടങ്ങുന്ന സമയത്ത് വീണ്ടും ഹിന്ദുകാര്‍ഡ് എടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരുവിഭാഗം ശ്രമിക്കുമ്പോഴാണ് ഈ രഹസ്യങ്ങളും വീണ്ടും ചര്‍ച്ചയാകുന്നത്. ഉശേീയ രാഷ്ട്രീയത്തില്‍ ബിജെപി യെ എതിര്‍ക്കാനുള്ള അവസമാണ് പുതിയ നീക്കത്തിലൂടെ നഷ്ടമാക്കുന്നതെന്ന് യുവ നേതാക്കള്‍ പറയുന്നുണ്ട്. പക്ഷെ ബാബ്‌റി ഭൂമിയില്‍ ക്ഷേത്രം യാഥാര്‍ഥ്യമാക്കാന്‍ രാജീവ്ഗാന്ധിയെടുത്ത താല്‍പ്പര്യം ബിജെപി വിസ്മരിച്ചെന്ന പരിഭവമാണ് മുതിര്‍ന്ന നേതാക്കളായ ദിഗ് വിജയ് സിങ്ങിന്റെയും കമല്‍നാഥിന്റെയും വാക്കുകളില്‍ നിഴലിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....