നവംബർ മൂന്നിനു നടക്കേണ്ട അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കൊറോണ വ്യാപന സാഹചര്യത്തിൽ നീട്ടിവയ്ക്കേണ്ടിവരുമെന്നനിലപാട് മാറ്റി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രതിപക്ഷ ഡെമൊക്രറ്റുകൾ വൻ പ്രതിഷേധമുയർത്തുകയും വിവാദം കത്തുകയും ചെയ്തപ്പോപ്പോഴാണ് നിലപാട് മയപ്പെടുത്തിയത്. . വോട്ടെടുപ്പ് നീട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, തപാൽ ബാലറ്റുകൾ എണ്ണിക്കഴിയാൻ ആഴ്ചകളെടുക്കുമെന്നും അതു ഫലത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക പ്രകടിപ്പിക്കുകയാണു ചെയ്തതെന്നും വിശദീകരണം. രണ്ടാം തവണയും പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ട്രംപ് ഡെമൊക്രറ്റിക് നോമിനി ജോ ബൈഡനിൽ നിന്ന് ശക്തമായ മത്സരമാണു നേരിടുന്നത്. ബൈഡന് അനുകൂലമാണ് സാഹചര്യമെന്നും പത്തു ശതമാനത്തിലേറെ വോട്ടിന്‍റെ മുൻതൂക്കമുണ്ട് ഇപ്പോൾ അദ്ദേഹത്തിനെന്നുമാണ് കഴിഞ്ഞ ദിവസം വന്ന അഭിപ്രായ വോട്ടെടുപ്പ് കാണിച്ചത്. നവംബറിലെ ആദ്യ തിങ്കൾ കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് അമെരിക്കയിൽ പരമ്പരാഗതമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പു തീയതി. ""കൊവിഡ് പടരുന്ന സാഹചര്യത്തിൽ വലിയ തോതിൽ തപാൽ വോട്ടുകൾ വേണ്ടിവരും. തപാൽ വോട്ടുകളിൽ കൃത്രിമം നടത്താൻ സാധ്യതയേറെയാണ്''- ട്രംപ് ചൂണ്ടിക്കാട്ടി. ഇതിനാൽ വോട്ടെടുപ്പ് നീട്ടിവയ്ക്കുന്നത് ആലോചിക്കാമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഉടൻ തന്നെ പ്രതിപക്ഷം വിമർശനവുമായി രംഗത്തുവന്നു. " തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ എനിക്ക് ആഗ്രഹമില്ല. തെരഞ്ഞെടുപ്പു നടക്കണമെന്നാണ് എന്‍റെയും മോഹം. എന്നാൽ, വോട്ടെടുപ്പു കഴിഞ്ഞ് മൂന്നു മാസം കാത്തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ഇലക്ഷനിൽ അർഥമുണ്ടെന്നു തോന്നുന്നില്ല''- ട്രംപ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തിയാൽ അത് അമെരിക്കൻ ചരിത്രത്തിലെ ഏറ്റവും കൃത്യതയില്ലാത്തതാവും. ജനങ്ങൾക്കു ശരിയായ രീതിയിൽ വോട്ടു ചെയ്യാൻ കഴിയുന്നതു വരെ തെരഞ്ഞെടുപ്പു താമസിപ്പിക്കുന്നതാവില്ലേ ഉചിതം- ട്രംപ് ട്വീറ്റ് ചെയ്തു. തപാൽ വോട്ടുകളിൽ വിദേശ രാജ്യങ്ങൾക്ക് ഇടപെടാൻ എളുപ്പമാണെന്നും അദ്ദേഹം ആരോപിക്കുന്നു. നേരത്തേ മുതൽ തന്നെ തപാൽ വോട്ടുകളിൽ കൃത്രിമം നടക്കുമെന്ന ആരോപണം ഉന്നയിക്കുന്നുണ്ട് ട്രംപ്. അതേസമയം, തപാൽ വോട്ടുകളാണ് ഈ സാഹചര്യത്തിൽ ഉചിതമെന്ന നിലപാടിലാണ് ഡെമൊക്രറ്റുകൾ. പോളിങ് ബൂത്തിൽ ക്യൂ നിന്ന് വോട്ടു ചെയ്യുന്നതിനെക്കാൾ ജനങ്ങൾ ഇപ്പോൾ താത്പര്യപ്പെടുക തപാൽ വോട്ടിലാവുമെന്നും ബൈഡനും കൂട്ടരും അവകാശപ്പെടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....