രാജസ്ഥാനിലെ സർക്കാർ- ഗവർണർ പോരാട്ടത്തിന് അവസാനം. ഓഗസ്റ്റ് 14 മുതൽ നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ ഗവർണർ കൽരാജ് മിശ്ര അംഗീകരിച്ചു. സഭാ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ നിർദേശം മൂന്നു തവണ മടക്കിയ ശേഷമാണ് ഇപ്പോൾ അനുരഞ്ജനമായത്. സർക്കാരിനു വിശ്വാസം തേടാനാണെങ്കിൽ മാത്രം ഉടൻ സഭ ചേരാമെന്നും അല്ലെങ്കിൽ 21 ദിവസത്തെ നോട്ടീസ് വേണമെന്നുമാണ് ഗവർണർ നിലപാടു സ്വീകരിച്ചിരുന്നത്. ഈ നിലപാടിന് ഒടുവിൽ സർക്കാർ വഴങ്ങി. നിയമസഭ വിളിക്കാൻ ആദ്യ തവണ ശുപാർശ നൽകിയ ജൂലൈ 23 മുതലുള്ള ദിവസം കണക്കാക്കിയാൽ 21 ദിവസം തികയുമെന്നു ചൂണ്ടിക്കാണിച്ചാണ് ഓഗസ്റ്റ് 14ന് സഭ ചേരാൻ ബുധനാഴ്ച പുതിയ നിർദേശം മന്ത്രിസഭ സമർപ്പിച്ചത്. രാത്രി വൈകി ഗവർണർ അത് അംഗീകരിക്കുകയായിരുന്നു. നേരത്തേ, ജൂലൈ 31ന് സഭ ചേരാനാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. വളരെ അടിയന്തരമായ കാര്യങ്ങൾക്കു മാത്രമേ ഷോർട്ട് നോട്ടീസിൽ സഭാ സമ്മേളനം വിളിക്കാനാവൂ എന്നതായിരുന്നു ഗവർണറുടെ നിലപാട്. മൂന്നാം തവണയും ഗവർണർ നിർദേശം മടക്കിയതിനെത്തുടർന്ന് ബുധനാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ഗവർണറെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. 15 മിനിറ്റോളം ഇവർ തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു നിന്നു. ഇതിനു ശേഷമാണ് വൈകിട്ട് വീണ്ടും മന്ത്രിസഭ ചേർന്ന് പുതിയ ശുപാർശ തയാറാക്കിയത്. ഇതിനിടെ, നിയമസഭാ സ്പീക്കർ സി.പി. ജോഷിയും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ജോഷിയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ. സൗഹൃദ സന്ദർശനം മാത്രമാണിതെന്നാണ് സ്പീക്കറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....