നടന്‍ സുശാന്ത് സിങ് രാജ് പുത്ര് ജീവനൊടുക്കിയ കേസില്‍ പട്‌ന പൊലീസ് അന്വേഷണം തുടങ്ങിയതോടെ ആരോപണങ്ങള്‍ ഒന്നിനു പിറകെ പുറത്തുവന്നു തുടങ്ങി . ഇതിനിടെ കേസ് സ്റ്റേ ചെയ്യണമെന്നും അവിടത്തെ കേസ് മുംബൈയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു മുന്‍ കാമുകി റിയ ചക്രവര്‍ത്തി സുപ്രീംകോടതിയില്‍. റിയയ്‌ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു സുശാന്തിന്റെ പിതാവാണു പട്‌നയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, അന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലെത്തുകയും ചെയ്തിട്ടുണ്ട്. അന്ധേരിക്കടുത്ത് വെര്‍സോവയില്‍ താമസിക്കുന്ന സുശാന്തിന്റെ സഹോദരിയെ ബിഹാറില്‍ നിന്നുള്ള നാലംഗ അന്വേഷണസംഘം സന്ദര്‍ശിച്ചു മൊഴിയെടുത്തു. നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചേക്കും. കേസില്‍ മുംബൈ പൊലീസിന് ഇതുവരെയും തുമ്പുണ്ടാക്കാന്‍ ആയിട്ടില്ല. സുശാന്തിന്റെ പണം റിയയും കുടുംബവും തട്ടിയെടുത്തെന്നും മാനസ്സികമായി പീഡിപ്പിക്കുകയായിരുന്നെന്നുമാണ് നടന്റെ പിതാവിന്റെ ആരോപണം. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ.കെ സിങ് നടി റിയ ചക്രബര്‍ത്തിക്കെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍. മുന്‍ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ വികാസ് സിങാണ് ഇപ്പോള്‍ റിയക്കെതിരേ ആരോപണങ്ങളുമായി രംഗത്ത് വന്നത്. സുശാന്തിന്റെ ബോഡിഗാര്‍ഡുകളെ മാറ്റുകയും ക്രെഡിറ്റ് കാര്‍ഡുകളും മരുന്നുകളും കൈവശപ്പെടുത്തി താരത്തെ മാനസികമായി തളര്‍ത്തി എന്നാണ് അഭിഭാഷകന്‍ വികാസ് സിങ് പറയുന്നത്. നടിക്കെതിരെ സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ മുംബൈ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. 'സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പ്രശ്‌നമുള്ള അഞ്ച് പ്രൊഡക്ഷന്‍ കമ്പനികളുടെ പേര് പറയാനാണ് മുംബൈ പോലീസ് പറഞ്ഞത്. ഞങ്ങളുടെ പക്കല്‍ അതിന് തെളിവില്ലാത്തടത്തോളം കാലം അത് പറയാന്‍ സാധിക്കില്ല. പരോക്ഷമായി അവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടായിരിക്കാം. എന്നാല്‍ വലിയ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് പിന്നാലെ സഞ്ചരിച്ച് റിയയുടെ പേര് എല്ലാവരും മറന്നു. പോലീസ് അന്വേഷണം വേറെ വഴിക്ക് തിരിച്ച് വിടുന്നതിനാല്‍ കേസൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ല.' 'കുടുംബത്തിന് സുശാന്തുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്ന സാഹചര്യം മുതലാണ് റിയ തന്റെ കുറ്റകൃത്യത്തിന് തുടക്കമിടുന്നത്. സുശാന്തും പിതാവും തമ്മില്‍ സംസാരിക്കുന്നത് തടയാന്‍ റിയ സാഹചര്യമൊരുക്കി. സുശാന്തിന്റെ സൗഹൃദ വലയം മോശമാണെന്ന വിവരം ഫെബ്രുവരി 25 ന് അദ്ദേഹത്തിന്റെ കുടുംബം ബാന്ദ്ര പൊലീസില്‍ അറിയിച്ചു.' 'സുശാന്തിന്റെ ജോലിക്കാരെയും ബോഡി ?ഗാര്‍ഡുകളെയും റിയ മാറ്റി. അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണമെടുത്തു, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോ?ഗിച്ചു. സുശാന്തിനെ പല പല ഡോക്ടര്‍മാരുടെയും അടുത്തേക്ക് കൊണ്ടുപോയി. കുടുംബത്തെ ഇതിലൊന്നും ഇടപെടുത്തിയില്ല. സുശാന്ത് കഴിക്കുന്ന മരുന്നുകളെല്ലാം റിയയുടെ നിയന്ത്രണത്തിലായി. സുശാന്ത് ജൈവപച്ചകൃഷി ചെയ്യണമെന്നും കൂര്‍?ഗിലേക്ക് താമസം മാറാന്‍ ആ?ഗ്രഹിക്കുന്നുവെന്നും പറഞ്ഞതിന്റെ പേരിലായിരുന്നു റിയ അദ്ദേഹത്തെ വിട്ടു പോയത്. സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ അത്തരമൊരു മാനസികാവസ്ഥയില്‍ അയാളെ പിരിയുമോ?.'-ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വികാസ് സിങ് പറഞ്ഞു. അതിനിടെ സുശാന്ത് സിങ്ങിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്റെ മുന്‍കാമുകി അങ്കിത ലോഖണ്ടെയും മൊഴി നല്‍കിയതായി വിവരം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....