കോവിഡ് കാലത്ത് സഹായം നല്‍കി കേരളം ഒന്നാമത്
കോവിഡ് കാലത്ത് സാധാരണക്കാര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായപദ്ധതികള്‍ നല്‍കിയ സംസ്ഥാനമായി കേരളം മാറുന്നു.
കുടുബശ്രീ പദ്ധതികള്‍, വാെ്പകള്‍, സാമരഹ്യ ക്ഷേമ പെന്‍ഷന്‍, വിവിധ മേഖലകളിലെ ബോര്‍ഡുകളിലൂടെ നല്‍കിയ സഹായങ്ങള്‍, ഒരു പെന്‍ഷനും ലഭിക്കാത്തവര്‍ക്ക് നല്‍കിയ 1000 രൂപ ധനസഹായം . തുടങ്ങിയ വിവിധ പദ്ധതികളാണ് കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പുറമെയാണ് കേരളത്തില്‍ ഇത് ലഭിച്ചത്. കേന്ദ്രത്തിന്റെ സൗജന്യ റേഷനു പുറമെ ഭക്ഷ്യധാന്യ കിറ്റ് ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്ന ഓണകിറ്റ് എന്നിവ മറ്റൊരു സംസ്ഥാനത്തും ഏര്‍പ്പെടുത്താത്ത സഹായങ്ങളാണ്.
കൂടുതല്‍ കുടുബങ്ങളിലേക്ക് പണം എത്തിയ കുടുംബശ്രീവഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതിയില്‍ ഇതുവരെ അനുവദിച്ചത് 1729.4 കോടി രൂപ. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് അവസാനമാണ് പലിശ ഭാരം ഇല്ലാതെ 2000 കോടിയുടെ വായ്പാപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
1,87,795 അയല്‍ക്കൂട്ടങ്ങളിലെ 21,89,682 പേര്‍ക്കാണ് ഇതുവഴി ഈടില്ലാതെ ബാങ്കുകള്‍ തുക നല്‍കിയത്. ബാക്കി തുകയും ഉടന്‍ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ലിങ്കേജ് ബാങ്കുള്‍വഴിയാണ് വായ്പ നല്‍കുന്നത്. ഒമ്പത് ശതമാനമാണ് പലിശ. ഈ തുക മൂന്ന് ഗഡുവായി സര്‍ക്കാര്‍ നല്‍കും. കുറഞ്ഞ മാസംകൊണ്ട് ഇത്രയും വലിയതുക വായ്പയായി അനുവദിച്ചു എന്നത് പദ്ധതിയുടെ നേട്ടമായി ദേശീയ തലത്തില്‍ വിലയിരുത്തുന്നു.
വിവിധ മേഖലകളിലെ വ്യാപാരികള്‍ക്ക് സഹായമായി ധനസഹായങ്ങള്‍ നല്‍കിയ കേരളം ഏറ്റവും ഒടുവില്‍ ചെറുകിട സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മൂലധന ലഭ്യതയും വായ്പയും ഉറപ്പാക്കാന്‍ 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയും പ്രഖ്യാപിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴിയാകും പദ്ധതി നടപ്പാക്കുക.
അഞ്ചുവര്‍ഷത്തില്‍ 5000 പുതിയ ചെറുകിട, ഇടത്തരം യൂണിറ്റുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ചുരുങ്ങിയത് 1000 പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചു ദിവസത്തെ പരിശീലനവും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. പദ്ധതി ചെലവിന്റെ 90 ശതമാനംവരെ, പരമാവധി 50 ലക്ഷം രൂപ കെഎഫ്സി വായ്പ നല്‍കും.10 ശതമാനമായിരിക്കും പലിശ. മൂന്നു ശതമാനം സര്‍ക്കാര്‍ വഹിക്കും.
കെഎഫ്സിവഴി മൂന്നു പദ്ധതി
സ്റ്റാര്‍ട്ടപ്പുകളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ മൂന്ന് പുതിയ പദ്ധതികൂടി കെഎഫ്‌സിവഴി നടപ്പാക്കും. കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ള പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ അനുസരിച്ച് 10 കോടി രൂപവരെ പ്രവര്‍ത്തനമൂലധന വായ്പ അനുവദിക്കും.
സാമൂഹ്യ പ്രസക്തിയുള്ള ഉല്‍പ്പന്നമോ സേവനമോ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടിവരെയാകും വായ്പ. സെബി അക്രെഡിറ്റേഷനുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന്റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികള്‍ക്ക് 10 കോടി ലഭിക്കും. മൂന്ന് പദ്ധതിക്കും രണ്ട് ശതമാനം പലിശ സബ്‌സിഡി സര്‍ക്കാര്‍ ലഭ്യമാക്കും.
പല മേഖലകളില്‍ ജോലി നഷ്ടമായവര്‍ക്കും വിവിധ രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചുവരുന്നവര്‍ക്കുംവേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനാണ് കെഎഫ്സിയെ മുന്നില്‍നിര്‍ത്തിയുള്ള പദ്ധതികള്‍