News Beyond Headlines

27 Wednesday
November

കസ്റ്റംസ് നീക്കങ്ങള്‍ നിര്‍ണ്ണായകം

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം കോണ്‍സുലേറ്റിലെ അഡ്മിന്‍ അറ്റാഷെയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു . ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കണ്ടത്തലുകളിലേക്ക് നീങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം. അഡ്മിന്‍ അറ്റാഷെ അബ്ദുള്ള സെയ്ദ് അല്‍ഖത്താനിയില്‍നിന്നാണ് വിവരം ശേഖരിച്ചത്. അതിനുശേഷമാണ് അഡ്മിന്‍ അറ്റാഷെ യു എ ഇയിലേക്ക് മടങ്ങിയത്. മൂന്ന് ദിവസംമുമ്പാണ് മണക്കാട്ടുള്ള യുഎഇ കോണ്‍സുലേറ്റില്‍ കസ്റ്റംസ് സംഘം എത്തിയത്. ജീവനക്കാരോട് അഡ്മിന്‍ അറ്റാഷെയെ കാണണമെന്ന് അറിയിച്ചു. അദ്ദേഹം കോണ്‍സുലേറ്റിന് പുറത്തെത്തി ഉദ്യോഗസ്ഥരെ കണ്ടു. സ്വപ്ന, സരിത് എന്നിവരുടെ നിയമനം, കോണ്‍സുലേറ്റില്‍നിന്ന് മാറ്റാനുള്ള കാരണം, ഇതിനുശേഷവും ഇവര്‍ ഇവിടെ വരാനിടയായതും സരിത് ബാഗേജ് ഏറ്റുവാങ്ങാന്‍ പോകാനിടയാക്കിയതുമായ സാഹചര്യം, അറ്റാഷെയുടെ നാട്ടിലേക്കുള്ള മടക്കം തുടങ്ങിയ കാര്യങ്ങളാണ് രേഖപ്പെടുത്തിയത്. അഡ്മിന്‍ അറ്റാഷെയ്ക്ക് പകരമായി എത്തിയ യുഎഇ പൗരനായ ഉദ്യോഗസ്ഥന്‍ കോണ്‍സുലേറ്റില്‍ ചാര്‍ജെടുത്തില്ല. ശനിയാഴ്ച തലസ്ഥാനത്ത് എത്തിയ ഇയാള്‍ നഗരത്തിലെ ഫ്‌ലാറ്റിലാണുള്ളത്. ഇതിനിടെ കസ്റ്റംസ് അന്വേഷണം അവസാനഘട്ടത്തിലാണ്. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തി എന്നതുമാത്രമാണ് ഈ കേസിനുള്ള പ്രത്യേകതയെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. അന്വേഷണം 80 ശതമാനം പൂര്‍ത്തിയായതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളും പതിവായി നടത്തിവരുന്നവരാണ് ഇതുവരെ അറസ്റ്റിലായ പലരും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 1400 സ്വര്‍ണക്കടത്തുകള്‍ കസ്റ്റംസ് പിടികൂടി അന്വേഷിച്ചിട്ടുണ്ട്. എണ്ണൂറോളംപേരെ അറസ്റ്റ് ചെയ്തു. എന്നാല്‍, ഇത്രയും ആഴത്തില്‍ അന്വേഷിച്ച മറ്റൊരു കേസില്ല. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തി എന്നതും 30 കിലോ സ്വര്‍ണം ഒറ്റയടിക്ക് കൊണ്ടുവന്നു എന്നതുംതന്നെയാണ് കാരണം. കേസ് രാഷ്ട്രീയ വിവാദമായതും അന്വേഷണം വിപുലമാകാന്‍ കാരണമായി. കള്ളക്കടത്തുസ്വര്‍ണം എവിടെനിന്ന് വന്നു, അതിന് പണം മുടക്കിയത് ആര്, ആര്‍ക്കുവേണ്ടി കൊണ്ടുവന്നു, ഇടപാടിനുപിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് കൊച്ചി കമീഷണറേറ്റ് അന്വേഷിച്ചത്. അതിനുള്ള ഉത്തരങ്ങള്‍ ഇതുവരെയുള്ള അന്വേഷണത്തിലൂടെ കസ്റ്റംസിന് കണ്ടെത്താനായിട്ടുണ്ട്. അതിനാല്‍ അടുത്ത രണ്ടു ദിവസങ്ങളിലെ ഇവരുടെ നീക്കം നിര്‍ണ്ണായകമാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....