മലബാറില്‍ വേണം കൂടുതല്‍ ശ്രദ്ധ
കേരളത്തില്‍ കൊവിഡ് നിരക്ക് കുതിച്ച് ഉയരുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധവേണ്ടിവരുന്നത് ഉത്തരകേരളത്തില്‍ . കോഴിക്കോട് , മലപ്പുറം, പാലക്കാട് മേഖലയില്‍ വലിയ തോതില്‍ രോഗികളുടെ എണ്ണം കൂടാന്‍ ഇടയുണ്ടെന്നാണ് നിലവിലെ വിലയിരുത്തല്‍.
ഓഗസ്റ്റ് മാസത്തില്‍ ഈ മേഖലയില്‍ മാത്രം 12000 രോഗികള്‍ വരെ എത്തിച്ചേരുമെന്നാണ് ആരോഗ്യമേഖലയിലെ വിലയിരുത്തല്‍.
മലപ്പുറം, കോഴിക്കോട , വയനാട് പാലക്കാട് മേഖലയില്‍ താഴെത്തട്ടുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് ഇപ്പോള്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോവിഡ് ഇതര രോഗികള്‍ ?
മികച്ച സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡിനു നീക്കി വച്ചാല്‍ ഹൃദ്രോഗ, കാന്‍സര്‍, വൃക്കരോഗികള്‍ അടക്കമുള്ള ഗുരുതര രോഗികള്‍ എങ്ങോട്ടു പോകുമെന്ന ആശങ്ക ഉയരുന്നുണ്ട്. മെഡിക്കല്‍ കോളജിനു പുറമേ ബീച്ച് ആശുപത്രി കൂടി കോവിഡ് കേന്ദ്രമാക്കാന്‍ തീരുമാനിച്ചതു സാധാരണക്കാര്‍ക്കു വലിയ തിരിച്ചടിയാണ്. അത് ഒഴിവാക്കുന്നതിനുള്ള നടപടി താഴേത്തട്ടില്‍ നിന്ന് തുടങ്ങാന്‍ പറഞ്ഞിട്ടുണ്ട്.
സ്വകാ്യ ആശുപത്രികളുടെ ചികിത്‌സാ ചിലവ്
ലോക്ഡൗണില്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞ സാധാരണക്കാര്‍ക്ക് മറ്റു ചികിത്സകള്‍ക്കു വേണ്ടി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ഫലത്തില്‍ കോവിഡ് ഇതര രോഗങ്ങള്‍ മൂര്‍ച്ഛിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് ആശങ്ക.
ഫലത്തിനായി നീണ്ട കാത്തിരിപ്പ്
രോഗികളുടെ എണ്ണം കൂടുന്തോറും പരിശോധന ഫലം വൈകുന്നത് രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനും കാലതാമസം വരുന്നു. ഫലം പോസിറ്റീവാണെങ്കില്‍ മാത്രമാണ് വിവരം അറിയുന്നത്. അതും രണ്ടു ദിവസത്തിനു ശേഷം. അപ്പോഴേക്കും പലരും പുറത്തിറങ്ങി നടക്കുന്നതിനാല്‍ വ്യാപനം കൂടുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടതുണ്ട്.
എഫ്എല്‍ടിസി
രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ്(എഫ്എല്‍ടിസി) എല്ലാ പഞ്ചായത്തിലും തുടങ്ങാനുള്ള നടപടിലേക്ക് കടന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമായി രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍, നഴ്‌സിങ് സ്റ്റേഷന്‍, ഫാര്‍മസി, സ്റ്റാഫ് റൂം,
സ്റ്റോര്‍ റൂം, വൊളന്റിയര്‍മാര്‍ക്ക് പ്രത്യേക മുറി എന്നിവയെല്ലാം തയാറായി വരുന്നേയുള്ളൂ. ശുചീകരണം, മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം എത്തിക്കല്‍, വെള്ളം, വൈദ്യുതി, ഗതാഗതം എന്നിവയെല്ലാം ഒരുക്കണം. സെന്ററുകളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ഒപി നടത്താനുള്ള സൗകര്യവും ടെലി മെഡിസിനു വേണ്ടി ലാന്‍ഡ് ലൈനും ഇന്റര്‍നെറ്റ് സൗകര്യവും തയാറാക്കേണ്ടതുണ്ട്.
ഓരോ കേന്ദ്രത്തിലും ആംബുലന്‍സ് തയാറാക്കി നിര്‍ത്തണം. ഇതാണ് ഇപ്പോള്‍ ശ്ജ്ഞിക്കുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ശുചീകരണ തൊഴിലാളികളെ ലഭിക്കാത്തതും സാഹചര്യമുണ്ടാവില്ലന്ന് പഞ്ചായത്തുകള്‍ ഉറപ്പു നല്‍കികഴിഞ്ഞു. 14 ദിവസം ജോലിയും അതിനു ശേഷം 14 ദിവസം ക്വാറന്റീനും വേണ്ടി വരും. ക്വാറന്റീനില്‍ കഴിയുമ്പോള്‍ കൂലി ലഭിക്കും.
ആരോഗ്യപ്രവര്‍ത്തകര്‍
മെഡിക്കല്‍ കോളജില്‍ മാത്രം 63 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനിലാണ്. മറ്റ് ആശുപത്രികളിലും ഇതു കൂടി വരുന്നു. മലബാര്‍ മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന് പോസിറ്റീവായ സാഹചര്യത്തില്‍ 32 ജീവനക്കാരോട് ക്വാറന്റീനില്‍ പോകാനാവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ഒരുമിച്ച് ആശുപത്രിയില്‍ പ്രത്യേക ഹാളില്‍ തങ്ങുകയാണ്. ഇതൊഴിവാക്കി അവരോട് വീടുകളിലേക്കോ പ്രത്യേകം മുറികളിലേക്കോ മാറാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ രോഗികളുണ്ടാകുന്നതോടെ കൂടുതല്‍ പേര്‍ ക്വാറന്റീനില്‍ പോകുന്ന സാഹചര്യം ഉണ്ടാകും. അവിടെയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്ന കൊവിഡ് ബ്രിഗേഡിന്റെ സാധ്യത അത് ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.