സ്വര്‍ണക്കടത്ത് കേസിലെ സുപ്രധാന കണ്ണി ഫൈസല്‍ ഫരീദിനെ ദുബായില്‍നിന്ന് വിട്ടുകിട്ടാന്‍ വൈകുന്നു. വിട്ടുകിട്ടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ ശക്തമാക്കണമെന്ന് എന്‍ഐഎ നിലപാട്. ദുബായിലുള്ള ഫൈസലിനെ രണ്ടുദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കാനാകുമെന്ന് എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ അന്വേഷണസംഘം പ്രതികരിച്ചിരുന്നു. എന്നാല്‍, വാറന്റും ലുക്കൗട്ട് നോട്ടീസും വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും യുഎഇ സര്‍ക്കാരില്‍നിന്നോ വിദേശമന്ത്രാലയത്തില്‍നിന്നോ പ്രതികരണമില്ല. കള്ളക്കടത്ത് സ്വര്‍ണം വാങ്ങാനുള്ള പണം സംഘടിപ്പിച്ചതും യുഎഇ കോണ്‍സുലേറ്റിന്റെ വ്യാജമുദ്രയും സീലും വ്യാജരേഖകളും ഉണ്ടാക്കിയതും നയതന്ത്ര ബാഗേജില്‍ സ്വര്‍ണം അയച്ചതും ഫൈസല്‍ ഫരീദാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പിന്നില്‍ മലയാളികള്‍കൂടി ഉള്‍പ്പെട്ട ഹവാലസംഘവും ഭീകരസംഘടനകളുമായി ബന്ധമുള്ളവരും ഉണ്ടെന്നും കരുതുന്നു. ഫൈസലിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഇക്കാര്യം അന്വേഷണ ഏജന്‍സികള്‍ കോടതിയെയും അറിയിച്ചു. തുടര്‍ന്നാണ് 13ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് വന്നപ്പോള്‍ മുങ്ങിയ ഫൈസലിനെക്കുറിച്ച് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ഒരു വിവരവുമില്ല. വാറന്റ് വന്നശേഷവും ഫൈസല്‍ ചില വാര്‍ത്താ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. കസ്റ്റംസ് സംഘം ഫൈസലിന്റെ ദുബായിലുള്ള സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഫൈസല്‍ എവിടെയാണെന്ന വിവരമില്ല. യുഎഇ സര്‍ക്കാരിന്റെ പിടിയിലായെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ അവിടുത്തെ കേസ് കഴിയുംവരെ കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യമായി വരുന്നത്. ഇതിനിടെ സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ തലസ്ഥാനത്തുണ്ടായിരുന്ന യുഎഇ പൗരനായ അഡ്മിന്‍ അറ്റാഷെയും നാട്ടിലേക്ക് മടങ്ങി. അഡ്മിന്‍ അറ്റാഷെയായ അബ്ദുള്ള സയ്ദ് അല്‍ഖത്താനിയാണ് അറ്റാഷെയ്ക്ക് പിന്നാലെ ഞായറാഴ്ച യുഇഎയിലേക്ക് തിരിച്ചുപോയത്. യുഎഇ അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചതെന്നാണ് വിവരം. 15 ദിവസത്തിനുശേഷം മടങ്ങി എത്തുമെന്നാണ് കോണ്‍സുലേറ്റ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്. കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെ ഏഴ് യുഎഇ പൗരന്മാണ് കോണ്‍സുലേറ്റിലുണ്ടായിരുന്നത്. കോണ്‍സുല്‍ ജനറലും മറ്റ് നാലു പേരും മൂന്ന് മാസംമുമ്പ് നാട്ടിലേക്ക് മടങ്ങി. സ്വര്‍ണക്കടത്തില്‍ അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കകം അറ്റാഷെയും രാജ്യംവിട്ടു. അറ്റാഷെ പോയശേഷം മിക്ക സമയവും നഗരത്തിലെ ഫ്‌ലാറ്റിലായിരുന്നു അഡ്മിന്‍ അറ്റാഷെ. അത്യാവശ്യത്തിനു മാത്രമാണ് കോണ്‍സുലേറ്റില്‍ പോയിരുന്നത്. ഇടയ്ക്ക് ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അബ്ദുള്ളയ്ക്കു പകരമായി യുഎഇ സ്വദേശിയായ മെബ്റൂഖെന്നയെ കോണ്‍സുലേറ്റിലേക്ക് നിയമിച്ചു. ഇയാള്‍ ശനിയാഴ്ച തലസ്ഥാനത്ത് എത്തി. തിങ്കളാഴ്ച ചുമതലയേല്‍ക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....