പാലത്തായി കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് എസ്‌ഡിപിഐ ആണെന്ന് വ്യക്തമായതായി പി ജയരാജൻ. പീഢനം നടന്നു എന്നകാര്യം അത് പൊലീസ്, ചൈൽഡ് ലൈൻ എന്നിവിടങ്ങളിൽ കൊടുത്ത മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോടതിയിൽ കൊടുത്ത മൊഴിയിൽ തീയതി സംബന്ധിച്ച അവ്യക്തത ആര് സൃഷ്‌ടിച്ചു എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്. എസ്‌ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് തന്നെ ഇക്കാര്യം ഫെയ്‌സ്‌ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. പാലത്തായി പീഡനക്കേസിൽ എസ്‌ഡിപിഐ ഇടപെടൽ ഉണ്ടെന്ന് സുന്നി നേതാവ് എസ്‌കെഎസ്‌എസ്‌എഫ് ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞത് അന്വേഷിക്കേണ്ടതാണ്. ആരാണ് കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയതെന്ന് വ്യക്തമായിരിക്കുകയാണ്. ‘കേസിന്റെ പശ്ചാത്തലത്തിൽ പ്രതി കാണാൻ താൽപ്പര്യം പ്രകടിപ്പിച്ചു, ചർച്ച നടത്തി എന്നെല്ലാം എസ്‌ഡിപിഐ മണ്ഡലം പ്രസിഡന്റ് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. എസ്‌ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് വീഡിയോ സംഭാഷണത്തിൽ പറയുന്നുണ്ട് കുട്ടിയുടെ കുടുംബം ബന്ധപ്പെട്ടുവെന്നും കേസിന്റെ ആദ്യഘട്ടം മുതൽ എസ്‌ഡിപിഐ ഒപ്പം ഉണ്ടായിരുന്നുവെന്നും. കുട്ടി മട്ടന്നൂർ കോടതിയിൽ മൊഴി കൊടുക്കാൻ പോയപ്പോഴൂം എസ്‌ഡിപിഐക്കാർ ഒപ്പം പോയിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. അഡ്‌ജസ്‌റ്റ്‌മെന്റ് ആരാണ് നടത്തുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് പ്രതിയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫുമൊത്ത് സമരം ചെയ്‌തത്. പ്രതി സ്‌കൂളിലില്ലാത്ത മൂന്ന് തീയതിയും സമയവും വളരെ വ്യക്തമാക്കി ആ ദിവസങ്ങളിൽ തന്നെയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്ന് കുട്ടിയെക്കൊണ്ട് മജിസ്‌ട്രേട്ടിന്റെ മുമ്പാകെ മൊഴികൊടുപ്പിച്ചതാര്? ആർക്കു വേണ്ടി? പരാതി തയ്യാറാക്കിയതും പെൺകുട്ടിയെ മജിസ്‌ട്രേട്ടിന്റെ മുന്നിലെത്തിച്ച് മൊഴികൊടുപ്പിച്ചതും തുടങ്ങി വേണ്ടതെല്ലാം തങ്ങൾ തന്നെ ചെയ്‌തതായും മണ്ഡലം പ്രസിഡന്റ് ഫേസ്‌ബുക്ക് ലൈവിലൂടെ അവകാശപ്പെട്ടു. ആർഎസ്‌എസുമായി യാതൊരു ധാരണയും സിപിഐ എം ഉണ്ടാക്കില്ല. അത് പാനൂരിന്റെയും കണ്ണൂരിന്റെയും ചരിത്രം അന്വേഷിച്ചാൽ മനസ്സിലാകും. ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....