News Beyond Headlines

29 Friday
November

സ്വര്‍ണകടത്തിന്റെ കാണാപ്പുറം തേടേണ്ടേ

  തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്ക് ദുബായില്‍നിന്ന് അയച്ച നയതന്ത്ര ബാഗില്‍നിന്ന് കള്ളക്കടത്ത് സ്വര്‍ണം പിടിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ പതിനാലില്‍ അധികം പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷിക്കുന്ന കേസില്‍ തീവ്രവാദബന്ധം ഉള്‍പ്പെടെ ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംശയിക്കുന്നുണ്ട്. മൂവാറ്റുപഴ, മലപ്പുറം, കോഴിക്കോട് മേഖലയിലെ ചില പ്രധാനികളിലേക്ക് അന്വേഷകര്‍ തന്നെ നീങ്ങിയപ്പോള്‍ ആ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാി. മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തപ്പോള്‍ അത് മരവിപ്പിച്ചിട്ടുണ്ട്. പക്ഷെ അവര്‍ക്ക് റോളില്ല എന്നാണ് പുറത്തുവരുന്ന വിവരം. സ്വര്‍ണക്കടത്തിലും കച്ചവടത്തിലും നേരിട്ട് ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെല്ലാം. ഇവരില്‍ ഭൂരിപക്ഷംപേരും സംസ്ഥാനത്തെ പ്രതിപക്ഷ മുന്നണിയുമായോ അടുത്ത ബന്ധമുള്ളവരാണ്. സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ അടുത്ത ദിവസം ഇന്ത്യക്ക് കൈമാറും എന്ന് പറയുന്നു. നയതന്ത്ര വഴികളിലെ പഴുതുകളാണോ അതോ ചുമതലപ്പെട്ടവരുടെ പങ്കാളിത്തമാണോ സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരാന്‍ ഇടയാക്കിയതെന്ന് കണ്ടെത്തണം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാതെയും എന്നാല്‍ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെയുമുള്ള അന്വേഷണമാണ് അനിവാര്യമായിട്ടുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു നടക്കുന്ന ഹവാല, ബിനാമി ഇടപാടുകള്‍ പ്രധാന വിഷയമാകണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അവസാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍തന്നെ പിടിയിലായിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനും പ്രതികളുമായുള്ള ബന്ധവും പുറത്തുവന്നു. വലിയ ശൃംഖലയിലെ ചെറിയ കണ്ണികള്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. അന്തര്‍ദേശീയതലത്തില്‍ത്തന്നെ സ്വര്‍ണക്കടത്തും തീവ്രവാദവുമായുള്ള ബന്ധമടക്കം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. ഇതിന് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അന്വേഷണം ത്വരിതപ്പെടുത്തണം. അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാ പിന്തുണയും നല്‍കേണ്ടത് വിദേശമന്ത്രാലയമാണ്. സ്വര്‍ണക്കടത്ത് കേസിനെ പ്രതിപക്ഷവും കേരളത്തിലെ ബിജെപി നേതൃത്വവും ചില മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തിരിച്ചുവിടാന്‍ ഇപ്പോഴും വിയര്‍പ്പ് ഒഴുക്കുന്നത്. ഈ പണവും സ്വര്‍ണവും ആര്‍ക്ക്, ആരെല്ലാം പിന്നില്‍ എന്ന കാര്യം കേരളത്തിലെ അന്വേഷണാത്മക പത്രങ്ങള്‍ കണ്ടു പിടിക്കുന്നതേയില്ല. പ്രതികളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തും അയച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയ മുഖ്യമന്ത്രി, തന്റെ ഓഫീസില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ പുറത്തുവരട്ടെ എന്ന സുതാര്യനിലപാടും പ്രഖ്യാപിച്ചു. ശകവശങ്കരനെ രണ്ടാം വട്ടം ചോദ്യം ചെയ്യാന്‍ ഒരുമ്പോഴും സര്‍ണക്കടത്തിന്റെ ഉള്ളറകള്‍ പുറത്തുവരണമെന്ന ചിന്ത യുഡിഎഫും ബിജെപിയും പ്രകടിപ്പിക്കാത്തതിനുപിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അന്വേഷണം ശരിയായ വഴിയില്‍ നടന്നാല്‍ കുരുക്കിലാകുക തങ്ങളുടെ സ്വന്തക്കാരാണെന്ന ബോധ്യം ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയവിവാദങ്ങളുടെ പുകമറ നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുന്നത്. അതിന്റെ പുറം തോടാണ് ഇനി പൊളിയാനുള്ളത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....