News Beyond Headlines

29 Friday
November

ഉമ്മന്‍ചാണ്ടിയെ വീഴ്ത്താന്‍ ചെന്നിത്തലയെ ആയുധം

കെ കരുണാകരനെ ചാരക്കേസിന്റെ പേരില്‍ വീഴ്ത്തിയ ഉമ്മന്‍ചാണ്ടിയെ വീണ്ടും വിവാദങ്ങളില്‍ കുടുക്കാന്‍ തിരുവനന്തപുരത്തെ പഴയ കരുണാകരഅനുകൂലികളുടെ നീക്കം. കെ കരുണാകന്റെ കാലത്ത് വിവിധ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ചില വമ്പന്‍മാരാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്. ഇടയ്ക്ക് ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടിയെ കേരളത്തിലെ സജീവ നേതാക്കാന്‍ നടത്തിയ നീക്കത്തിനെതിരെയാണ് ഇത്. ഇപ്പോള്‍ ചെന്നിത്തലയുടെ പി ആര്‍ ടീമിലുള്ള പഴയ കരുണാകര വിശ്വസ്ഥരാണ് ഇതിന്റെ ചരടുവലികള്‍. പത്മജാ വേണുഗോലിന്റെ മാനസിക പിന്‍തുണയും ഇവര്‍ക്കുണ്ട്. കണ്‍സള്‍ട്ടന്‍സി അഴിമതികള്‍ അന്വേഷണിക്കണം എന്ന ചെന്നിത്തലയുടെ പുതിയ ആരോപണം അത് ലക്ഷ്യമിട്ടാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 'വന്‍കിട' എന്നുവിശേഷിപ്പിച്ച പതിനൊന്ന് പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് രാജ്യാന്തര കണ്‍സള്‍ട്ടന്‍സി കമ്പനികള്‍. കേന്ദ്ര ഏജന്‍സിയായ നിക്സി അംഗീകരിച്ച ആറു കണ്‍സള്‍ട്ടന്‍സി കമ്പനി 2011--16ല്‍ കേരള സര്‍ക്കാരിന്റെ പദ്ധതികളുടെ ഭാഗമായി. ഇതൊക്കെ പുറത്തുകൊണ്ടുവരണം എന്നാണ് ഇപ്പോള്‍ ചെന്നിത്തല പറയുന്നത്. ന്ന് പിഡബ്ല്യുസി, ഏണസ്റ്റ് ആന്‍ഡ് യങ്ങ്, കെപിഎംജി, അക്സെഞ്ച്വര്‍, വിപ്രോ, ഡിലോയിറ്റ് തുടങ്ങിയ കമ്പനികള്‍ കേരളത്തിലെ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി ഏറ്റെടുത്തിരുന്നു. 2013ല്‍ തുടങ്ങിയ കേരള പൊലീസിലെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍എസ്) ചുമതല അക്സെഞ്ച്വറിനായിരുന്നു. കേരള സ്റ്റേറ്റ് ഐടി മിഷനുകീഴില്‍ 2013--15ല്‍ നടപ്പാക്കിയ സ്റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ്വേ, കേരള സ്റ്റേറ്റ് വൈഡ്ഏരിയ നെറ്റ്വര്‍ക്ക് എന്ന കെ സ്വാന്‍, കേരള ആധാര്‍ യുഐഡി പദ്ധതി (ഏണസ്റ്റ് ആന്‍ഡ് യങ്ങ്), സ്റ്റേറ്റ് റെസിഡന്റ് ഡാറ്റാ ഹബ് (അക്സെഞ്ച്വര്‍) സംസ്ഥാന സര്‍ക്കാരിന്റെ എമര്‍ജിങ് കേരള നിക്ഷേപ സംഗമം (ഡിലോയിറ്റ്, ഏണസ്റ്റ് ആന്‍ഡ് യങ്ങ്, കെപിഎംജി, പിഡബ്ല്യുസി), 2015--16ല്‍ അര്‍ബന്‍ വിഷന്‍ 2020ന്റെ ഭാഗമായി കൊച്ചി, തിരുവനന്തപുരം കോര്‍പറേഷനുകള്‍ക്കായി നടപ്പാക്കിയ ഇ--ഗവേണന്‍സ് പദ്ധതി (വിപ്രോ), കോഴിക്കോട് കോര്‍പറേഷന്റെ നോളജ് സിറ്റി പദ്ധതി (അക്സെഞ്ച്വര്‍), 2015--16ലെ 35--ാമത് ദേശീയ ഗെയിംസ് (പിഡബ്ല്യുസി), കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം നിര്‍മാണത്തിന് നിര്‍വഹണ പങ്കാളിയെ കണ്ടെത്തല്‍ (പിഡബ്ള്യുസി) തുടങ്ങിയവയെല്ലാം കണ്‍സള്‍ട്ടന്‍സി കമ്പനികളെയാണ് ഏല്‍പ്പിച്ചത്. ഇതടക്കം എല്ലാം അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....