News Beyond Headlines

29 Friday
November

സ്വര്‍ണകടത്തല്ല , ഇത് നിലപാട് കടുപ്പിച്ച് എന്‍ഐ എ

 

  നയതന്ത്ര സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ വെറുമൊരു സ്വര്‍ണക്കടത്ത് കേസ് എന്നതിനപ്പുറത്തേക്ക് തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത്. നയതന്ത്രബാഗേജില്‍ സ്വര്‍ണം കടത്താനുള്ള മുഖ്യ ആസൂത്രണം നടന്നത് യുഎഇയിലാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന കാര്യമായതിനാല്‍ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി. രണ്ടാംപ്രതി സ്വപ്ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും കസ്റ്റഡിയില്‍ വാങ്ങാനായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ജ്വല്ലറികള്‍ക്കുവേണ്ടിയായിരുന്നില്ല സര്‍ണക്കടത്ത്. ഇവ തീവ്രവാദ സംഘങ്ങളിലേക്കാണ് പോകുന്നത്. 2019 മുതല്‍ ഈ സംഘം സ്വര്‍ണം കടത്തുന്നുണ്ട്. അടുത്തകാലത്ത് രണ്ടുതവണയായി ഒമ്പതു കിലോയും 18 കിലോയും സ്വര്‍ണം നയതന്ത്ര ബാഗേജില്‍ കടത്തിയിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ സീലും എംബ്ലവും വ്യാജമായി ഉണ്ടാക്കിയുഎഇയില്‍നിന്ന് സ്വര്‍ണം അയക്കാന്‍ കോണ്‍സുലേറ്റിന്റെ സീലും എംബ്ലവും അവിടെ വ്യാജമായി ഉണ്ടാക്കി. അവ പതിപ്പിച്ച പാഴ്സലുകളാണ് പരിശോധനകള്‍ മറികടന്ന് അയക്കുന്നത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് മൂന്നാംപ്രതി ഫൈസല്‍ ഫരീദാണ്. യുഎഇ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനരീതി അടുത്തറിയാന്‍മാത്രമാണ് സ്വപ്ന ഇവിടെ ജോലി ചെയ്തത്. മൂന്നുവര്‍ഷത്തോളം കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മുഴുവന്‍ സ്വര്‍ണക്കടത്ത് കേസുകളും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും വെളിച്ചത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നേരത്തെ ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചിരുന്നു. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയതുസംബന്ധിച്ച് യുഎഇയും അന്വേഷിക്കുന്നുണ്ടെന്നുണ്ടെന്നും എന്‍ഐഎ പറഞ്ഞു. സ്വര്‍ണക്കടത്തിനെ തീവ്രവാദസംഘങ്ങളുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയാണെന്ന് പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാര്‍ എന്‍ഐഎ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. പ്രതികളില്‍നിന്നു പിടിച്ചെടുത്തു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകും. അടുത്തഘട്ടത്തില്‍ വിദേശത്തുനിന്നു കടത്തിയ കിലോക്കണക്കിനു സ്വര്‍ണം എത്തിച്ചേര്‍ന്നവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് എന്‍ഐഎ. ഇവര്‍ക്കു ഭീകരസംഘനകളുമായുള്ള ബന്ധത്തെക്കുറിച്ചും വ്യാപകമായി അന്വേഷിക്കും. പ്രതിയായ സന്ദീപ് നായരുമായി തിരുവനന്തപുരത്തു നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റല്‍ വിഡിയോ റെക്കോഡര്‍ (ഡിവിആര്‍) നിര്‍ണായക തെളിവാകുമെന്നാണ് എന്‍ഐഎ കരുതുന്നത്. പ്രതികള്‍ കൂടിക്കാഴ്ച നടത്തിയ ആളുകളെക്കുറിച്ചും നടത്തിയ നീക്കങ്ങളെക്കുറിച്ചും ഡിവിആറിലെ ദൃശ്യങ്ങളില്‍നിന്നും വിവരം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....