കോവിഡ് പ്രതിരോധത്തില്‍ മീന്‍ മാര്‍ക്കറ്റുകള്‍ സഹകരിക്കാതെ നിന്നത് സംസ്ഥാനത്തു വന്‍ തിരിച്ചടിയായെന്നു വിമര്‍ശനവും വിലയിരുത്തലും. ഇതര മാര്‍ക്കറ്റുകളില്‍ നടപടികള്‍ ശക്തമാക്കിയപ്പോഴും മീന്‍ മാര്‍ക്കറ്റുകളില്‍ കാര്യമായ പരിശോധന നടന്നില്ലെന്ന് . സാമൂഹിക അകലം പാലിക്കപ്പെടാത്തതു പ്രധാന ന്യുനതയാണ്. മാസ്‌ക് ഉപയോഗവും കാര്യക്ഷമമായിരുന്നില്ല. സംസ്ഥാനത്ത് ആവശ്യമായ മീനിന്റെ ഭൂരിഭാഗവും ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഇതില്‍ ജീവനക്കാരും ഊഒു പരിശോധന കൂടാതെ എത്തി. അതുമാത്രമല്ല ബോട്ടുകളില്‍ പണിക്ക് എത്തിയതും ഭൂരിപക്ഷവും തമിഴ്‌നാട്ടിലെ ജോലിക്കാരാണ്. തീരദേശത്ത് പെട്ടന്ന് സമൂഹവ്യാപനം ഉണ്ടാക്കിയത് മീന്‍ ലോഡുമായി എത്തുന്ന വാഹനങ്ങള്‍ ' അവശ്യസാധനമെന്ന' പ്രത്യേക പരിഗണനയില്‍ കാര്യമായ ആരോഗ്യ പരിശോധന ഇല്ലാതെ കേരളത്തിലേക്ക് കടക്കാനായതും രോഗവ്യാപനത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായാണ് വിലയിരുത്തല്‍. ഇതര സംസ്ഥാനങ്ങളിലെ രോഗ വ്യാപനം കണക്കിലെടുത്തുള്ള പ്രതിരോധ നടപടികള്‍ മീന്‍ മാര്‍ക്കറ്റുകളില്‍ ഉണ്ടായില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പലയിടത്തും അര്‍ദ്ധരാത്രിയില്‍ വ്യാപാരം നടക്കുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് നിയന്ത്രിക്കുക പ്രയാസമായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പട്ടാമ്പിയില്‍ രോഗ ഉറവിടം ഇതര സംസ്ഥാനത്തു നിന്നു ലോഡുമായി എത്തിയവരില്‍ നിന്നാകാം എന്നാണ് ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.മീന്‍ മാര്‍ക്കറ്റുകളില്‍ കൂടുതലും അതതു തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. ആരോഗ്യ, പൊലീസ്, റവന്യു വകുപ്പുകളുമായി സഹകരിച്ചുള്ള പരിശോധനയും കാര്യക്ഷമമായി നടന്നിട്ടില്ല. രാത്രിയോടെ പ്രവര്‍ത്തനം തുടങ്ങുന്ന മീന്‍ മാര്‍ക്കറ്റുകളില്‍ ഓഫിസ് സമയങ്ങളില്‍ പരിശോധന നടത്തിയതു കൊണ്ടു കാര്യമായ ഗുണം ലഭിക്കില്ല.തിരുവനന്തപുരത്തു സ്ഥിതിഗതികള്‍ രൂക്ഷമായതോടെയാണ് സംസ്ഥാനത്തു മീന്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ഫലത്തില്‍ കാര്യമായ പരിശോധന ആരംഭിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....