News Beyond Headlines

29 Friday
November

പതിനാല് അറസ്റ്റുകള്‍, ഭയന്ന് ബിനാമികള്‍

തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ സ്വര്‍ണകള്ളക്കടത്ത് അന്വേഷണം കൊച്ചിയിലും വടക്കന്‍ കേരളത്തിലും വട്ടിമിട്ട് പറക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രീയ ബിനാമികള്‍ക്ക് അങ്കലാപ്പ്. ചില പ്രതിപക്ഷ നേതാക്കളുടെ മാനസിക പിന്‍തുണയോടയ ജുവല്ലറികളുടെ പി ആര്‍ ചമഞ്ഞ് രംഗത്ത് ഉണ്ടായിരുന്നവരാന്‍ ഇപ്പോള്‍ വലിഞ്ഞിരിക്കുന്നത്. വലകൂടുതല്‍ വിരിക്കുന്നതോടെ ഇനിയും ബിനാമികള്‍ ഏറെ കുടുങ്ങും എന്നതാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. രണ്ടാംപ്രതി സ്വപ്നയെയും നാലാംപ്രതി സന്ദീപിനെയും ചോദ്യംചെയ്തതില്‍നിന്നു സ്വര്‍ണക്കടത്തിനു പിന്നിലെ വമ്പന്‍ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞതായി എന്‍ഐഎ. സന്ദീപിന്റെയും സ്വപ്ന സുരേഷിന്റെയും കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയിലാണ്ഇതു പറയുന്നത്. പ്രതികള്‍ എല്ലാവരും ഒന്നിച്ചും അല്ലാതെയും നിരവധി തവണ സംസ്ഥാനത്തിന്റെ പലയിടത്തും ഒത്തുകൂടിയതിനു തെളിവുകള്‍ ലഭിച്ചു.കോവിഡ് വ്യാപനത്തിന്റെ മറവില്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയിട്ടിരുന്നതായി നാലാം പ്രതി സന്ദീപ് നായര്‍ എന്‍ഐഎക്കു മൊഴി നല്‍കി. ലോകമാകെ കോവിഡ് പടരുന്ന അവസരം മുതലാക്കി കൂടുതല്‍ സ്വര്‍ണം കടത്താന്‍ കേസിലെ പ്രതിയായ കെ.ടി. റമീസാണ് തന്നെ നിര്‍ബന്ധിച്ചെന്നുമാണ് സന്ദീപിന്റെ മൊഴിയിലുള്ളത്. എന്‍ഐഎ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രധാനി റമീസാണ്. ഇയാളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. രാജ്യത്തിനകത്തും പുറത്തും റമീസിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നും സന്ദീപ് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണം എതു രീതിയില്‍ കൈമറിയുന്നു എന്നതു സംബന്ധിച്ച് ഇവരില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ പുറത്തുവന്നിട്ടില്ലാത്ത ചില രാഷ്ട്രീയ ബന്ധങ്ങള്‍ സംബന്ധിച്ച് ഇപ്പോഴത്തെ അന്വേഷണ സംഘങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും ഭാവന സൃഷ്ടിയാണന്ന നില പാടിലാന്‍ക എ, ഐ എ . പിടിയിലായ 14പേരില്‍ സരിത് ഒഴിച്ചുള്ള 12 പേര്‍ക്കും നേരിട്ടോ അല്ലാതെയോ ഹവാല സംഘങ്ങളുമായി ബന്ധമുള്ളതായാണു കസ്റ്റംസിനു ലഭിച്ച വിവരം. കള്ളക്കടത്ത് സ്വര്‍ണം ഇവര്‍ നേരിട്ടും അല്ലാതെയും വിറ്റഴിച്ചതായി മൊഴികളുണ്ട്. ഏറിയ പങ്കും കേരളത്തിനു പുറത്താണു വിറ്റത്. അടുത്ത കള്ളക്കടത്തിനുള്ള പണം സ്വന്തം ഹവാല കണ്ണികള്‍ വഴിയാണ് ഓരോ സംഘവും ദുബായില്‍ ഫൈസല്‍ ഫരീദിനെത്തിച്ചത്. ഇതിനകം പിടിയിലായ ഓരോരുത്തരും കോടിക്കണക്കിനു രൂപയാണ് ഇറക്കിയത്. ഇവര്‍ മറ്റു ഹവാല ഇടപാടുകാരില്‍ നിന്നു പണം സംഘടിപ്പിച്ചിട്ടുണ്ടാകാമെന്നും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകാരുടെ എണ്ണം ഇരുപതില്‍ അധികമാകാമെന്നും കസ്റ്റംസ് കരുതുന്നു. സരിത്തില്‍ നിന്ന് ഏറ്റുവാങ്ങുന്ന കള്ളക്കടത്ത് സ്വര്‍ണം സന്ദീപ് നായര്‍, കെ.ടി. റമീസിനെ ഏല്‍പിക്കുകയാണു ചെയ്തിരുന്നത്. കെ.ടി. റമീസ് ഇത് പി.ടി. അബ്ദു, മുഹമ്മദ് ഷാഫി, എടക്കണ്ടന്‍ സെയ്തലവി, ജലാല്‍ മുഹമ്മദ് എന്നിവര്‍ക്കു നല്‍കും. ഈ 4 പേരാണു കേസില്‍ പിടിയിലായാവരടക്കമുള്ള മറ്റ് ഹവാല ഇടപാടുകാര്‍ക്കു സ്വര്‍ണം പങ്കിട്ടു നല്‍കിയിരുന്നത്. പിടിയിലായവരില്‍, കോട്ടയ്ക്കല്‍ സ്വദേശി പി.ടി. അബ്ദു ഒഴിച്ചുള്ളവര്‍ സ്വര്‍ണം നല്‍കിയത് എവിടെയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അബ്ദു വഴി വില്‍പന നടത്തിയ 78 കിലോഗ്രാം സ്വര്‍ണം എവിടെയാണെത്തിയതെന്നതില്‍ ദുരൂഹതയുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....