അയോധ്യയിലെ നിർദിഷ്ട രാമക്ഷേത്രത്തിന് ഉയരം 161 അടി. അഞ്ചു താഴികക്കുടങ്ങളുമുണ്ടാകും ക്ഷേത്രത്തിന്. മഹന്ത് നൃത്യഗോപാൽ ദാസിന്‍റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിനുശേഷം ട്രസ്റ്റ് അംഗം കാമേശ്വർ ചൗപ്പലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ, മൂന്നു താഴികക്കുടങ്ങളെന്നാണ് തീരുമാനിച്ചിരുന്നത്. ഇന്നലത്തെ യോഗത്തിൽ ഇത് അഞ്ചാക്കാൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് മൂന്നിനും അഞ്ചിനും ശുഭ മുഹൂർത്തങ്ങളുണ്ടെന്നും ഇതിലൊന്ന് ഭൂമി പൂജയ്ക്കായി തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം ട്രസ്റ്റ് അധികൃതർ അറിയിച്ചിരുന്നു. വിഎച്ച്പി അധ്യക്ഷനായിരുന്ന അശോക് സിംഗാൾ ചുമതലപ്പെടുത്തിയ വാസ്തുശിൽപ്പി ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രത്തിന്‍റെ മാതൃക തയാറാക്കിയത്. ഈ മാതൃകയിൽ ഉയരവും നീളവും വീതിയും വർധിപ്പിച്ചാകും ക്ഷേത്രം നിർമിക്കുക. മൂന്നു വർഷത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നും ട്രസ്റ്റ്. കഴിഞ്ഞ നവംബറിലാണ് അയോധ്യയിലെ തർക്കഭൂമി ക്ഷേത്ര നിർമാണത്തിന് സർക്കാർ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് കൈമാറാൻ സുപ്രീം കോടതി വിധിച്ചത്. മുസ്‌ലിം വിഭാഗത്തിനു പള്ളി നിർമിക്കാൻ ജില്ലാ പരിധിയിൽ അഞ്ചേക്കർ ഭൂമി അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു. 1989ലാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തുശിൽപ്പി സോംപുര രാമക്ഷേത്രത്തിനു മാതൃക തയാറാക്കിയത്. അന്ന് 130 അടി ഉയരവും മൂന്നു താഴികക്കുടങ്ങളുമെന്നാണു തീരുമാനിച്ചിരുന്നത്. കൂടുതൽ ഭക്തരുടെ പങ്കാളിത്തം ഉറപ്പിക്കാനാണ് ഉയരവും താഴികക്കുടങ്ങളുടെ എണ്ണവും വർധിപ്പിച്ചതെന്നു സോംപുര. ഇദ്ദേഹത്തിന്‍റെ അച്ഛൻ പ്രഭാകറാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം നിർമിച്ചത്. ഗാന്ധിനഗറിലെ സ്വാമി നാരായൺ ക്ഷേത്രവും പലൻപുരിലെ അംബാജി ക്ഷേത്രവുമുൾപ്പെടെ 31 ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ട് സോംപുരയുടെ കുടുംബത്തിൽ നിന്നുള്ള വാസ്തുശിൽപ്പിമാർ. ക്ഷേത്ര നിർമാണത്തിനു ചുവപ്പു നിറമുള്ള മാർബിളായിരിക്കും ഉപയോഗിക്കുക. 212 തൂണുകളുണ്ട് ക്ഷേത്രത്തിന്. 106 എണ്ണം പൂർത്തിയായി. ലാർസൻ ആൻഡ് ടുബ്രോ കമ്പനിയാണ് സാങ്കേതിക സഹായം നൽകുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....