പ്രതിപക്ഷം കൊതിക്കുന്നതുപോലെ കേരളത്തിലെ നടക്കുന്ന കള്ളക്കടത്ത് സംബന്്ധിച്ച അന്വേഷണം കേരളത്തിലെ ഇടതു നേതാക്കളിലേക്ക് എത്തില്ലന്ന് സി പി ഐ അസി സെക്രട്ടറി. ജനയുഗം പത്രത്തില്‍െഴുതിയ കോളത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്. കേരളത്തില്‍ നടന്ന സ്വര്‍ണ കള്ളക്കടത്തിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാര്‍ത്ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ലന്നു അദ്‌ുേഹം പറയുന്നു. കൂണുകള്‍ പോലെ നമ്മുടെ നാട്ടില്‍ സ്വര്‍ണക്കടകള്‍ പെരുകിയിട്ടും ഇവയുടെ ഉറവിടം കണ്ടെത്താന്‍ ഇന്റലിജന്‍സോ കസ്റ്റംസോ മറ്റേതെങ്കിലും ഏജന്‍സികളോ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ കള്ളക്കടത്ത് നിര്‍ബാധം തുടരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നിന്നും പിടികൂടിയ തീവ്രവാദികളില്‍ ചിലരെ ചോദ്യം ചെയ്തപ്പോള്‍ തൊഴില്‍ രഹിതരായ യുവാക്കളെ സാമ്പത്തിക നേട്ടത്തിനു മാത്രമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്ന കേരളീയരായ ചില അധമന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു എന്ന വാര്‍ത്ത ഞെട്ടലോടെ നാം കേട്ടു. ഇപ്പോള്‍ രാജ്യദ്രോഹ - തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സ്വര്‍ണ കള്ളക്കടത്തു നടത്തുന്നവരും ഇവിടെയുണ്ട് എന്നത് സമ്പൂര്‍ണ സാക്ഷരത നേടിയ പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ദേശീയ സുരക്ഷാ ഏജന്‍സിയും കസ്റ്റംസും പൊലീസും സ്വതന്ത്രമായി നടത്തുന്ന പഴുതടച്ച അന്വേഷണത്തില്‍ക്കൂടി രാജ്യത്തെ അസ്ഥിരീകരിക്കാന്‍ ശ്രമിക്കുന്ന മുഴുവന്‍ കറുത്ത ശക്തികളെയും പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിനും ഏറെ അഭിമാനകരം തന്നെയാണ്. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളില്‍ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ രാജ്യദ്രോഹികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നല്‍കുകയോ ചെയ്തിട്ടുള്ള ഒരാളും അവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളില്‍ കൂടി പോലും രക്ഷപ്പെടാന്‍ പാടില്ല. വലമുറുക്കുന്നതിന് എത്ര സമയമെടുത്താലും അത് അധികമാവുകയില്ല. തെറ്റു ചെയ്തവരെ ഈ സര്‍ക്കാര്‍ സംരക്ഷിക്കുകയില്ലാ എന്നതുകൊണ്ടാണ് എം ശിവശങ്കര്‍ ഐഎഎസ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. വന്‍കിട വ്യവസായ ലോബികളും റിസോര്‍ട്ട് മണല്‍ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയ്ക്ക് അന്യമാണ്. അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി പല ''അവതാരങ്ങളും'' ഈ ഗവണ്‍മെന്റിനെയും സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍കൂട്ടി കണ്ടവരാണ് കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍. അത്തരം അവതാരങ്ങളുടെ വലയില്‍ ഇടതുപക്ഷ നേതാക്കള്‍ വീഴുകയില്ലായെന്ന് ബോദ്ധ്യമായതുകൊണ്ടാവാം അവര്‍ ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. അത്തരം ഉന്നതര്‍ അവരുടെ വലയില്‍ വീണിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ അതിനുത്തരം പറയേണ്ടതായും വരും. ''ഉപ്പു തിന്നവര്‍ ആരോ അവര്‍ വെള്ളം കുടിക്കും'' എന്ന് കേരളാ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത് അതുകൊണ്ടാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....