News Beyond Headlines

27 Wednesday
November

പിടിവിടാതെ വി എസ് പേടിയോടെ വെള്ളാപ്പള്ളി

എസ് എന്‍ ഡി പി യോഗം മൈക്രോഫിനാന്‍സ് കേസിലെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ ദൃഡനിശ്ചയത്തോടെ വി എസ് അച്ചുതാന്ദന്‍ വീണ്ടും രംഗത്തുവന്നതോടെ രക്ഷപെടാനുള്ള പുതുവഴികള്‍ തേടുകയാണ് യോഗം ജനറല്‍ സെക്രട്ടറിയും സംഘവും. കേസിന്റെ എല്ലാ നടപടിക്രമങ്ങളും കോടതിയുടെ മേല്‍ നോട്ടത്തില്‍ വേണമെന്ന ആവശ്യമാണ് വി എസ് മുന്നോട്ടു വച്ചിരിക്കുന്നത്. സംഘപരിവാര്‍ പാളയത്തിന്റെ പിന്‍ബലത്തോടെ കേസുകളില്‍ നിന്ന് രക്ഷപെടാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടി ആയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കേസ് ആന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വെള്ളാപ്പള്ളി രംഗത്തുവന്നത്. മൈക്രോഫിനാന്‍സ് കേസിന്റെ അന്വേഷണം സുപ്രാന ഘട്ടത്തിലേക്ക് കടക്കുന്നതിനടയിലാണ് താന്‍ പ്രതിയായ മറ്റൊരു കേസില്‍ ഈ നീക്കം. അതും ശ്രീ നാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഫണ്ട്തട്ടിപ്പാണ്. കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പുകേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചു. സത്യസന്ധനായ പുതിയ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാക്കുംവരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി രണ്ടാഴ്ചകൂടി സമയംനീട്ടിനല്‍കിയിരുന്നു. ഒപ്പം പ്രതിയുടെ പരാതി കേള്‍ക്കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ ആരോപണം. പണംസംബന്ധമായ ചില രേഖകള്‍ എസ്എന്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലും ലഡ്ജറിലും ഉണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് കുറ്റപത്രമെന്നുമാണ് പരാതി. സുവര്‍ണ ജൂബിലി ആഘോഷനടത്തിപ്പിനായി വെള്ളാപ്പള്ളി ജനറല്‍ കണ്‍വീനറായി 1997---98 കാലത്ത് പിരിച്ച 1,02,61,296 രൂപയില്‍ 48 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം. എസ്എന്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി സുരേഷ്ബാബു 2004ല്‍ നല്‍കിയ സ്വകാര്യ അന്യായമാണ് കേസിനാധാരം. ഇത്തരം നീക്കങ്ങളിലൂടെ മൈക്രോഫിനാന്‍സ് കേസും നീട്ടിക്കൊണ്ടു പോ്കാനുള്ള ശ്രമത്തിനിടയിലാണ് വി എസ് വീണ്ടും രംഗപ്രവേശനം നടത്തിയിരിക്കുന്നത്. മൈക്രോഫിനാന്‍സ് അഴിമതി കേസിന്റെ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. മൈക്രോഫിനാന്‍സ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പുതിയ ഹര്‍ജി. അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെന്ന ആശങ്ക ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മഹേശന്റെ അടുത്ത ബന്ധുക്കള്‍, പദ്ധതി പ്രവര്‍ത്തനവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഭാഷ്വാസു ഉള്‍പ്പെടെയുള്ളവരില്‍നിന്നും തെളിവ് ശേഖരിക്കണം. അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണം. അന്വേഷണ പുരോഗതിയുടെ തല്‍സ്ഥിതി കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, പിന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ മുന്‍ എം ഡി ദിലീപ്കുമാര്‍, കെ കെ മഹേശന്‍ എന്നിവര്‍ പ്രതികളായി വിജിലന്‍സ് കോടതിയില്‍ 2016 മുതല്‍ കേസ് നിലവിലുണ്ട്. വിഎസ്സാണ് ഈ കേസിലെ ഹര്‍ജിക്കാരന്‍. വിഎസ്സിന്റെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വെള്ളാപ്പള്ളിയുടെ ഹര്‍ജി തള്ളുക മാത്രമല്ല മൈക്രോഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിധി പറയുകയും ചെയ്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....