എംഎല്‍എ ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കള്‍ തട്ടിയെടുത്ത വഖഫ്ഭൂമി നിയമ നടപടി ഭയന്ന് തിരിച്ചുനല്‍കി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്ലാമിയ അഗതി മന്ദിരം ജെംസ് സ്‌കൂളിന്റെ വഖഫ് സ്വത്ത് വില്‍പന നടത്തിയ 584 /20 ആധാരമാണ് വെള്ളിയാഴ്ച എം സി ഖമറുദ്ദീന്‍ എംഎല്‍എയും ടി കെ പൂക്കോയ തങ്ങളും സബ് രജിസ്ട്രാര്‍ ഓഫീസില്‍ തിരിച്ചുനല്‍കുന്നതായി രജിസ്റ്റര്‍ ചെയ്തത്. 3,60,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 60,145 രൂപ രജിസ്‌ട്രേഷന്‍ ഫീസും ഇവരില്‍നിന്ന് ഈടാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഭൂമി വാങ്ങിയപ്പോള്‍ ഫീസുള്‍പ്പെടെ മൂന്ന് ലക്ഷം രൂപയാണ് നല്‍കിയിരുന്നത്.എം സി ഖമറുദ്ദീന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ട്രഷറുമായ ടാസ്‌ക് കോളേജ് ട്രസ്റ്റിന്റെ മറവിലാണ് വഖഫ് ഭൂമി ചുളുവിലയ്ക്ക് വാങ്ങിയത്. ഈ ഭൂമി കാണിച്ച് കോളേജിന് യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ നേടിയെടുക്കാനും ശ്രമിച്ചു. ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡ് നടപടി ആരംഭിച്ചതാണ് പെട്ടെന്ന് തിരിച്ചുകൊടുക്കാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. കൂടാതെ വന്‍ പ്രതിഷേധവുംപൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നു. ഭൂമിയിലുണ്ടായിരുന്ന 16000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളും പള്ളിയും രേഖയില്‍ കാണിക്കാതെ 700 ചതുരശ്ര അടിമാത്രം ആധാരത്തില്‍ കാണിച്ചായിരുന്നു ഭൂമി തട്ടിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 26 ന് ട്രഷറായ ഒ ടി അഹമ്മദ് ഹാജിയുടെ വീട്ടില്‍ രഹസ്യമായി നടന്ന ഇടപാട് നാലു മാസത്തിനുശേഷമാണ് പുറം ലോകമറിഞ്ഞത്. വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയായിരുന്നു കൈമാറ്റം. സമസ്തയുടെ പോഷക സംഘടനയായ എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയും ജാമിഅ സഅദിയ്യയുടെ വൈസ് പ്രസിഡന്റുമായ താജുദ്ദീന്‍ ദാരിമിയാണ് പരാതി നല്‍കിയത്. അഡ്വ. സി ഷുക്കൂറും പിന്തുണച്ചു രംഗത്ത് വന്നു. 2015ല്‍ വില്‍പന നടത്തിയ ജാമിഅ സഅദിയ്യ ഇസ്ലാമിയ അഗതി മന്ദിരം ഭൂമി തിരിച്ചുപിടിക്കാനും നടപടിയുണ്ട്. കമ്മിറ്റിയുടെപേരില്‍ 12 ആധാരങ്ങളിലായി 4.15 ഏക്കര്‍ ഭൂമിയാണുണ്ടായിരുന്നത്. ഇവ 2012 ല്‍ അന്നത്തെ സ്‌കൂള്‍ മാനേജരായിരുന്ന ഒ ടി അഹമ്മദ് ഹാജിക്ക് ലീസായി നല്‍കുന്നതായാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പെട്ട 34.98 സെന്റ് ഭൂമി 2015 ഫെബ്രുവരി 24ന് ഒ ടി അഹമ്മദ് ഹാജി വില നല്‍കി സ്വന്തമാക്കി. ജാമിഅ സഅദിയ്യ ഇസ്ലാമിയയുടെ ട്രഷറര്‍കൂടിയായിരുന്നു അന്ന് അദ്ദേഹം. എംഎല്‍എയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും കൂടാതെ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് , തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുള്‍പ്പെടുന്ന ജനപ്രതിനിധികള്‍ ഇതിന്റെ പിന്നില്‍ സജീവമാണെന്ന തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....