News Beyond Headlines

27 Wednesday
November

ആശുപത്രിയായി മാറി കാലിക്കറ്റ് സര്‍വകലാശാല

 

ലക്ഷണങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമില്ലാത്ത കോവിഡ് രോഗികള്‍ക്കായി 1500 കിടക്കകളുള്ള പ്രാഥമിക ചികിത്സാകേന്ദ്രം കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ വനിതാ ഹോസ്റ്റലില്‍ ഒരുങ്ങി. സംസ്ഥാനത്തെ വലിയ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണിത്. വനിതാ ഹോസ്റ്റലിലെ എവറസ്റ്റ്, പാരിജാതം ഹോസ്റ്റലുകളിലാണ് 750 കിടക്കകള്‍വീതം സജീകരിച്ചത്. 15 ഡോക്ടര്‍മാര്‍, 50 സ്റ്റാഫ് നേഴ്‌സ്, 50 ക്ലീനിങ് സ്റ്റാഫ്, രണ്ട് ഫാര്‍മസിസ്റ്റ്, നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, രണ്ട് ഡാറ്റാ എന്‍ടി ഓപറേറ്റര്‍മാര്‍ എന്നിവരടക്കം 123 ജീവനക്കാരെ സെന്ററില്‍ നിയോഗിച്ചു. ഇവര്‍ക്കുള്ള താമസസൗകര്യവും കോമ്പൗണ്ടിനകത്തുതന്നെയാണ്. രോഗികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള സംവിധാനങ്ങളും ഇ?ന്റര്‍നെറ്റും കേന്ദ്രത്തില്‍ ഒരുക്കും. ആയിരത്തിലധികം കിടക്കകളും തലയണയും കയര്‍ബോര്‍ഡില്‍നിന്നാണ് എത്തിച്ചത്. രോഗം മൂര്‍ഛിച്ചാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ രണ്ട് ആംബുലന്‍സുകളും സജ്ജമാക്കി. മെഡിക്കല്‍ മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനങ്ങളും ഒരുക്കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയാണ് നോഡല്‍ ആശുപത്രി. ചെട്ട്യാര്‍മാട്ടിലൂടെയാകും ചികിത്സാകേന്ദ്രത്തിലേക്കുള്ള വഴി. സര്‍വകലാശാലാ ക്യാമ്പസിനകത്തുനിന്നുള്ള വഴി അടച്ചിടും. സെന്ററില്‍ എത്താന്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചു. ഒരാഴ്ചകൊണ്ടാണ് കലിക്കറ്റില്‍ ചികിത്സാകേന്ദ്രം സജ്ജമാക്കിയത്. കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍  കെ സക്കീന, സബ് കലക്ടര്‍ കെ എസ് അഞ്ജു, കലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. സി എല്‍ ജോഷി എന്നിവര്‍ സെന്റര്‍ സന്ദര്‍ശിച്ചു. ചികിത്സക്ക് 8000 കിടക്ക രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ജില്ലാ ഭരണകേന്ദ്രവും ആരോഗ്യ വകുപ്പും. കോവിഡ് ചികിത്സയ്ക്കായി 8000 കിടക്കകള്‍ സജ്ജമാക്കുമെന്ന കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. പ്രവൃത്തി അടുത്ത ദിവസംതന്നെ തുടങ്ങും. 20 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ (ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍) ഒരുക്കും. ഇതിനകം അഞ്ച് സെന്ററുകള്‍ സജ്ജമാക്കി. കലിക്കറ്റ് ഹോസ്റ്റലിനുപുറമെ 1095 കിടക്കകളാണ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....