കോവിഡ് വ്യാപനം കൂടി വരുന്നതിനിടെ കേരളത്തില്‍ ഒരു മരണം കൂടി. വണ്ടൂര്‍ ചോക്കോട് സ്വദേശി മുഹമ്മദ് (82) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് മരിച്ചത്. 29ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 10.30 ഓടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതോടെ പല മേഖലകളിലും ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നത് വേണ്ട ലധികാരിക തെളിവുകള്‍ ഒന്നും തന്നെ അവര്‍ പുറത്തുവിട്ടിട്ടില്ല. . ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വര്‍ഗീസാണ് മാധ്യമങ്ങളോട് പറഞ്ഞത്. മൂന്നു കാരണങ്ങളാലാണ് സമൂഹവ്യാപനം നടന്നുവെന്ന നിഗമനത്തിലേക്കു ഐഎംഎ എത്തിയത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നു. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും രോഗം വരുന്നു. എടപ്പാളില്‍ 2 ഡോക്ടര്‍മാര്‍ രോഗികളായത് ഉദാഹരണം. കേരളത്തില്‍നിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവര്‍ അവിടെ കോവിഡ് പോസിറ്റീവാകുന്നു. സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോള്‍ രോഗനിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങള്‍ ശക്തമാക്കണം. ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഘട്ടമാണിതെന്ന് ഐഎംഎ ഓര്‍മപ്പെടുത്തുന്നു. പലരും ശാരീരിക അകലം പാലിക്കുന്നില്ല. വാഹനങ്ങളിലും ചന്തകളിലുമെല്ലാം ആള്‍ക്കൂട്ടമുണ്ട്. മാസ്ക് ശരിയായി ധരിക്കാതെ കഴുത്തിലിട്ടാണ് സഞ്ചാരം. നിയന്ത്രണത്തോടൊപ്പം ജനങ്ങള്‍ ഉത്തരവാദിത്തം കാട്ടിയാല്‍ മാത്രമേ പ്രതിസന്ധിയെ മറികടക്കാനാകൂവെന്നും ഐഎംഎ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....