മഞ്ഞിന്റെ നാടായ കൊടൈക്കനാല്‍, അവിടെ നിന്നും ആറ് കിലോമീറ്റര്‍ അകലെ വട്ടക്കനാല്‍, ടാക്‌സിയിലോ അര മണിക്കൂര്‍ ഇടവിട്ട് ഓടുന്ന വാനിലോ അങ്ങോട്ടേക്കെത്താം. മണ്ണ് ഒലിച്ചുപോകാതെ പ്രകൃതി തന്നെ മരങ്ങളുടെ വേരുകള്‍ കൊണ്ടുണ്ടാക്കിയ വഴി ചെന്നെത്തുന്നത് ഡോള്‍ഫിന്നോസ് വ്യൂ പോയിന്റിലേക്ക്. മഞ്ഞ് പുതച്ചുറങ്ങുന്ന മരങ്ങള്‍, ഒന്നിനുമീതെ ഒന്നായി അടക്കിവച്ചിരിക്കുന്ന പോലെ പാറക്കൂട്ടങ്ങള്‍. മണിക്കൂറുകള്‍ നിമിഷങ്ങളാക്കി മാറ്റുന്ന ഡോള്‍ഫിന്നോസ് വ്യൂ പോയിന്റ്. പിന്നീടങ്ങോട്ട് കുറച്ചുദൂരം മണ്ണിനിടയിലുള്ള പാറകള്‍ മെനഞ്ഞുണ്ടാക്കിയ നടകളാണ്. തുടര്‍ന്നങ്ങോട്ട് ആളുകള്‍ നടന്ന് നടന്ന് എങ്ങനെയൊക്കെയോ ഉണ്ടായിപ്പോയ നടപ്പാത. ഇടയ്ക്കിടെ മഞ്ഞിനെ വകഞ്ഞു മാറ്റുന്ന മരങ്ങളും. കുറച്ചുദൂരം കഴിഞ്ഞാല്‍ കാട്ടുവഴിയിലേക്ക് പ്രവേശിക്കും. ചുറ്റും മരങ്ങളാണ്, ഇടയ്ക്ക് ഏലവും വാഴയും കൃഷി ചെയ്തിട്ടുണ്ട്. ഗ്രാമത്തിന്റെ അടുത്ത് എത്താറായതിന്റെ സൂചനകളെന്നോണം പാറക്കല്ലുകള്‍ കൊണ്ടുണ്ടാക്കിയ വഴി. ഗ്രാമത്തിലേക്ക് പ്രവേശിച്ചാല്‍ ചെറിയ അമ്പലങ്ങള്‍ കാണാം. ഒന്നും രണ്ടും അല്ല, 25 അമ്പലങ്ങളാണ് വെള്ളഗവി എന്ന ഗ്രാമത്തിലുള്ളത്. ഇതിനപ്പുറത്തേക്ക് ഇവിടുത്തുകാര്‍ ആരുംതന്നെ പാദരക്ഷകള്‍ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ അവര്‍ തങ്ങളുടെ ഗ്രാമത്തെ ഒരു പുണ്യസ്ഥലമായി വിശ്വസിക്കുന്നു പുണ്യസ്ഥലങ്ങളില്‍ പാദുകങ്ങള്‍ക്കു സ്ഥാനമില്ലല്ലോ. 150 ഓളം പേരാണ് ഗ്രാമത്തില്‍ താമസിക്കുന്നത്. പുറത്തു നിന്നു വരുന്നവരോട് ചെരുപ്പിടരുത് എന്ന് കര്‍ശനമായി പറയാറില്ല, കാരണം ഗ്രാമത്തില്‍ അത്ര വൃത്തിയില്ല എന്നും ആളുകള്‍ പറയുന്നു. പൂത്തുലഞ്ഞ് നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍ക്കിടയില്‍ ഒരു സ്‌കൂള്‍. കടുംപച്ച നിറത്തിലുള്ള യൂണിഫോമിട്ട കുറെ കുട്ടികള്‍. ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ളതാണ് സ്‌കൂള്‍. അതിനുശേഷം പുറത്തുപോയാണ് പഠിക്കുന്നത്. ഗ്രാമത്തിനുള്ളിലേക്ക് കയറിയാല്‍ ഒരു ചുമരുകൊണ്ടു മാത്രം വേര്‍തിരിക്കപ്പെട്ട പല നിറങ്ങള്‍ പൂശിയ നിരനിരയായ വീടുകള്‍, മിക്യ നിരയുടെയും അവസാനം കോവിലുകളുണ്ട്. ഒട്ടുമിക്യ വീടുകള്‍ക്കു മുന്നിലും കോലം വരച്ചിട്ടുണ്ട്. വാതിലില്‍ ചന്ദനക്കുറി, ഗ്രാമത്തിലെ പ്രധാന കാഴ്ചകളാണിത്. കൃഷിയാണ് ഗ്രാമവാസികളുടെ പ്രധാന തൊഴില്‍, ഓറഞ്ച്, അവകാഡോ, ഏലം, കാപ്പി അങ്ങനെ പോകുന്ന കൃഷിയിനങ്ങള്‍. ഗ്രാമത്തിന്റെ മറ്റൊരു ഭാഗത്താണ് കൃഷി സ്ഥലങ്ങള്‍. അവിടെ നിന്നാല്‍ താഴെ പെരിയകുളം, കമ്പം, തേനി പ്രദേശങ്ങളുടെ മനോഹര കാഴ്ച കാണാം. വണ്ടി ഒന്നും ചെല്ലാത്ത സ്ഥലമാണെങ്കിലും സ്വന്തമായി പോസ്റ്റ് ഓഫിസുള്ള ഗ്രാമമാണ് വെള്ളഗവി. ഗ്രാമത്തില്‍ ട്രക്കിങിനു വരുന്നവര്‍ക്ക് താസിക്കാന്‍ 'ഓള്‍ഡ് കോടൈ' എന്ന പേരില്‍ ഒരു ചെറിയ താമസസൗകര്യവുമുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുണ്ടാക്കിയ ചെറിയ ടെന്റ്, നേരത്തെ വിളിച്ചു പറഞ്ഞാല്‍ ഭക്ഷണവും ലഭിക്കും. ഒറ്റ ദിവസത്തെ യാത്രയാണെങ്കില്‍ രാവിലെ തന്നെ ഗ്രാമത്തിലേക്ക് പേകണം, വൈകിട്ട് ഒരു മൂന്നു മണിയോടെ ഗ്രാമത്തില്‍ നിന്നു തിരിച്ചുപോരുകയും വേണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....