സംസ്ഥാനത്ത് തിരുവനന്തപുരം, കായംകുളം, പൊന്നാനി, തുടങ്ങിയ മേഖലകളില്‍ സമൂഹവ്യാപന സാധ്യത കൂടിയതിനാല്‍ ആളുകളെകൂട്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതു സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന . കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ രൂപക്ഷമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇക്കാര്യം അവരെ ബോധ്യപ്പെടുത്താനാണ് ശ്രമം. . തിരുവനന്തപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാകാം. പൊലീസുകാരന്‍ എല്ലാദിവസവും സമരക്കാരെ നേരിട്ടയാളാണ്. വീട്ടുകാര്‍ക്കോ, എ.ആര്‍ ക്യാംപിലെ മറ്റു പൊലീസുകാര്‍ക്കോ രോഗമില്ലെന്നും കണ്ടത്തിയിട്ടുണ്ട്. ആലപ്പുഴയിലെ കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങളും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേരാണുള്ളത്. ഇവരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. സ്രവപരിശോധന ഇന്ന് നടത്തും. തിരുവനന്തപുരം എആര്‍ ക്യാംപ് കന്റീന്‍ മൂന്നുദിവസത്തേക്ക് അടച്ചു. തിരുവനന്തപുരത്ത് പകലും നിയന്ത്രണം വേണമെന്ന് ഡിസിപി ദിവ്യാ ഗോപിനാഥ് പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ സ്വയംനിയന്ത്രണം പാലിക്കണം. വൈകുന്നേരം വെറുതെ പുറത്തിറങ്ങരുത്. നന്ദാവനം എആര്‍ ക്യാംപിലെ പൊലീസുകാരനു പുറമേ പൂന്തുറ, മണക്കാട്, പാറവിള സ്വദേശികളായ 3 പേര്‍ക്കു കൂടി കോര്‍പറേഷന്‍ പരിധിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുകാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. പാളയം സാഫല്യം കോംപ്ലക്‌സിനു പുറമേ പാളയം മാര്‍ക്കറ്റും അടച്ചു. സാഫല്യം കോംപ്ലക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനും വഞ്ചിയൂരിലെ ലോട്ടറി വില്‍പനക്കാരനും അമ്പലത്തറ കുമരിച്ചന്തയിലെ മത്സ്യവില്‍പനക്കാരനും രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. കോവിഡ് രോഗികള്‍ കൂടിയതോടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തു. ഒരു കട പൂട്ടിച്ചു. പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്നായിരുന്നു പരിശോധന. മറ്റു ജില്ലകളിലേക്കും ഇത് മാറ്റും. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....