News Beyond Headlines

27 Wednesday
November

പാര്‍ട്ടിപിടിക്കാന്‍ ഗ്രേഡിങ്ങുമായി മുല്ലപ്പള്ളി

പാര്‍ട്ടിയില്‍ അധികാരം ഉറപ്പിക്കാന്‍ രാഹുല്‍ മോഡല്‍ ഗ്രേഡിങ്ങുമായി മുല്ലപ്പള്ളി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കെ പി സി സിയില്‍ നിന്ന് തനിക്ക് പിന്‍തുണ കുറഞ്ഞതിനെ തുടര്‍ന്നാണ് ഗ്രേഡിങ്ങ് രീതിയിലൂടെ പാര്‍ട്ടി പിടിക്കാന്‍ മുല്ലപ്പള്ളി ഒരുങ്ങുന്നത്. എ ഐ സിസി നേതൃത്വത്തില്‍ എത്തിയ സമയത്ത് മുതിര്‍ന്ന നേതാക്കളെ വെട്ടി പാര്‍ട്ടി സ്വന്തം പാളയത്തില്‍ രാഹുല്‍ ഗാന്ധി എത്തിച്ചത് ഇതേ ഗ്രേഡിങ്ങ് രീതിഉപയോഗിച്ചായിരുന്നു. മുബൈ, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു വന്‍ പി ആര്‍ ഏജന്‍സിയായിരുന്നു അന്നത് നടപ്പാക്കിയത്. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ സജീവമായ രാഹുല്‍ ബ്രിഗേഡ് ഉണ്ടാക്കിയെടുത്തത് ഈ രീതിയിലായിരുന്നു. അതുതന്നെയാണ് മുല്ലപ്പള്ളി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ തന്റെ നിയന്ത്രണത്തില്‍ ആക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ച് യു ഡി എഫില്‍ നടത്തുന്ന കളികള്‍ക്ക് മൂക്കുകയര്‍ ഇടാനും പാര്‍ട്ടിയില്‍ അധീശത്തം നേടണമെന്ന തിരിച്ചറിവില്‍ നിന്നാണ് പദ്ധതിയുമായി മുന്നോട്ടു നീ്ങ്ങുന്നത്. ഇതുസരിച്ച് കര്‍ശനമായ പരിശോധന നടത്തി ഒരു പണിയും ചെയ്യാത്ത നേതാക്കളെ മൂന്നുമാസത്തിനുള്ളില്‍ മാറ്റാനാണ് രഹസ്യ തീരുമാനം. ഇതിന് രാഹുല്‍ ഗാന്ധിയുടെ അനുമതി നേടിയെടുത്തിട്ടുണ്ട്. പുന സംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡം വച്ച് കടന്നുകയറിയവര്‍ക്ക് ഇത് വലിയ തിരിച്ചടി ആകും. ഈ പരീക്ഷയിലും മാര്‍ക്ക് ദാനത്തിലും കെ പി സി സി പ്രസിഡന്റിനും , പദ്ധതി മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിക്കും മാത്രമാണ് റോള്‍. കൂടുതലും പറത്താകുക ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരാണന്ന കണക്കുകൂട്ടലില്‍ ചെന്നിത്തലയും ഇതിന് മൗന സമ്മതം നല്‍കിയിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....