News Beyond Headlines

27 Wednesday
November

സര്‍ക്കാരുകള്‍ക്ക് നെയ്‌വേലി നല്‍കുന്ന പാഠം

തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെയ്വേലി ലിഗ്‌നൈറ്റ്് കോര്‍പറേഷനില്‍ ബോയിലര്‍ സ്‌ഫോടനത്തില്‍ ആറു തൊഴിലാളികള്‍ മരിക്കുകയും 17 പേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവം വ്യവസായ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതിരിക്കുന്നത് എത്ര വലിയ ദുരന്തത്തിനാണു വഴിതെളിക്കുക എന്നു വീണ്ടും തെളിയിക്കുകയാണ്. നവരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് നെയ്വേലി ലിഗ്‌നൈറ്റ്് കോര്‍പറേഷന്‍. അതിന്റെ താപവൈദ്യുതി നിലയത്തിലെ അഞ്ചാം യൂണിറ്റിലായിരുന്നു അപകടം. താപവൈദ്യുതി നിലയം പോലൊരു സ്ഥാപനം പോലും പൂര്‍ണ സുരക്ഷിതമല്ലെങ്കില്‍ രാജ്യത്തെ മറ്റു വ്യവസായ സ്ഥാപനങ്ങളുടെ സ്ഥിതിയെന്താണ് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ താപവൈദ്യുതി നിലയത്തിലെ ബോയിലര്‍ വളരെ അപകടകാരിയായി മാറുന്ന ഉപകരണമാണ്. കൂടിയ മര്‍ദവും ഉയര്‍ന്ന താപനിലയിലുള്ള നീരാവിയും ഉള്ളതിനാല്‍ അതിന് ഒരു മാരകായുധത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കു വളരെ കര്‍ക്കശമായ വ്യവസ്ഥകള്‍ ഇന്ത്യന്‍ ബോയിലേഴ്‌സ് ആക്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍, അതെല്ലാം കടലാസില്‍ മാത്രമേയുള്ളു എന്നാണ് ഇത് തെളിയിക്കുന്നത് . ഇതുറപ്പു വരുത്താന്‍ സ്ഥാപന അധികാരികള്‍ക്കു മാത്രമല്ല, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. വ്യവസായ ദുരന്തങ്ങളുണ്ടാകുന്‌പോള്‍ ഇരകളുടെ കുടുംബങ്ങള്‍ക്കു ചില ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ചു കൈകഴുകുകയാണു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പതിവ്. അതു മാത്രം പോരാ, ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം. ചെന്നൈയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ നെയ്വേലിയിലുള്ള എന്‍എല്‍സി വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. ഒരു താപനിലയത്തിന്റെ സുരക്ഷിതമായ കാലപരിധി 25 വര്‍ഷമാണെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ എന്‍എല്‍സിയിലെ യൂണിറ്റുകള്‍ പലതും 25വര്‍ഷം മുതല്‍ 57 വര്‍ഷംവരെ പഴക്കമുള്ളവയാണ്. പുതിയ യൂണിറ്റുകള്‍ കമ്മീഷന്‍ ചെയ്യാന്‍ വൈകുന്നത് അടക്കമുള്ള അനവധാനതകള്‍ വലിയ ദുരന്തങ്ങളിലേക്കു നയിക്കുന്‌പോഴാണ് അധികാരികളുടെ കണ്ണുതുറക്കുക. എന്‍എല്‍സിയിലുണ്ടായതുപോലുള്ള അപകടങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടതല്ല എന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ചൊവ്വാഴ്ച ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുമാസം മുമ്പു വിശാഖപട്ടണത്തുതന്നെ കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ 12 പേര്‍ മരിക്കുകയും ആയിരത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സ്‌റ്റൈറീന്‍ വാതകമാണ് അന്നു ചോര്‍ന്നത്. ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ ഓര്‍മകള്‍ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാല്‍ നഗരത്തെ ഇന്നും വേട്ടയാടുന്നുണ്ട്. 1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയോടെ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ആദ്യ രണ്ടു ദിവസം കൊണ്ടുതന്നെ 5,295 പേര്‍ മരിച്ചു. തുടര്‍ന്നുണ്ടായ രോഗങ്ങളില്‍ 10,047 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 36 വര്‍ഷം മുന്പു നടന്ന ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി നിരവധി പേര്‍ മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിതം തള്ളിനീക്കുന്നു. ഭോപ്പാല്‍ ദുരന്തത്തെത്തുര്‍ന്നു കേസും കോടതിനടപടികളും ഉണ്ടായെങ്കിലും യൂണിയന്‍ കാര്‍ബൈഡ് അധികൃതര്‍ വേണ്ടവിധം ശിക്ഷിക്കപ്പെട്ടില്ല. നിഷ്പക്ഷമായ നിയമവാഴ്ചക്ക് സാഹചര്യം ഉണ്ടായാലേ വ്യവസായസുരക്ഷ പോലും സാധ്യമാകൂ.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....