മികച്ച ചികിത്‌സയിലൂടെ കൂടുതല്‍ ആളുകള്‍ രോഗമുക്തി നേടുന്ന സംസ്ഥാനമായി കേരളം മാറുന്നു. ഒരോ ദിവസവും ഉയരുന്ന രോഗികളുടെ കണക്ക് മാത്രം കൊടുക്കുന്ന മാധ്യമങ്ങള്‍ രോഗബാധ കുറയുന്ന കണക്കുകള്‍ ശ്രദ്ധിക്കുന്നതേയില്ല. കഴിഞ്ഞ ഒരാഴ്ച്ചയായി മികച്ച രോഗമുകതി നിരക്കാണ് കേരളത്തില്‍ ഇന്നലെ സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേ സമയം ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയായിരുന്നു ഇന്നലെ്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി മലപ്പുറം ജില്ലയില്‍ 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയില്‍ 53 പേരുടെയും, കാസര്‍കോട് ജില്ലയില്‍ 23 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ 15 പേരുടേയും, കണ്ണൂര്‍ ജില്ലയില്‍ 14 പേരുടെയും (കാസര്‍ഗോഡ്-8), ഇടുക്കി ജില്ലയില്‍ 13 പേരുടെയും, എറണാകുളം ജില്ലയില്‍ 11 പേരുടെയും (ആലപ്പുഴ 1), തൃശൂര്‍ ജില്ലയില്‍ 8 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 7 പേരുടെയും, കോട്ടയം ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 50,002 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കേരളത്തില്‍ 2638 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. വിവിധ ജില്ലകളിലായി 1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുറത്തുനിന്ന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന വീട്ടുനിരീക്ഷണം രാജ്യത്ത് ഏറ്റവും ഫലപ്രദം കേരളത്തില്‍. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 93 ശതമാനം പേരില്‍നിന്നും ഒരാള്‍ക്കുപോലും രോഗം പകര്‍ന്നിട്ടില്ല. കുടിവെള്ള ലഭ്യത, ശുചിത്വനിലവാരം, വീട്ടിലുള്ളവരുടെഎണ്ണം, ശുചിമുറി, വീടുകളുടെ ഘടന എന്നിവ താരതമ്യം ചെയ്താണ് കേരളം വീട്ടുനിരീക്ഷണത്തിന് അനുയോജ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 1,84,657 പേരില്‍ 1,81,876 പേരും വീടുകളിലാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ വീട്ടുനിരീക്ഷണത്തില്‍ --30,709 പേര്‍. ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം കേരളത്തില്‍ ഒരു വീട്ടിലെ താമസക്കാരുടെ എണ്ണം ശരാശരി 3.8 ആണ്. രാജ്യത്തിത് 4.3ഉം. വീട്ടില്‍ താമസയോഗ്യമായ മുറികളുടെ എണ്ണം രാജ്യത്ത് 2.1 ആണെങ്കില്‍ കേരളത്തില്‍ 3.81. ഒരാള്‍ക്ക് ഒരു മുറിയെന്ന ലഭ്യത വീട്ടുനിരീക്ഷണത്തിന് കേരളത്തെ അനുയോജ്യമാക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....