മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അടിമുടി അഴിച്ചുപണി ശുപാര്‍ശ ചെയ്ത് രണ്ടംഗ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് ലീഗ് ഉന്നതാധികാരസമിതിക്ക് സമര്‍പ്പിച്ചു. പന്നാല്‍ തങ്ങളുടെ പക്ഷത്തുള്ളവരെ അനാവശ്യമായി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ തുടരുന്ന കാര്യം ആലോചിക്കെണ്ടിവരും എന്നാണ് നിലവിലെ ജില്ലകമ്മിറ്റിയുടെ നിലപാട്. വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കും മകനുമെതിരെ എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിമതപക്ഷം നല്‍കിയ പരാതിയാണ് ഡോ. എം കെ മുനീര്‍, ബഷീര്‍ രണ്ടത്താണി എന്നിവര്‍ അന്വേഷിച്ചത്. ഇബ്രാഹിംകുഞ്ഞ് വിരുദ്ധര്‍ക്ക് വന്‍ ഭൂരിപക്ഷമുള്ള എറണാകുളം ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ മാറ്റം നിര്‍ദേശിച്ചാണ് സമിതി റിപ്പോര്‍ട്ട്. ഇബ്രാഹിംകുഞ്ഞിനെതിരെ ഉയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിനുപിന്നില്‍ ജില്ലാ കമ്മിറ്റിയിലെ വിമതവിഭാഗം തന്നെയാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതിനായി സംസ്ഥാനതലത്തില്‍ ഗൂഢാലോചന നടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇബ്രാഹിംകുഞ്ഞിനെയും മകനെയും എല്ലാ പാര്‍ടി ചുമതലകളില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യം സമിതി പരിഗണിച്ചില്ല. എന്നാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മകനെ നീക്കണമെന്ന് നിര്‍ദേശിക്കുന്നുവെങ്കിലും പകരം അടുത്ത അനുയായി ടി എം അബ്ബാസിനെ ജില്ലാ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് ശുപാര്‍ശ. ഇബ്രാഹിംകുഞ്ഞിന്റെ താല്‍പ്പര്യപ്രകാരം ജില്ലാ കമ്മിറ്റിയിലെ വിമതരില്‍ പ്രധാനികള്‍ക്കെതിരെ അച്ചടക്ക നടപടിയും സമിതി നിര്‍ദേശിച്ചതായി സൂചനയുണ്ട്. ഇതാണ് വിമതരുടെ എതിര്‍പ്പിന് കാരണം. പാര്‍ട്ടിക്കുള്ളില്‍ മാത്രമാണ് തങ്ങള്‍ അഴിമതി ഉന്നയിച്ചതെന്നും കള്ളത്തരം കാട്ടിയവര്‍ കുടുങ്ങിയതിന് തങ്ങളെ എന്തിന് ദ്രോഹിക്കുന്നു എന്നാണ് ഇവരുടെ വാദം. യുവജന നേതാക്കളും ഇവര്‍ക്കൊപ്പമാണ്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ ഇബ്രാഹിംകുഞ്ഞ് പത്തുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. കേസ് പിന്‍വലിപ്പിക്കാന്‍ ഇബ്രാഹിംകുഞ്ഞും മകനും ശ്രമിച്ചതായി കേസിലെ പരാതിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഹംസ, ജില്ലാ സെക്രട്ടറി ഹംസ പാറക്കാട്ട്, എസ്ടിയു ജില്ലാ സെക്രട്ടറി ടി എസ് അബൂബക്കര്‍, വൈസ് പ്രസിഡന്റ് പി എം എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അഹമ്മദ് കബീര്‍ എന്നിവരാണ് കള്ളപ്പണക്കേസ് കുത്തിപ്പൊക്കിയതെന്നാണ് ഇബ്രാഹിംകുഞ്ഞ് പക്ഷത്തിന്റെ ആരോപണം. ധാരണയിലെത്താന്‍ പരാതിക്കാരനുമായി ഒപ്പുവയ്ക്കാന്‍ തയ്യാറാക്കിയ കരാറിലും ഇക്കാര്യം പറയുന്നു. ഇത് പാര്‍ട്ടിക്ക് അപകീര്‍ത്തിയായെന്നാണ് ജില്ലാ കമ്മിറ്റിയുടെ പരാതി. സംസ്ഥാന നേതൃത്വം ഇബ്രാഹിംകുഞ്ഞിനുവേണ്ടി നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് രണ്ടംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. പതിനെട്ട് അംഗ ജില്ലാ കമ്മിറ്റിയില്‍ 12 പേരും വിമതപക്ഷത്താണ്. മലപ്പുറം ലീഗ്ഹൗസില്‍ ഇരുപക്ഷത്തെയും വിളിച്ച് രണ്ടംഗസമിതി മൊഴിയെടുത്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....