കൊവിഡ് മാനദണ്ഡമനുസരിച്ച് ചേരുന്ന സഭാ സമ്മേളനത്തിന്‌കേരള നിയമസഭ ഒരുങ്ങുന്നു. ഈ രീതിയില്‍ ചേരുന്ന ഇന്ത്യയിലെ ആദ്യ നിയമനിര്‍മ്മാണ സഭയായകും കേരളം രണ്ടു പേരുടെ ഇരിപ്പിടങ്ങളില്‍ ഒരാളെ മാത്രം ഇരുത്തി ഈ മാസം അവസാനം ഒരു ദിവസത്തേക്കു മാത്രമാണ് നിയമസഭ ചേരുക. സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഭയുടെ പിന്‍ഭാഗത്ത് അധികമായി കസേരകളിടാനാണ് ആലോചന. ഈ കസേരകളില്‍ ഇരിക്കുന്ന സാമാജികര്‍ക്കു സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ കോഡ്‌ലെസ് മൈക്ക് ലഭ്യമാക്കുകയോ ആ സമയത്തു മാത്രം സ്വന്തം സീറ്റിനടുത്തു പോയി സംസാരിക്കാനുള്ള ക്രമീകരണമോ ഒരുക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വൈകാതെയുണ്ടാകും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കക്ഷിനേതാക്കളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഒരു ദിവസത്തേക്കു സഭ ചേരാന്‍ തീരുമാനിച്ചത്. ധനകാര്യ ബില്‍ പാസാക്കുക മാത്രമാണ് അജന്‍ഡ. കഴിഞ്ഞ സമ്മേളനം മാര്‍ച്ച് 13 ന് അവസാനിച്ചതിനാല്‍ വ്യവസ്ഥയനുസരിച്ചു സെപ്റ്റംബര്‍ 13 ന് അകം സഭ ചേരണം. സഭ അവസാനിച്ച ദിവസം അവതരിപ്പിച്ച ധനകാര്യ ബില്‍ ജൂലൈ തീരും മുന്‍പു പാസാക്കേണ്ടതുണ്ട്. ജൂലൈ അവസാനം സമ്മേളിച്ചാല്‍ പിന്നെ 6 മാസത്തിനു ശേഷം ചേര്‍ന്നാല്‍ മതി. തെര്‍മല്‍ സ്‌കാനിങ് ഉള്‍പ്പെടെ ക്രമീകരണങ്ങളും ഒരുക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....