News Beyond Headlines

28 Thursday
November

ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ഫയല്‍ നടന്നു പോയതല്ല.

ഇ ബസ്‌കമ്പനിയുടെ കരാറുകളും, ഫയലുംചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും കണ്ടതും പരിശോധിച്ചതും നോട്ട് എഴുതിയതും മുഖ്യമന്ത്രി എന്ന നിലയില്‍  താന്‍ നിര്‍ദേശിച്ചിട്ടാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുത്,ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. മുഖ്യമന്ത്രി നോട്ട് എഴുതിയ ഭാഗം മറച്ചു ഫയല്‍ ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് തനിയെ നടന്നു പോയതല്ല. ചീഫ് സെക്രട്ടറിയോട് അത് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.ആ ഭാഗം എന്തിന് മറച്ചുവച്ചു? ഒരു തവണ മാത്രമല്ല, മുഖ്യമന്ത്രി ഇങ്ങനെ പരിശോധന ആവശ്യപ്പെട്ടത്.അത് മനസ്സിരുത്തി വായിക്കാന്‍ തയ്യാറാവണം.ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം. ആരെങ്കിലും പറയുന്നത് കേട്ട് സമയം പാഴാക്കരുത്.   ഒരു പദ്ധതിയുമായും ബന്ധപ്പെട്ട് ഇവിടെ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല,നടക്കുകയുമില്ല.ഏതെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് കേരളത്തിന്റെ ഭാവിക്ക് ഗുണപരമായ പദ്ധതി ഉപേക്ഷിക്കുകയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്ക ഇലക്ട്രിക് ബസ് നിര്‍മ്മാണ പദ്ധതി കേരളത്തില്‍ നിന്ന് പറിച്ച് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന് വളം വെച്ച് കൊടുക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാവരുത്. കേരളത്തെ വൈദ്യുത വാഹനത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുറേ വൈദ്യുതി ബസ് ഉണ്ടാക്കുക മാത്രമല്ല ലക്ഷ്യം. അതടക്കം നിരത്തിലിറക്കി പൊതു ഗതാഗതം പ്രകൃതി സൗഹൃദമാക്കുക. വൈദ്യുത വാഹന നിര്‍മ്മാണ മേഖലയില്‍ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് ജോലിക്ക് അവസരം ഒരുക്കും. ബാറ്ററി നിര്‍മ്മാണത്തിനടക്കം അവസരം ഒരുങ്ങും. വിവിധ മേഖലയില്‍ വളര്‍ച്ചയുണ്ടാകും. വ്യവസായ മേഖലയെ പരസ്പര ബന്ധിതവും കാലാനുസൃതവുമായ വളര്‍ച്ചയിലേക്ക് ഉയര്‍ത്താനാണ് ശ്രമം. അതിനെ ചുരുക്കിക്കാണാനും വിവാദത്തിലൂടെ തളര്‍ത്താനുമുള്ള ശ്രമം ജനവിരുദ്ധവും നാടിന്റെ വികസനത്തിന് എതിരുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് വിലക്കുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ നെക്സിയില്‍ എങ്ങനെ അത് ഉള്‍പ്പെട്ടു?വസ്തുതകളെ ഭാഗികമായി അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനാണ് ശ്രമം.ഹെസ് കമ്പനിയുമായി ബന്ധപ്പെട്ട് കെഎഎല്‍ മറ്റ് കമ്പനികളുടെ താല്പര്യപത്രം ക്ഷണിച്ചിരുന്നു.താന്‍ യൂറോപ്പ് പര്യടനത്തിന് പോയത് 2019 മെയ് എട്ടുമുതലാണ്. ഇതുസംബന്ധിച്ച യോഗങ്ങള്‍ തുടങ്ങിയത് 2018 നവംബറിലാണ്.നിയമ,ധന വകുപ്പുകളുടെ പരിശോധനയ്ക്ക് ഈ ഫയല്‍ അയച്ചത് മുഖ്യമന്ത്രിയാണ്.ഇതുസംബന്ധിച്ച് ഒന്നും അറിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറയാനേ വഴിയില്ല.ഇതിന്റെ ധാരണാപത്രം ഇതുവരെ ഒപ്പിട്ടിട്ടില്ല.ആ ഘട്ടത്തിലേ ഫയല്‍ മന്ത്രിസഭായോഗം പരിഗണിക്കേണ്ടതുള്ളു എന്നു പിണറായി വ്യക്തമാക്കി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....