ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപമുള്ള ഫോറസ്റ്റ് ബോര്‍ഡര്‍. പെരിയാര്‍ കടുവ സംരക്ഷണ മേഖലയുടെ പരിധിയില്‍ വണ്ടിപ്പെരിയാറില്‍ നിന്നും ഗവിയിലേക്ക് പോകുന്ന വഴി, കുമളിയില്‍ നിന്ന് 24 കിലോമീറ്റര്‍. അ കോടമഞ്ഞാല്‍ മൂടപ്പെട്ട അതിമനോഹരമായ ഒരിടം. ഭാഗ്യമുണ്ടെങ്കില്‍ വനൃമൃഗങ്ങളെ അടുത്തുകാണാം. അതിനെല്ലാം പുറമെ അങ്ങേയറ്റം നല്ലൊരു ഓഫ് റോഡ് ഫീല്‍, 'സത്രം'.... ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപമുള്ള ഫോറസ്റ്റ് ബോര്‍ഡര്‍. പെരിയാര്‍ കടുവ സംരക്ഷണ മേഖലയുടെ പരിധിയില്‍ വണ്ടിപ്പെരിയാറില്‍ നിന്നും ഗവിയിലേക്ക് പോകുന്ന വഴി, കുമളിയില്‍ നിന്ന് 24 കിലോമീറ്റര്‍. അവിടെ സഞ്ചാരികളെ കാത്തിരിക്കുന്നതോ, അതിമനോഹരമായ മൂന്ന് വ്യൂ പോയിന്റുകള്‍. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി തെരഞ്ഞെടുക്കാവുന്ന ഒരു റൂട്ട്. യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ പച്ച നിറമണിഞ്ഞ മലനിരകളും കൂനിക്കൂടിയിരിക്കുന്ന തേയിലത്തോട്ടങ്ങളും കാണാം. വീതി കുറഞ്ഞ, പൊട്ടിത്തുടങ്ങിയ റോഡ് കടന്ന് ചെല്ലുന്നത് ഒരു പുല്‍മേട്ടിലേക്കാണ്. മണ്‍പാതയ്ക്ക് ഇരുവശവും കാറ്റില്‍ തലയാട്ടിക്കൊണ്ട് പുല്‍നാമ്പുകളുണ്ട്. ദൂരെ നീലാകാശം പശ്ചാത്തലമായി ചിത്രം വരച്ചപോലെ മലനിരകള്‍... സത്രത്തിലേക്കുള്ള യഥാര്‍ഥ ഓഫ് റോഡ് യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്. യാത്ര അവസാനിക്കുന്നതോ ആദ്യത്തെ വ്യൂ പോയിന്റിലും. കോടമഞ്ഞും മൊട്ടക്കുന്നുകള്‍ക്കുമേല്‍ സൂര്യപ്രകാശം തീര്‍ക്കുന്ന മായാജാലവും സമന്വയിപ്പിച്ച മനോഹരമായ ദൃശ്യമാണ് ആദ്യത്തെ വ്യൂപോയിന്റ്. അങ്ങിങ്ങായി ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ആന, കാട്ടുപോത്ത്, കരടി മുതലായ മൃഗങ്ങളെ കാണാന്‍ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. സഞ്ചാരികളെ കാത്ത് ചെറിയ ചായക്കടകളും പെട്ടിക്കടകളും ഇവിടെയുണ്ട്. രണ്ടാമത്തെ വ്യൂ പോയിന്റിലേക്കുള്ള വഴിയാണ് ശരിക്കും ഓഫ് റോഡ് ഫീല്‍ നല്‍കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോകുന്ന വഴിയില്‍ അങ്ങിങ്ങായി ചെറിയ വീടുകളുണ്ട്. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ കൃഷികളും ഇവിടെയുണ്ട്. മൊട്ടക്കുന്നുകള്‍ക്കു മേല്‍ മഞ്ഞിറങ്ങി വരുന്ന മനോഹരമായ കാഴ്ചയാണ് രണ്ടാമത്തെ വ്യൂ പോയിന്റ് സമ്മാനിക്കുന്നത്. അകലെ മലകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന ചെറിയ നീര്‍ച്ചാലുകള്‍, മലകള്‍ക്കിടയിലുള്ള നിബിഡവനം എന്നിവയാണ് പ്രധാന കാഴ്ചകള്‍. മൂന്നാമത്തെ വ്യൂ പോയിന്റിലേക്കുള്ള വഴി അധികവും പാറകള്‍ക്കു മുകളിലൂടെയാണ്. പാറകള്‍ക്കുമേല്‍ ചെറിയ ചാലുകളും കാണാം. വഴിനീളെ തേയിലത്തോട്ടങ്ങളുടെ ദൂരക്കാഴ്ചയും മലനിരകളും ചെറുചോലകളുമുണ്ട്. കുത്തനെയുള്ള കയറ്റം കയറിച്ചെന്നാല്‍ അവസാനത്തെ വ്യൂ പോയിന്റെത്തി. പച്ചവിരിച്ച മൊട്ടക്കുന്നുകളും, തെളിഞ്ഞ ആകാശവും ഒപ്പം ചെറിയ മഞ്ഞും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....